Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂറ്റൻ ഉല്ക്ക പറന്നടുക്കുന്നത് മണിക്കൂറിൽ 23,000 മൈൽ വേഗത്തിൽ; ഭൂമിയിൽ എത്തിയാൽ ഒരു രാജ്യം തന്നെ തരിപ്പണമാകും; ആശങ്ക വേണ്ടെന്ന് നാസ പറയുന്നത് ആശങ്കയോടെ

കൂറ്റൻ ഉല്ക്ക പറന്നടുക്കുന്നത് മണിക്കൂറിൽ 23,000 മൈൽ വേഗത്തിൽ; ഭൂമിയിൽ എത്തിയാൽ ഒരു രാജ്യം തന്നെ തരിപ്പണമാകും; ആശങ്ക വേണ്ടെന്ന് നാസ പറയുന്നത് ആശങ്കയോടെ

ശൂന്യാകാത്തു നിന്നും പതിച്ചുകൊണ്ടിരിക്കുന്ന ഒരു കൂറ്റൻ ഉൽക്ക അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭൂമിക്കു സമീപത്തുകൂടെ കടന്നു പോകുമെന്ന് നാസയുടെ മുന്നറിയിപ്പ്. മണിക്കൂറിൽ 37,000 കിലോമീറ്റർ വേഗത്തിൽ പതിച്ചു കൊണ്ടിരിക്കുന്ന 2014-വൈ ബി 35 എന്നു വിളിക്കപ്പെടുന്ന ഉൽക്ക ഭൂമിയിൽ പതിച്ചാൽ ഭൂകമ്പം, സുനാമി, ജനജീവിതം ദുസ്സഹമാക്കുന്ന കാലാവസ്ഥാ വ്യതിയാനം തുടങ്ങി ദുരന്തപൂർണമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ചെറിയ ഉൽക്കകൾ ഭൂമിയെ കടന്നു പോകുന്നത് അസാധാരണമല്ല. എന്നാൽ ഇത്രയും വലിയ ഉൽക്ക ഭൂമിക്കടത്തു കൂടി കടന്നു പോകുന്നത് വളരെ അപൂർവ്വമാണെന്നും ഇത് ശരിക്കും ഭീഷണിയാണെന്നും വിദഗ്ദ്ധർ പറയുന്നു.

ഭൂമിയുടെ 2.8 ദശലക്ഷം മൈൽ അടുത്തുകൂടിയാണ് ഈ കൂറ്റൻ ഉൽക്ക കടന്നു പോകുകയെന്ന് നാസയുടെ എർത്ത് ഒബ്‌ജെക്റ്റ് പ്രോഗ്രാം അറിയിക്കുന്നു. അതേസമയം ഗോളശാസ്ത്രപരമായി ഇത് വളരെ ചെറിയ അകലമാണെന്നും ബഹിരാകാശ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. വൈ ബി 35-ന് ഒരു കിലോമീറ്ററോളം വ്യാപ്തിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വർഷം അവസാനം കറ്റാലിന സ്‌കൈ സർവേയിലെ ഗോളശാസ്ത്രജ്ഞരാണ് ഈ ഉൽക്കയെ കണ്ടെത്തിയ്. അതുമുതൽ ഈ ഉൽക്കാ പതനം നിരീക്ഷിച്ചു വരികയായിരുന്നു. ഇതു ഭൂമിയിൽ പതിച്ചാൽ അന്തരീക്ഷത്തിലേക്കുയരുന്ന ധൂമപാളികൾ കാലാവസ്ഥയെ മാറ്റിമറിക്കുമെന്നും ജീവിക്കാൻ പറ്റാത്ത സാഹചര്യമുണ്ടാക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇതുണ്ടാക്കുന്ന കനത്ത ആഘാതത്തിന് ഒരു രാജ്യത്തെ തന്നെ തരിപ്പണക്കാൻ കഴിയുമെന്നും അവർ മുന്നറിയിപ്പു നൽകുന്നു.

ഈ ഉൽക്ക ഭൂമിക്ക് ഒരു ഭീഷണിയാണെന്ന് യുണിവേഴ്‌സിറ്റി ഓഫ് ബക്കിങ്ങാംഷയറിലെ ആസ്‌ട്രോണമി പ്രൊഫസർ ബിൽ നേപിയർ പറഞ്ഞു. വൈ ബി 35 പോലുള്ള ഉൽക്കകൾക്ക് ഭൂമിയിൽ വൻ നാശം വിതക്കാനുള്ള ശേഷിയുണ്ടെന്നും ഇതു ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP