Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'കർത്താവ് വെള്ളം വീഞ്ഞാക്കി, ഇന്ദ്രജിത് സാമി മദ്യം വെള്ളമാക്കി'; മദ്യം വെള്ളമാക്കി താരമായ സാമിയുടെ തട്ടിപ്പ് പൊളിച്ചടുക്കി ശാസ്ത്ര പ്രചാരകൻ; മദ്യം മിനറൽ വാട്ടറാക്കുന്ന മന്ത്രശക്തിക്ക് പിന്നിൽ രാസപ്രവർത്തനം തന്നെയെന്ന് ബൈജുരാജ് തെളിയിച്ചത് വസ്തുതകൾ നിരത്തി തന്നെ; വീഡിയോ കാണാം

'കർത്താവ് വെള്ളം വീഞ്ഞാക്കി, ഇന്ദ്രജിത് സാമി മദ്യം വെള്ളമാക്കി'; മദ്യം വെള്ളമാക്കി താരമായ സാമിയുടെ തട്ടിപ്പ് പൊളിച്ചടുക്കി ശാസ്ത്ര പ്രചാരകൻ; മദ്യം മിനറൽ വാട്ടറാക്കുന്ന മന്ത്രശക്തിക്ക് പിന്നിൽ രാസപ്രവർത്തനം തന്നെയെന്ന് ബൈജുരാജ് തെളിയിച്ചത് വസ്തുതകൾ നിരത്തി തന്നെ; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ആയിരുന്നു ഇന്ദ്രജിത്ത് സാമി മദ്യം മിനറൽ വാട്ടറക്കാക്കുന്ന അത്ഭുത വിദ്യ. കണ്ടവർ കണ്ടവർ മറ്റുള്ളവർക്ക് ഷെയർ ചെയ്തുകൊടുത്തതോടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മദ്യം മന്ത്രം ചൊല്ലി കുലുക്കി മിനറൽ വാട്ടറാക്കുന്ന സാമിയുടെ അത്ഭുത സിദ്ധികളെ കുറിച്ചായിരുന്നു സമൂഹ മാധ്യമങ്ങളിലെ ചർച്ചകൾ. അത്ഭുത വിദ്യയെന്നും കൺകെട്ടെന്നും ഇന്ദ്രജാലമെന്നും എല്ലാം വ്യാഖ്യാനിക്കപ്പെട്ട സാമിയുടെ അത്ഭുത സിദ്ധി ശരിക്കും ശാസ്ത്ര അടിത്തറയിൽ നിന്നുള്ള പരിപാടിയാണ് എന്ന് വ്യക്തമാക്കുകയാണ് ശാസ്ത്ര പ്രചാരകൻ ബൈജു രാജ്.

ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സാമിയുടെ മന്ത്ര തട്ടിപ്പ് ബൈജുരാജ് പൊളിച്ചടുക്കുന്നത്. സാമി മന്ത്രം ചൊല്ലി മദ്യം മിനറൽവാട്ടറാക്കുന്ന വീഡിയോ സഹിതമാണ് ബൈജുരാജ് രംഗത്തെത്തിയത്. എന്താണിവിടെ സംഭവിക്കുന്നത് എന്ന് അദ്ദേഹം തന്നെ വിശദീകരിക്കുന്നു. ഇത് ഒരു കെമിക്കൽ റിയാക്ഷനാണ് എന്ന് ബൈജുരാജ് വ്യക്തമാക്കുന്നു. പല രീതിയിൽ ഇത് ചെയ്യാമെങ്കിലും ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നത്, അതായത് മാർക്കറ്റിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ ചെയ്യാനാകും എന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ബ്രോമിൻ വാട്ടറും അൽപ്പം സോഡിയം തയോസൾഫേറ്റും ഉപയോഗിച്ച് വെള്ളത്തിന്റെ നിറം മാറ്റാനാകും എന്ന അദ്ദേഹം വീഡിയോയിലൂടെ കാട്ടിത്തരുന്നു. സോഡിയം തയോസൾഫേറ്റ് ഉപ്പുതരിയും പഞ്ചസാര തരിയും പോലെ ക്രിസ്റ്റൽ രൂപത്തിലാണ് കിട്ടുന്നത്. സാമി സോഡിയം തയോ സൾഫേറ്റ് വലത്തേ കയ്യിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്നത് വ്യക്തമായി ശ്രദ്ധിച്ചാൽ നമുക്ക് തിരിച്ചറിയാനാകും. വീഡിയോയുടെ ആദ്യ ഭാഗം മുതൽ ഗ്ലാസിലേക്ക് സോഡിയം തയോസൾഫേറ്റ് ഇടുന്നത് വരെയുള്ള സമയം വലത് കൈ ഗ്ലാസിൽ തന്നെ അമർത്തി പിടിച്ചിരിക്കുന്നതും ഗ്ലാസിലെ ദ്രാവകത്തിന്റെ നിറം മാറാൻ വേണ്ടി കുലുക്കുന്നതിന് മുമ്പ് മാത്രം വലത് കൈ ഗ്ലാസിന് മുകളിൽ കൊണ്ടുവന്ന് കുടയുന്നതും കാണാനാകും.

കൃത്യമായ ശാസ്ത്ര സംവിധാനങ്ങളെയും രാസപ്രവർത്തനങ്ങളെയുമാണ് ഇപ്പോൾ അന്ധവിശ്വാസത്തിന് ബലമേകാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. അതിന് ഉത്തമ ഉദാഹരണമാകുകയാണ് ഇന്ദ്രജിത്ത് സാമിയുടെ മദ്യം വെള്ളമാക്കുന്ന വീഡിയോ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP