Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ഭൂമിയിൽ ജീവന്റെ കാതലായ കാന്തികവലയം ദുർബലപ്പെടുന്നുവോ; സൗത്ത് അറ്റ്ലാന്റിക് അനോമലി എന്ന, ദുർബല കാന്തിക മേഖല രൂപപ്പെട്ടത് വെറും അഞ്ച് വർഷത്തിനുള്ളിൽ; 7,80,000 വർഷങ്ങൾക്ക് മുൻപ് നടന്ന ധ്രുവീയ മാറ്റം വീണ്ടും നടക്കുവാൻ സാധ്യതയുണ്ടോ: ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തത്തെ കുറിച്ച്

ഭൂമിയിൽ ജീവന്റെ കാതലായ കാന്തികവലയം ദുർബലപ്പെടുന്നുവോ; സൗത്ത് അറ്റ്ലാന്റിക് അനോമലി എന്ന, ദുർബല കാന്തിക മേഖല രൂപപ്പെട്ടത് വെറും അഞ്ച് വർഷത്തിനുള്ളിൽ; 7,80,000 വർഷങ്ങൾക്ക് മുൻപ് നടന്ന ധ്രുവീയ മാറ്റം വീണ്ടും നടക്കുവാൻ സാധ്യതയുണ്ടോ: ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തത്തെ കുറിച്ച്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കൊറോണയുടെ നടുക്കത്തിലിരിക്കുന്ന മനുഷ്യർക്ക് മുൻപിൽ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായാണ് ശാസ്തലോകം എത്തിയിരിക്കുന്നത്. ഭൂമിയുടെ കാന്തിക മേഖല ദുർബലപ്പെട്ടുവരുന്നു അല്ലെങ്കിൽ ക്ഷയിക്കുന്നു. സൂര്യനിൽ നിന്നുള്ള രൂക്ഷമായ പല വികിരണങ്ങളേയും ചാർജ്ജുള്ള കണികകളേയും തടഞ്ഞ് ഭൂമിയിൽ ജീവന്റെ സ്പന്ദനംനിലനിർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ് ഭൂമിക്ക് ചുറ്റുമുള്ള ഈ കാന്തികവലയം.

ആഫ്രിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലുള്ള പ്രദേശത്താണ് ഇപ്പോൾ സൗത്ത് അറ്റ്ലാന്റിക് അനോമലി എന്നപേരിൽ വിളിക്കപ്പെടുന്ന, ദുർബലമായ കാന്തികവലയം കാണപ്പെട്ടത്. ഇത് ക്ഷയിച്ച് ഈ രൂപത്തിലാകുന്നത് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിലാണ് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഏകദേശം 7,80,000 വർഷങ്ങൾക്ക് മുൻപ് നടന്ന ധ്രുവീയ മാറ്റം (ദക്ഷിണധ്രുവവും ഉത്തരധ്രുവവും തങ്ങളുടെ സ്ഥാനങ്ങൾ പരസ്പരം മാറുന്ന പ്രതിഭാസം) നടക്കുന്നതിനുള്ള മുന്നോടിയായിട്ടാണ് കാന്തികവലയത്തിലെ ക്ഷയത്തെ ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.

കാന്തികവലയത്തിൽ ഉണ്ടായ ഈ വ്യതിചലനം കൃത്രിമോപഗ്രഹങ്ങളുടെ പ്രവർത്തനക്ഷമതയെ വിപരീതമയി ബാധിക്കും എന്നാണ് പറയപ്പെടുന്നത്. ഈ ഭാഗത്തുകൂടി കടന്നുപോകുന്ന ബഹിരാകാശ യാനങ്ങളിലും ചില സാങ്കേതിക തകരാറുകൾ ദൃശ്യമാകുന്നുണ്ട്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ കൃത്രിമോപഗ്രഹങ്ങളുടെ കൂട്ടമായ സ്വാം കോൻസ്റ്റലേഷനിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടുപിടിത്തം നടത്തിയത്. ഭൂമിയുടെ കാന്തികമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള സിഗ്‌നൽ വ്യത്യാസങ്ങൾ തിരിച്ചറിയുവാൻ ആയി പ്രത്യേകം രൂപകല്പന ചെയ്ത് ഉപഗ്രഹങ്ങളാണിവ.

2013 മുതൽക്കാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി ഭൂമിയുടെ കാന്തിക വലയത്തെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. വളരെ ഉയർന്ന കൃത്യതയുള്ള അളവുകൾ നൽകുന്ന ഒരുപോലത്തെ മൂന്ന് ഉപഗ്രഹങ്ങളാണ് ഈ ഗവേഷണത്തിനായി പ്രധാനമായും ഉപയോഗിച്ചത്. മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ നിന്നാണ് ഇവ ഈ അളവുകൾ എടുക്കുന്നത്.കഴിഞ്ഞ ഒരു പതിറ്റാണ്ടായിട്ടുണ്ടാകും ഈ വ്യതിചലനം ആരംഭിച്ചിട്ട് എങ്കിലും ഇത് വർദ്ധിക്കാൻ തുടങ്ങിയത് കഴിഞ്ഞ ഏതാനും വർഷങ്ങളായിട്ടാണ് എന്നാണ് പഠനം നടത്തുന്നവർ പറയുന്നത്.

ഭൂമിയുടെ കാതൽ ഈ മാറ്റങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഇപ്പോൾ പഠനവിഷയമാക്കിയിരിക്കുന്നത്. കാന്തികമണ്ഡലം ക്ഷയിക്കുന്നത് കുറേയേറെക്കാലങ്ങളായി ശാസ്ത്രജ്ഞർ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. കഴിഞ്ഞ 200 വർഷത്തിനുള്ളിൽ ഇതിന്റെ കാഠിന്യത്തിൽ 9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, ആഫ്രിക്കയ്ക്കും സൗത്ത് അമേരിക്കയ്ക്കും ഇടയിൽ ഉള്ള ഈ അനോമലി വളർന്നത് അടുത്ത വർഷങ്ങളിലായാണ്.

വിവിധ ഉപഗ്രഹങ്ങൾ വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ 1970 നും 2020 നും ഇടയിലായി കാന്തിക ശക്തി 24,000 നാനോടെസ്ലാസിൽ നിന്നുൻ 22,000 ആയി കുറഞ്ഞിട്ടുണ്ട്. മാതമല്ല, ഈ വ്യതിചലനം പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറിൽ 12 മൈൽ വേഗതയിൽ നീങ്ങുന്നു എന്നും കണ്ടുപിടിച്ചിട്ടുണ്ട്. ആഫ്രിക്കയുടെ തെക്ക് പടിഞ്ഞാറായി ഈ വ്യതിചലനത്തിന് മറ്റൊരു കേന്ദ്രം കൂടി രൂപീകൃതമായി വരുന്നുണ്ട്.

സാധാരണനിലയിൽ 2,50,000 വർഷങ്ങളിൽ ഒരിക്കൽ ഭൂമിയുടെ കാന്തികമണ്ഡലത്തിലെ ഉത്തര-ദക്ഷിണ ധ്രുവങ്ങൾ പരസ്പരം സ്ഥാനമാറ്റം നടത്തും എന്നാണ് കണക്കാക്കുന്നത്. 7,80,000 വർഷങ്ങൾക്ക് മുൻപാണ് ഇത്തരത്തിൽ ഒന്ന് അവസാനമായി ഉണ്ടായതും അതായത്, ഒരു ധ്രുവമാറ്റം നടക്കേണ്ട സമയം വളരെ വൈകിയിരിക്കുന്നു. ഉത്തരധ്രുവം അതിവേഗം സൈബീരിയയോട് അടുത്തുകൊണ്ടിരിക്കുന്നു എന്ന് കഴിഞ്ഞ മാസം ചില അമേരിക്കൻ ശാസ്ത്രകാരന്മാരും വെളിപ്പെടുത്തുകയുണ്ടായി.

ഭൂമിയുടെ ഈ കാന്തിക മണ്ഡലമാണ് സൂര്യനിൽ നിന്നുള്ള പല അപകടകാരികളായ വികിരണങ്ങളേയും ചാർജ്ജുള്ള കണികകളേയും തടഞ്ഞു നിർത്തുന്നത്. ഇല്ലെങ്കിൽ, ഓസോൺ പാളികൾ കടന്ന് ഇവയിൽ പലതിനും ഭൂമിയിൽ എത്തുവാൻ സാധിക്കും. ഭൂമിയുടെ അകക്കാമ്പാണ് ഈ മണ്ഡലം രൂപീകൃതമാകുവാൻ കാരണം. ഇവയിൽ വരുന്ന മാറ്റങ്ങൾ ഭൂമിയിലെ ജീവന്റെ തുടിപ്പിനെ ഏറെ സ്വാധീനിക്കും എന്നാണ് കണക്കാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP