Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഒരു പദാർത്ഥത്തിന്റെ കണങ്ങളുടെ വിന്യാസമാണ് അതിന് ഗുണം നൽകുന്നത്; മൈദകൊണ്ട് പോസ്റ്റർ ഒട്ടിക്കാം എന്നാൽ മൈദ പൊറാട്ടയായാൽ പിന്നെ ഒട്ടിക്കാനാവില്ല;ചോറുകൊണ്ട് പോസ്ററർ ഒട്ടിക്കാം എന്നുവെച്ച് ചോറ്റു പശ കുടലിൽ ഒട്ടിപ്പിടിക്കുമോ; ഹെവി വർക്കുകൾ ചെയ്യുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ചെലവിൽ അവർക്ക് കഴിക്കാൻ പറ്റുന്ന പോഷകാഹാരമാണിത്; പൊറാട്ട കാൻസറുണ്ടാക്കുമെന്നും കുടലിൽ ഒട്ടിപ്പിടക്കുമെന്നുള്ള വാദം പൊളിച്ചടക്കി ഡോ അഗസ്റ്റ്സ് മോറിസ്

ഒരു പദാർത്ഥത്തിന്റെ കണങ്ങളുടെ വിന്യാസമാണ് അതിന് ഗുണം നൽകുന്നത്; മൈദകൊണ്ട് പോസ്റ്റർ ഒട്ടിക്കാം എന്നാൽ മൈദ പൊറാട്ടയായാൽ പിന്നെ ഒട്ടിക്കാനാവില്ല;ചോറുകൊണ്ട് പോസ്ററർ ഒട്ടിക്കാം എന്നുവെച്ച് ചോറ്റു പശ കുടലിൽ ഒട്ടിപ്പിടിക്കുമോ; ഹെവി വർക്കുകൾ ചെയ്യുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ചെലവിൽ അവർക്ക് കഴിക്കാൻ പറ്റുന്ന പോഷകാഹാരമാണിത്; പൊറാട്ട കാൻസറുണ്ടാക്കുമെന്നും കുടലിൽ ഒട്ടിപ്പിടക്കുമെന്നുള്ള വാദം പൊളിച്ചടക്കി ഡോ അഗസ്റ്റ്സ് മോറിസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനനന്തപുരം: പൊറോട്ട ക്യാൻസർ ഉണ്ടാക്കുമെന്നും പോസ്റ്റർ ഒട്ടിക്കാൻ ഉപയോഗിക്കുന്ന മൈദ കുടലിൽ ഒട്ടിപ്പിടിക്കുമെന്നൊക്കെ വാട്സാപ്പിലും മറ്റുമായി നിരവധി പ്രകൃതി ചികിൽസകരുടെയും മറ്റും പ്രഭാഷണങ്ങൾ വ്യാപകമായി പ്രചരിക്കുന്ന കാലമാണിത്.എന്നാൽ ഇതിൽ യാതൊരു കഴമ്പുമില്ലെന്നാണ് ശാസ്ത്ര പ്രചാരകനും ജനകീയാരോഗ്യപ്രവർത്തകനുമായ ഡോ അഗസ്ററസ് മോറിസ് പറയുന്നത്.ശാസ്ത്ര-സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബലിന്റെ പുതിയ ചാനലായ ന്യറോൺസ് പുറത്തുവിട്ട വീഡിയോയിലാണ് ഡോ മോറിസ് പൊറാട്ടക്കെതിരായ പ്രചാരണങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കുന്നത്.'അരി-ഒരു ഇന്ത്യൻ പ്രണയ കഥ' എന്ന തലക്കെട്ടിൽ അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്റെ ഒരു ഭാഗാമണ് ഇപ്പോൾ വൈറലാവുന്നത്.

ഡോ മോറിസന്റെ പ്രഭാഷണം ഇങ്ങനെയാണ്.

Stories you may Like

പൊറാട്ട വിരോധികളുടെ സ്ഥിരം ഡയലോഗ് എന്നു പറയുന്നത് മൈദ പാസ്റ്റർ ഒട്ടിക്കാൻ ഉപയോഗിക്കും എന്നതാണ്. മെദ കുടലിൽ ഒട്ടിപ്പിടിക്കുമെന്നും പ്രചാരണമുണ്ട്. എങ്കിൽ ചോറു പശ വയറ്റിൽ ഒട്ടിപ്പിടിക്കില്ലെ. മൈദകൊണ്ടേ പോസ്റ്റർ ഒട്ടൂ. എന്നാൽ മൈദ പെറാട്ട ഉപയോഗിച്ച് പോസ്റ്റർ ഒട്ടിക്കാൻ നോക്കിയാൽ ഒട്ടില്ല. ഒരു പദാർത്ഥത്തിന്റെ കണങ്ങളുടെ വിന്യാസമാണ് അതിനൊരു ഗുണം നൽകുന്നത്. ഗോതമ്പിൽ നിന്ന് മൈദ ഉണ്ടാകുന്നത് എങ്ങനെയെന്നതാണ് ശ്രദ്ധേയം. ഗോതമ്പിന്റെ മൂന്ന് പാളികൾ, അതിൽ തന്നെ മുള എന്നതും അന്നജം അടങ്ങിയ പദാർത്ഥത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് പശിമ.

നമ്മൾ നോക്കേണ്ടത് ഗോതമ്പിലും മൈദയിലും അടങ്ങിയിരിക്കുന്ന കാലറി എത്രയാണെന്നാണ്. ഒരു ചുമട്ട് തൊഴിലാളിക്കോ ഭാരിച്ച ജോലി ചെയ്യുന്ന ഒരാൾക്കോ ഒരിക്കലും ദോശയിലോ രണ്ട് ഇഡ്ഡലിയിലോ തൃപ്തിയാകില്ല. ഹെവി വർക്കുകൾ ചെയ്യുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ചെലവിൽ അവർക്ക് കഴിക്കാൻ പറ്റുന്ന പോഷകാഹാരമാണ് പൊറോട്ട. എന്നാൽ ദേഹം അനങ്ങാത്തവരെ സംബന്ധിച്ചിടത്തോളം കാലറി കൂടുതലുള്ള ഏത് ഭക്ഷണവും പ്രശ്‌നമാണ്. ഒരു ദിവസത്തിനുള്ള പകുതിയിൽ കൂടുതൽ ഊർജ്ജം അതിൽ തന്നെയായി. അമിതമായ ജോലി ചെയ്യുന്നില്ലെങ്കിൽ രണ്ട് പൊറോട്ട കഴിക്കാം ഇത് ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നില്ല.പക്ഷേ ദേഹം അനങ്ങാതെ അമിതമായി പൊറാട്ടയും ബീഫും കഴിച്ചാൽ പണികിട്ടും.- ഡോ.മോറിസ് വ്യക്താമക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP