Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്പർശനവും ചൂടും തിരിച്ചറിയുന്നതിനുള്ള കോശങ്ങൾ കണ്ടെത്തി; വെദ്യശാസ്ത്ര നൊബേൽ പങ്കിട്ട് അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡും ഓർഡവും; വേദന നിവാരണം ചെയ്യാൻ പുതിയ വഴി കണ്ടെത്താൻ സഹായിക്കുമെന്ന് വിലയിരുത്തൽ

സ്പർശനവും ചൂടും തിരിച്ചറിയുന്നതിനുള്ള കോശങ്ങൾ കണ്ടെത്തി; വെദ്യശാസ്ത്ര നൊബേൽ പങ്കിട്ട് അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡും ഓർഡവും; വേദന നിവാരണം ചെയ്യാൻ പുതിയ വഴി കണ്ടെത്താൻ സഹായിക്കുമെന്ന് വിലയിരുത്തൽ

ന്യൂസ് ഡെസ്‌ക്‌

സ്റ്റോക്ക്ഹോം: മനുഷ്യ ശരീരത്തിൽ ചൂടും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികൾ (റിസെപ്ടറുകൾ) കണ്ടെത്തിയ അമേരിക്കൻ ഗവേഷകരായ ഡേവിഡ് ജൂലിയസ്, ആർഡം പറ്റപോഷിയൻ എന്നിവർക്ക് 2021 ലെ വൈദ്യശാസ്ത്ര നൊബേൽ പങ്കിട്ടു. 10 ലക്ഷം ഡോളർ (7.2 കോടി രൂപ) സമ്മാനത്തുക ഇരുവർക്കുമായി ലഭിക്കും.

സ്പർശവും വേദനയും ചൂടുമൊക്കെ ഏൽക്കുമ്പോൾ, നമ്മുടെ ശരീരം അത്തരം ഭൗതികസംവേദനങ്ങളെ എങ്ങനെ വൈദ്യുതസ്പന്ദനങ്ങളായി സിരാവ്യൂഹത്തിൽ (nervous system) എത്തിക്കുന്നു എന്ന സുപ്രധാന കണ്ടെത്തലാണ് ഇരുവരും നടത്തിയത്.

 

വേദന നിവാരണം ചെയ്യാൻ പുതിയ വഴി കണ്ടെത്താൻ സഹായിക്കുന്ന കണ്ടെത്തലാണിതെന്ന് വിലയിരുത്തപ്പെടുന്നു. 'സുപ്രധാനവും വലിയ മാനങ്ങളുള്ളതുമായ കണ്ടെത്തലാണിത്' -നൊബേൽ പുരസ്‌കാര കമ്മറ്റിയിലെ തോമസ് പേൾമാൻ പറഞ്ഞു.

ചൂടും, തണുപ്പും, സ്പർശനവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നാം മനസിലാക്കുന്നത്. ദൈനംദിന ജീവിതത്തിൽ ഇതിനെയെല്ലാം നാം നിസ്സാരമായാണ് കാണുന്നത്.

എന്നാൽ എങ്ങനെയാണ് ചൂടും തണുപ്പുമെല്ലാം നമ്മുടെ നാഡീവ്യൂഹത്തിന് മനസ്സിലാക്കാനാകുക? ഈ കണ്ടെത്തലിനാണ് ഈ വർഷത്തെ നൊബേൽ പുരസ്‌കാരമെന്ന് സമിതിയിലെ തോമസ് പേൾമാൻ അറിയിച്ചു. സ്പർശനവും ചൂട്, വേദന തുടങ്ങിയവയും സിരാവ്യൂഹത്തിലൂടെ വൈദ്യുത സ്പന്ദനങ്ങളായി ശരീരം എത്തിക്കുന്നതെങ്ങനെ എന്ന കണ്ടെത്തലാണ് ഇരുവരും നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

 

ന്യൂയോർക്കിൽ 1955 ൽ ജനിച്ച ജൂലിയസ്, ബെർക്ക്ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്നാണ് പി.എച്ച്.ഡി.നേടിയത്. നിലവിൽ സാൻഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രഫസറാണ്.

1967 ൽ ലബനനിലെ ബെയ്റൂട്ടിൽ ജനിച്ച പറ്റപോഷിയൻ, യു.എസിൽ പസദേനയിലെ കാലിഫോർണിയ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് പി.എച്ച്.ഡി. നേടിയത്. നിലവിൽ കാലിഫോർണിയയിലെ ലാ ഹോലയിലെ സ്‌ക്രിപ്പ്സ് റിസർച്ചിൽ പ്രൊഫസറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP