1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

2015ൽ പൂർത്തിയായ സാർസ് വാക്സിൻ നിർമ്മാണം ഫണ്ടിന്റെ അഭാവത്തിൽ അലസിപ്പോകുകയാണ് ഉണ്ടായത്; സ്വാഭാവികമായ പ്രതിരോധം കിട്ടിയതിനാലാവണം ഇന്നതിന് ആവശ്യക്കാരില്ല; അതുപോലെ മനുഷ്യരാശി കോവിഡിനെതിരെ സ്വാഭാവികമായ കൂട്ടപ്രതിരോധം കൈവരിക്കുമോ? അതിനിടയിൽ എത്ര നഷ്ടമുണ്ടാകും; വൈറസ് മ്യൂട്ടേറ്റ് ചെയ്യുമോ? മനുഷ്യരാശിയെ മൊത്തം അലട്ടുന്ന ചോദ്യങ്ങളാണിവ; സി രവിചന്ദ്രൻ എഴുതുന്നു

April 07, 2020 | 06:32 PM IST | Permalink2015ൽ പൂർത്തിയായ സാർസ് വാക്സിൻ നിർമ്മാണം ഫണ്ടിന്റെ അഭാവത്തിൽ അലസിപ്പോകുകയാണ് ഉണ്ടായത്; സ്വാഭാവികമായ പ്രതിരോധം കിട്ടിയതിനാലാവണം ഇന്നതിന് ആവശ്യക്കാരില്ല; അതുപോലെ മനുഷ്യരാശി കോവിഡിനെതിരെ സ്വാഭാവികമായ കൂട്ടപ്രതിരോധം കൈവരിക്കുമോ? അതിനിടയിൽ എത്ര നഷ്ടമുണ്ടാകും; വൈറസ് മ്യൂട്ടേറ്റ് ചെയ്യുമോ? മനുഷ്യരാശിയെ മൊത്തം അലട്ടുന്ന ചോദ്യങ്ങളാണിവ; സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

ഓർമ്മകൾ ഉണ്ടാക്കുന്നത്

സി രവിചന്ദ്രൻ

(1) പ്രതിരോധകുത്തിവെപ്പ് (Vaccine) ഒരുതരം പ്രകോപനമാണ്. ശരീരകോശങ്ങൾക്ക് തെറ്റായ ഓർമ്മ (false memory) നൽകുകയാണത് ചെയ്യുന്നത്. നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ചാണ് (triggered) വാക്‌സിൻ രോഗപ്രതിരോധം സൃഷ്ടിക്കുന്നത്. പ്രതിരോധവ്യവസ്ഥ(immune system) ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ വാക്‌സിൻ പ്രയോജനരഹിതമാകും. നിർവീര്യമാക്കപെട്ടനിലയിൽ, കുറഞ്ഞ ഡോസിൽ രോഗാണുവോ അതിന്റെ ഭാഗങ്ങളോ വാക്‌സിൻ രൂപത്തിൽ ഉള്ളിലെത്തുമ്പോൾ ശരീരകോശങ്ങൾ അവയ്‌ക്കെതിരെയുള്ള ആന്റിബോഡികൾ(antibodies) നിർമ്മിക്കാൻ തുടങ്ങും. നിർമ്മാണ പാചകവിധി ഓർത്തുവച്ചാൽ ഭാവിയിൽ ഇതേ രോഗാണുക്കൾ ആക്രമിച്ചാൽ അവയെ നേരിടാൻ പര്യാപ്തമായ തോതിൽ ആന്റിബോഡികൾ നിർമ്മിക്കാനാവും. It is a chemical memory. അത്തരത്തിൽ ആയിരക്കണക്കിന് രോഗാണുക്കൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ ഓർമ്മ നമ്മുടെ സ്പീഷിസ് ശരീരം പേറുന്നുണ്ട്. ഓർമ്മ പട്ടികയിൽ ഇല്ലാത്തവ ആക്രമിക്കുമ്പോഴാണ് നാം രോഗത്തിന് അടിപ്പെടുന്നത്.

(2) 1796 ലാണ് ആദ്യത്തെ വാക്സിൻ എഡ്വേർഡ് ജന്നർ കണ്ടെത്തുന്നത്. കൗ പോക്സ് (Cow Pox) വന്നുപോയവർക്ക് വസൂരി(Small pox/Variola) വരുന്നില്ല എന്ന കാര്യം ജന്നർ നിരീക്ഷിച്ചിരുന്നു. ബുദ്ധിയെ ഉണർത്തിയ നിരീക്ഷണമായിരുന്നു അത്. ജന്നർ കുറച്ച് കൗപോക്സ് വൈറസ് ശേഖരിച്ച് ഒരു എട്ടുവയസ്സുകാരനിൽ കുത്തിവെച്ചു. അവന് പിന്നീട് വസൂരി വന്നില്ലെന്ന് മനസ്സിലാക്കി. ഈ രണ്ട് രോഗങ്ങളും ഉണ്ടാക്കുന്നത് ഏറെക്കുറെ സമാനമായ വൈറസുകളായിരുന്നു. തുടർന്ന് വസൂരി ബാധിച്ചവരിൽനിന്ന് രോഗാണുക്കൾ ശേഖരിച്ച് കുറഞ്ഞയളവിൽ രോഗബാധിതരല്ലാത്തവരിൽ കുത്തിവെക്കാൻ തുടങ്ങി. അവർക്കെല്ലാം ചെറിയ തോതിൽ രോഗലക്ഷണങ്ങൾ വന്നുപോയെങ്കിലും വസൂരിക്കതിരെ ശക്തമായ പ്രതിരോധം ലഭിച്ചു. വേരിയലേഷൻ(Variolation) എന്നാണ് ഇതറിയപ്പെടുന്നത്. രോഗാണു ശരീരത്തിലെത്തിയാൽ നമ്മുടെ ശരീരത്തിലെ മെക്രോഫാജുകൾ (Micro phages), ബി-കോശങ്ങൾ(B cells), റ്റി കോശങ്ങൾ(T Cells/Killer Cells) എന്നിവ ചേർന്ന് രോഗാണുക്കളെ(pathogens) നശിപ്പിക്കും. രോഗാണുവുമായുള്ള യുദ്ധം കഴിഞ്ഞാൽ നടന്ന കാര്യങ്ങൾ ഓർമ്മകോശങ്ങൾ (memory cells) റെക്കോർഡ് ചെയ്തു സൂക്ഷിച്ചുവെക്കുകയുംചെയ്യും. ഈ പ്രക്രിയയെ നാം മൊത്തത്തിൽ പ്രതിരോധ വ്യവസ്ഥ (Immune System) എന്നു പറയുന്നു. ഓർമ്മകോശങ്ങൾ സജീവമായി നിലനിൽക്കുന്നിടത്തോളും അതേ രോഗാണു വീണ്ടും ആക്രമിച്ചാൽ തിരിച്ചടി ഉറപ്പാണ്. സ്ഥിരമായി നായ്ക്കളുടെ ശല്യമുണ്ടെങ്കിൽ നേരിടാൻ കല്ല് കരുതിവെക്കുന്നതുപോലെ. ആദ്യമായി നായ ആക്രമിക്കുമ്പോൾ പക്കൽ ഒന്നുമുണ്ടാവില്ല. സ്ഥിരമായി നായ വരാതിരുന്നാൽ കരുതൽ ഇല്ലാതാവും. നായയ്ക്ക് പകരം പാമ്പാണ് ആക്രമിക്കുന്നതെങ്കിൽ കല്ലിന് പകരം വടി വേണ്ടിവരും! വടി ഒരുപക്ഷെ രണ്ടിടത്തും പ്രയോജനപെട്ടെന്നും വരാം!

3) ചുമ, മൂക്കുചീറ്റൽ, നീർവീക്കം, പനി തുടങ്ങിയ രോഗലക്ഷണങ്ങളൊക്കെ നമ്മുടെ പ്രതിരോധവ്യവസ്ഥ പ്രവർത്തിച്ച് തുടങ്ങിയതിന്റ അടയാളങ്ങളാണ്. പ്രതിരോധശേഷി ഉത്തമ(optimum) അവസ്ഥയിൽ ആയിരിക്കണം. അമിതമായി വർദ്ധിക്കുന്നതും തീരെ കുറയുന്നതും പ്രശ്നഹേതുവാണ്. കോവിഡ് 19 രോഗികളുടെ രക്തംപരിശോധിച്ചതിൽ നിന്നും പ്രതിരോധവ്യവസ്ഥയിലെ മുന്നണിപോരാളികളായ T കോശങ്ങളുടെ എണ്ണം വലിയതോതിൽ കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതായത് നമ്മുടെ പ്രതിരോധവ്യവസ്ഥയെ ഒതുക്കാനുള്ള വൈഭവംകൂടി പുതിയ കൊറോണ വൈറസുകൾക്കുണ്ട്. ഇന്ന് വാക്സിൻ നിർമ്മാണ ജന്നറിന്റെ കാലത്തേതിൽ നിന്നും ഏറെ മുന്നോട്ടുപോയി. ഇന്ന് വാക്സിനുകൾ പലയിനം, പലതരം:

(4) (A) രോഗാണു മുഴുവനായും കുത്തിവെക്കുന്നു
(Whole Agent Vaccines)
*******************
(a) ജീവനുള്ള രോഗാണു നേർപ്പിച്ച അളവിൽ(Live and attenuated)കുത്തിവെക്കുന്നു. പ്രതിരോധ വ്യവസ്ഥ പെട്ടെന്ന് പ്രകോപിതമാകുന്നു. ഒന്നു രണ്ട് ഡോസ് കൊണ്ട് ദീർഘകാല/ആജീവനാന്ത പ്രതിരോധം. രോഗാണുവിന് ജീവനുള്ളതിനാൽ രോഗി ശരീരത്തിൽ വെച്ച് ഇരട്ടിക്കാനുള്ള ശേഷിയുണ്ടാവും. കുറഞ്ഞ പ്രതിരോധശേഷിയുള്ളവരും രോഗികളും പ്രത്യേകം ശ്രദ്ധിക്കണം. എപ്പോഴും തണുപ്പിൽ സൂക്ഷിക്കുക. ഉദാ- Measles, mumps, rubella (MMR combined vaccine), Rotavirus, Smallpox, Chickenpox, Yellow fever എന്നീ രോഗങ്ങൾക്കെതിരെയുള്ള വാക്സിനുകൾ.

(b) രോഗു ഹേതുവായ അണുക്കൾ നിർവീര്യമാക്കപെട്ട(inactivated) നിലയിൽ കുത്തിവെക്കുന്നു. രോഗി ശരീരത്തിൽവെച്ച് ഇരട്ടിക്കില്ല. ഫലപ്രാപ്തി ലഭിക്കാൻ നിരവധി ഡോസുകൾ(booster shots) വേണ്ടി വരും. ഉദാ-Hepatitis A, Flu (shot only), Polio (shot only), Rabies എന്നിവയ്ക്കെതിരെയുള്ള വാക്സിനുകൾ.

(5) c.രോഗാണുവിന്റെ ഘടകങ്ങൾ മാത്രം കുത്തിവെക്കുന്നു.
(Sub unit Vaccines)
***********
ബയോസിന്തറ്റിക്/റീ കോമ്പിനന്റ്- പോളി സാക്കറൈഡ്, കൺജുഗേറ്റ്(recombinant, polysaccharide, and conjugate ) വാക്സിനുകൾ: ഇവിടെ രോഗാണു മുഴുവനായി കുത്തിവെക്കുന്നില്ല. വൈറസിനെ മൊത്തത്തിൽ പ്രതിരോധിക്കുന്നുമില്ല. പകരം അതിന്റെ ചില ഭാഗങ്ങൾ മാത്രം കുത്തിവെക്കുന്നു. പ്രോട്ടീനുകൾ, ഷുഗർ, ആവരണപാളികൾ(കാപ്സിഡ്) എന്നിവയാണ് ആ ഭാഗങ്ങൾ. രോഗാണുവിന്റെ ഒരു ഭാഗം മാത്രം കുത്തിവെക്കുന്നതിനാൽ ആ ഭാഗത്തിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ ശരീരത്തിന് സാധിക്കുന്നു. രോഗപ്രതിരോധത്തിന് അത് മതിയാകും. രോഗികൾക്കും കുറഞ്ഞ പ്രതിരോധശേഷിയുള്ളവർക്കും ഉപയോഗിക്കാം. ബൂസ്റ്റർ ഡോസുകൾ ആവശ്യമാണ്. ഉദാ-Hib (Haemophilus influenzae type b) disease, Hepatitis B, HPV (Human papillomavirus), Whooping cough (part of the DTaP combined vaccine), Pneumococcal disease, Meningococcal disease, Shingles എന്നീ രോഗങ്ങൾക്ക് എതിരെയുള്ള വാക്സിനുകൾ

(6) d.tSmIv--tkmbnUv(Toxoid)വാക്സിനുകൾ: രോഗാണുവോ രോഗാണുഭാഗമോ അല്ല ഇവിടെ കുത്തിവെക്കുന്നത്, പകരം അവ മനുഷ്യശരീരത്തിൽ നിക്ഷേപിക്കുന്ന രോഗഹേതുവായ വിഷവസ്തുക്കളാണ്. ഇവിടെ പ്രതിരോധം രോഗാവസ്ഥ ഉണ്ടാക്കുന്ന വിഷവസ്തുവിന് എതിരെയാണ്. ഫലത്തിൽ അത് രോഗമുണ്ടാക്കുന്ന രോഗാണുവിനെതിരെയുള്ള പ്രതിരോധം തന്നെ. ബൂസ്റ്റർ ഡോസുകൾ അവശ്യമാണ്. ഉദാ-Diphtheria, Tetanus എന്നീ രോഗങ്ങൾക്ക് എതിരെയുള്ള കുത്തിവെപ്പ്.

e. DNA/RNA വാക്സിനുകളാണ് മറ്റൊന്ന്. നിർമ്മാണം പൊതുവെ എളുപ്പമാണ്, ചെലവും കുറവ്. ഭാവിയിലെ വാക്സിൻ നിർമ്മാണം ഈ വഴിക്കായിരിക്കും.

f. പുനർസംയോജിത വെക്റ്റർ വാക്സിനുകൾ ( recombinant vector vaccines): ഇവ സാധാരണ രോഗബാധ എങ്ങനെയോ അതുപോലെ പ്രവർത്തിക്കും. പ്രതിരോധ വ്യവസ്ഥയ്ക്ക് നല്ല ഓർമ്മശക്തി നൽകുന്നു. ശക്തമായ ആജീവനാന്തപ്രഭാവം ഉണ്ടാക്കാൻ കഴിയും. (https://www.vaccines.gov/basics/types)

7) DNA-RNA വാക്സിനുകളിൽപെട്ട പുതിയ ഇനമാണ് mRNA വാക്സിൻ. അമിനോ ആസിഡുകളുടെ സംഘാതമായ പ്രോട്ടീൻ നിർമ്മിക്കുന്നതിനും RNA യുടെ പതിപ്പുകളെടുക്കാനും നിർദ്ദേശം നൽകുന്ന, RNA ഭാഗമായ ഒരു തന്മാത്രയാണ് mRNA അഥവാ മെസഞ്ചർ RNA. mRNA വാക്സിനുകൾ പുതിയ സാങ്കേതികതയാണ്. ഇപ്പോൾ കൂടുതലും കേൾക്കുന്നത് കോവിഡ് 19 മായി ബന്ധപെട്ടാണ്. mRNA 1273 എന്നൊരു വാക്സിൻ നിർമ്മിച്ച് കൊണ്ട് അമേരിക്കയിലെ സ്വകാര്യ കമ്പനിയായ മൊഡേണ (Moderna) മുന്നോട്ടുവന്നിട്ടുണ്ട്. വാക്സിൻ പരീക്ഷിച്ചറിയാൻ സമ്മതംനൽകിയ 45 പേരുടെ പട്ടികയും അവർ പുറത്തിറക്കി. മൊഡേമ ഒരുദാഹരണമെന്ന നിലയിൽ പറഞ്ഞെന്നേയുള്ളൂ. മറ്റനവധി കമ്പനികൾ കോവിഡ് വാക്സിൻ നിർമ്മാണരംഗത്തുണ്ട്. ഏതെങ്കിലും രാജ്യം വിജയകരമായ വാക്സിൻ നിർമ്മിച്ചാൽ ആദ്യം സ്വന്തം ജനതയിലാവും പ്രയോഗിക്കുക. അതിന് ശേഷം മാത്രമേ ആഗോളതലത്തിൽ ലഭ്യമാകൂ.

(8) വാക്സിൻനിർമ്മാണം കുട്ടിക്കളിയല്ല. ദൈർഘ്യമേറിയ, സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. മരുന്നുനിർമ്മാണത്തിന് ഏർപ്പെടുത്തയിട്ടുള്ളതിലും കർക്കശമായ സുരക്ഷാ മാനദണ്ഡങ്ങള്ളാണ് വാക്സിൻ നിർമ്മാണത്തിൽ പാലിക്കേണ്ടത്. എന്തെന്നാൽ രോഗമില്ലാത്ത മനുഷ്യരിലാണ് വാക്സിൻ പരീക്ഷിക്കേണ്ടതും പ്രയോഗിക്കേണ്ടതും. എഡ്വേർഡ് ജന്നർ അണുക്കൾ നേരിട്ട് കുത്തിവെച്ചതുപോലെയുള്ള പ്രാകൃതരീതികൾ ഇന്ന് അചിന്ത്യമാണ്. അമേരിക്കയിലെ ആരോഗ്യ റഗുലേറ്ററി ഏജൻസിസായ CDC (Centers for Disease Control and Prevention) യുടെ മാനദണ്ഡമനുസരിച്ച് വാക്സിൻ വികസിപ്പിച്ചെടുക്കാൻ 5 ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. 1. exploratory 2. per-clinical 3. clinical development 4. regulatory review and approval 5. manufacturing and quality control. ഈ ഘട്ടങ്ങൾ പൂർത്തിയാകാൻ ചിലപ്പോൾ ദശകങ്ങൾതന്നെ വേണ്ടിവരും. ആദ്യം രോഗാണുവിനെ ഉണ്ടാക്കണം. രോഗം ബാധിച്ചവരിൽ നിന്ന് രോഗാണുവിനെ വേർതിരിച്ചെടുത്ത് മുട്ടയിലോ കൾച്ചർ ചെയ്ത മനുഷ്യകോശങ്ങളിലോ അവയെ വളർത്തിയെടുത്ത് വേർതിരിക്കുന്നു. പിന്നീട് പ്രിസർവേറ്റീവുകൾ ഉൾപ്പടെയുള്ള രാസഘടകങ്ങൾ ചേർത്ത് അവയെ വാക്സിൻരൂപത്തിലാക്കുന്നു. മൃഗങ്ങളിൽ(എലിമുതൽ മനുഷ്യേതര പ്രമേറ്റുകൾ വരെ) പരീക്ഷിച്ച് വിജയിക്കണം. ശേഷം മനുഷ്യരിലെ ക്ലിനിക്കൽ ട്രയൽ തുടങ്ങും. ആദ്യം ഇരുപതോ അമ്പതോ സന്നദ്ധപ്രവർത്തകരിൽ കുത്തിവെക്കുന്നു. അമേരിക്കയിലെ സീയറ്റിലിൽ mRNA-1273 ട്രയൽ വാക്സിൻ സ്വീകരിച്ച ജെന്നിഫർ ഹാലർ (Jennifer Haller)എന്ന രണ്ടുകുട്ടികളുടെ മാതാവ് ഈ ഗണത്തിൽപെട്ടതാണ്. വുഹാനിലെ വൈറസിന്റെ പ്രോട്ടീന്മുള്ള് നിർമ്മിക്കുന്ന mRNAbpsS കൃത്രിമ പതിപ്പാണ് ഹാലറിൽ കുത്തിവെച്ചത്. 45 പേജ് വരുന്ന സമ്മതപത്രം ഒപ്പിട്ടുകൊടുത്തിട്ടാണ് അവർ കുത്തിവെപ്പിന് വിധേയ ആയത്. ജന്നർ രോഗാണുക്കൾ കുത്തിവെച്ച ആ എട്ടു വയസ്സുകാരനെ ഓർമ്മവരുന്നുവോ?

(9) ആദ്യഘട്ടം വിജയംകണ്ടാൽ കുറൈക്കൂടി വലിയ ഗ്രൂപ്പിന്(നൂറ് മുതൽ ആയിരംവരെ) നൽകുന്നു. അതിൽവിജയം കണ്ടാൽ ശാസ്ത്രജ്ഞർ വാക്സിന്റെ പ്രവർത്തനമികവ്, ആവർത്തനവിജയം, പാർശ്വഫലങ്ങൾ എന്നിവ പരിശോധിച്ചുറപ്പുവരുത്തുന്നു. ശേഷം പതിനായിരക്കണക്കിന് മനുഷ്യരിൽ പ്രയോഗിക്കാൻ അനുമതി നൽകുന്നു. ആ ഘട്ടവും വിജയകരമായി പൂർത്തിയാക്കിയാൽ വാക്സിന് ഉദ്പാദന അനുമതി നൽകുന്നു-സ്ഥിരമായി നിലവാരം ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുന്നു. ചുരുക്കത്തിൽ സുരക്ഷ(safety)-പ്രവർത്തനക്ഷമത(efficacy)- വർദ്ധിച്ച പ്രയോഗക്ഷമത (expansion) എന്നിങ്ങനെ മൂന്ന് തത്വങ്ങളാണ് വാക്സിൻ നിർമ്മാണത്തിന് പിന്നിലുള്ളത്. ഇതെല്ലാംകൂടി പൂർത്തിയാകാൻ എത്ര വർഷംവേണ്ടിവരുന്നെന്ന് ആലോചിച്ചുനോക്കൂ.

(10) mRNA 1273 ന്റെ കാര്യത്തിൽ ഈ ഘട്ടങ്ങളൊക്കെ ലഘൂകരിക്കപെടുന്നുണ്ട്. ഒന്നാമതായി, പുതിയ കൊറോണ (SARS-Cov 2 ) വൈറസിന്റ പുറത്തുള്ള പ്രോട്ടീൻ മുള്ള് (protein spikes) നിർമ്മിക്കുന്ന മെസഞ്ചർ RNA മാത്രമാണ് ഇവിടെ വാക്സിനായി ഉപയോഗിക്കുന്നത്. ഈ മുള്ളുകളാണല്ലോ നമ്മുടെ കോശസ്വീകരണികളിൽ (receptors of cells) ചെന്ന് ഒട്ടിയിരിക്കാൻ(stick) പുതിയ കൊറോണ വൈറസിനെ സഹായിക്കുന്നത്. അങ്ങനെ ഒട്ടിയിരിക്കുന്നതുകൊണ്ടാണല്ലോ നമ്മുടെ കോശങ്ങൾ ഈ വൈറസിനെ അറിയാതെ അകത്തേക്ക് ആഗിരണം ചെയ്യുന്നത്. അതുകൊണ്ടാണല്ലോ വൈറസ് കോശത്തിനുള്ളിൽവെച്ച് സ്വന്തം കോപ്പികൾ സൃഷ്ടിക്കുന്നത്... അതുകൊണ്ടാണല്ലോ നമുക്ക് കോവിഡ് പിടിപെടുന്നത്.....

(11) പ്ലാസ്റ്റിക് പാമ്പിനെ കണ്ടാലും യഥാർത്ഥ പാമ്പിനെ കണ്ടാലും ഭയപെടുന്നത് സമാനമായിരിക്കും. ഡ്യൂപ്ലിക്കേറ്റ് ഭയം എന്നൊന്നില്ലല്ലോ. സമാനമാണ് ഇവിടെയും കാര്യങ്ങൾ.വൈറസിനെ മൊത്തം കാണേണ്ട കാര്യമില്ല മറിച്ച് അതിന്റെ പ്രോട്ടീൻ മുള്ള് മാത്രം കണ്ടാൽ മതി നമ്മുടെ പ്രതിരോധവ്യവസ്ഥ ഉത്തേജിപ്പിക്കപെടാൻ. അതുണ്ടാക്കാനാണ് അതിന്റെ mRNA വാക്സിനായി കുത്തിവെക്കുന്നത്. വുഹാൻ വൈറസ് ബാധകൊണ്ട് വിറങ്ങലിച്ചു നിന്ന കാലത്ത് പുതിയ കൊറോണ വൈറസിന്റെ RNA കോഡ് 2020 ജനുവരിയിൽതന്നെ ചൈന സ്വീക്വൻസ് ചെയ്തു ഇന്റർനെറ്റിൽ പരസ്യപെടുത്തിയിട്ടുണ്ട്. ആരെങ്കിലും പെട്ടെന്ന് വാക്സിൻ കണ്ടുപിടിച്ചാൽ തങ്ങൾക്കും പ്രയോജനപെടും എന്നതായിരുന്നു ചൈനയുടെ താല്പര്യം. 2003 ലെ SARS വൈറസുമായി 80-90% സാമ്യമാണ് പുതിയ കൊറോണ വൈറസിനുള്ളത്. സാർസ് വൈറസിനെതിരെയുള്ള വാക്സിൻ നിർമ്മാണത്തിന്റെ പല വിശദാംശങ്ങളും കോവിഡ് വാക്സിൻ നിർമ്മാണത്തിലും പ്രയോജനപ്പെടുത്താം. ലോകമെമ്പാടും ലക്ഷങ്ങൾ രോഗബാധിതരായിക്കുന്നതിനാൽ ഒരു മിനിറ്റ് നേരത്ത വന്നാൽ അത്രയും നല്ലത് എന്ന അവസ്ഥയിലാണ് നാമിപ്പോൾ. അതുകൊണ്ട് തന്നെ ആദ്യത്തെ ചെറിയ ഗ്രൂപ്പിൽ പരീക്ഷിച്ച് ഫലത്തിന് കാത്തിരിക്കാതെ അടുത്ത ഘട്ടത്തിലുള്ള വലിയ ഗ്രൂപ്പിൽ പ്രയോഗിക്കാം. സമയത്തിനെതിരെയാണ് നാം മത്സരിക്കുന്നത്. 12-18 മാസം കാലയളവാണ് ഇപ്പോൾ മുന്നിൽകാണുന്നത്. ഒരുപക്ഷ അതിനുള്ളിൽ വാക്സിൻ തയ്യാറായേക്കാം. മൂന്നു മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ തയ്യാറാകും എന്ന പ്രവചിക്കുന്നവരുമുണ്ട്. അമിതശുഭാപ്തിവിശ്വാസം എന്നൊക്കെ കേട്ടിട്ടില്ലേ.

(12) രോഗാണു(വൈറസ്) നേരിട്ട് കുത്തിവെക്കാത്തതിനാൽ സുരക്ഷയുടെ കാര്യത്തിൽ ആശങ്കപെടേണ്ടതില്ല. 2004 ൽ സാർസ് വൈറസിന് വേണ്ടി നിർമ്മിച്ച ഒരു വാക്സിൻ ട്രയൽഘട്ടത്തിൽ പലർക്കും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. 2015 ൽ പൂർത്തിയായ സാർസ് വാക്സിൻനിർമ്മാണം പിന്നീട് ഫണ്ടിന്റെ അഭാവത്തിൽ അലസിപോകുകയാണുണ്ടായത്. സ്വാഭാവികമായ പ്രതിരോധം കിട്ടിയതിനാലാവണം ഇന്നതിന് ആവശ്യക്കാരില്ല. കോവിഡ് വാക്സിനും ആ ഗതി വരുമോ? കാത്തിരുന്ന് അറിയേണ്ട വിഷയമാണ്. മുമ്പ് ഉണ്ടാക്കിയിട്ടുള്ള വാക്സിൻ ആണെങ്കിൽ പുതിയ വേർഷൻ ഉണ്ടാക്കാൻ എളുപ്പമാണ്. ഉദാഹരണമായി വർഷംതോറും പരിഷ്‌കരിക്കുന്ന ഫ്ളൂ വാക്സിൻ. പക്ഷെ പുതിയ കൊറോണ വൈറസ് ഉൽപ്പരിവർത്തിത രൂപമായതിനാൽ മുൻ പരിചയംവെച്ച് എല്ലാം ചെയ്യാനാവില്ല. ഫലപ്രദമായ കോവിഡ് വാക്സിൻ എന്നു പുറത്തിറങ്ങും? എത്രമാത്രം പ്രയോജനപ്രദമായിരിക്കും? അതോ അതിനുമുമ്പ് മനുഷ്യരാശി കോവിഡിനെതിരെ സ്വാഭാവികമായ കൂട്ടപ്രതിരോധം കൈവരിക്കുമോ? അതിനിടയിൽ എത്ര നഷ്ടമുണ്ടാകും? വൈറസ് തന്നെ മ്യൂട്ടേറ്റ് ചെയ്യുമോ? മനുഷ്യരാശിയെ മൊത്തം അലട്ടുന്ന ചോദ്യങ്ങളാണിവ. പ്രതീക്ഷയോടെ കാത്തിരിക്കാം. ഓർമ്മ മസ്തിഷ്‌ക ഗുണമാണ്. തന്മാത്രതലത്തിൽ ശരീരത്തിനും ഓർമ്മയുണ്ട്. രാസ ഓർമ്മകൾ! അതുകൊണ്ടാണ് നാം അതിജീവിച്ചത്. നമ്മോടൊപ്പം ആ ഓർമ്മകളും ജീവിക്കുന്നു. പുതിയ ഓർമ്മകൾ ഉണ്ടാക്കിയെടുത്താലേ പിടിച്ചു നിൽക്കാനാവൂ. അതിനാണ് വാക്സിൻ. ഏതു വാക്സിൻ ഉണ്ടാക്കണം എന്ന് തീരുമാനിക്കുന്നത് നാമല്ല. ശത്രുവാണ് ആയുധങ്ങൾ തീരുമാനിക്കുന്നത്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ആദ്യ വിവാഹത്തിന് സ്വപ്‌ന അണിഞ്ഞത് 650 പവൻ; കല്യാണ ഫോട്ടോ ഉയർത്തി ജാമ്യത്തിന് അഭിഭാഷകൻ ശ്രമിച്ചപ്പോൾ എൻഐഎ ഉയർത്തിയത് മുഖ്യമന്ത്രിയെ ഞെട്ടിക്കുന്ന വാദങ്ങൾ; കേരളാ പൊലീസിലെ കടത്തിലെ ആസൂത്രകയ്ക്കുള്ള സ്വാധീനം വിശദീകരിച്ചത് ഇനി വരാനുള്ള രാഷ്ട്രീയ ഭൂകമ്പങ്ങളുടെ തുടക്കമെന്ന വിലയിരുത്തൽ സജീവം; സിആപ്റ്റിന് പിന്നാലെ പോകാൻ എൻഐഎയും; തിങ്കളാഴ്ചത്തെ എൻഐഎ കോടതി വിധി പിണറായിക്കും നിർണ്ണായകം
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ഖൂർആന്റെ പേരു പറഞ്ഞ് മതവികാരം ഇളക്കി തട്ടിപ്പ് മറക്കാൻ ജലീൽ നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞു; കോൺസുലേറ്റിലേക്ക് മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുഎഇ; സി-ആപ്ടിൽ നിന്നും മലപ്പുറത്തേക്ക് കൊണ്ടു പോയത് ഖുർആൻ ആണെന്ന വാദം പൊളിഞ്ഞതോടെ 32 പാഴ്‌സലുകളിൽ എന്തെന്ന് തേടി എൻഐഎയും; മന്ത്രി ജലീലിന്റെ പുറത്തേക്കുള്ള വഴി കൂടുതൽ വേഗത്തിലാകും
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ഭർത്താവറിയാതെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടി; ഒടുവിൽ കാർ വാങ്ങാനായി യുവാവ് ആവശ്യപ്പെട്ടത് പത്ത് ലക്ഷം രൂപ: കിടപ്പുമുറിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിക്കാൻ സൗകര്യം ചെയ്തുകൊടുത്ത് യുവതി: ഒടുവിൽ 25 പവൻ മോഷണം പോയ കേസിൽ യുവാവ് അറസ്റ്റിലായതോടെ പുറത്തായത് യുവതിയുടെ രഹസ്യ ബന്ധത്തിന്റെ കഥ
ഓർഫനേജും സ്വത്തും നൽകിയാൽ സംരക്ഷണം ഏറ്റെടുക്കുമെന്ന് വാക്ക് നൽകിയത് മുൻ പരമാധ്യക്ഷൻ ദ്വിതീയൻ ബാവ; ഒന്നര ഏക്കർ ബിഷപ്പ് മാർ ഗ്രിഗോറിയോസ് രജിസ്റ്റർ ചെയ്തത് സ്വന്തം പേരിലും; സ്ഥലം കൈവശമായപ്പോൾ കിടപ്പിലായ ഗൃഹനാഥനോട് കാട്ടിയത് അവഗണന; പോരാത്തതിന് ബാക്കി സ്ഥലം കൂടി ലഭിക്കാനുള്ള സമ്മർദ്ദവും; ഒടുവിൽ നീതി തേടി വൃദ്ധർ ഹൈക്കോടതിയിൽ; ചാത്തന്നൂരിലെ ഗീവർഗീസ് കോശി-ലീലാമ്മ ഗീവർഗീസ് ദമ്പതികളെ തിരുവനന്തപുരം മലങ്കര ഓർത്തഡോക്സ് രൂപത ചതിച്ച കഥ
എം ബി എസ് കിരീടാവകാശിയായി ചുമതലയേറ്റപ്പോൾ കാനഡയിൽ അഭയം തേടിയ രാജകുമാരനെ കൊല്ലാൻ അയച്ചത് 50 അംഗ ഗുണ്ടാ സംഘത്തെ; അതിർത്തിയിൽ പിടികൂടിയതിനാൽ ജീവൻ രക്ഷപ്പെട്ടെന്ന് സാദ് അൽ ജബാരി; രണ്ട് കുട്ടികളേയും തട്ടിയെടുത്ത് സമ്മർദ്ദം ചെലുത്തുന്നു; സൗദി കിരീടാവകാശിക്കെതിരെ നിയമപോരാട്ടവുമായി ബന്ധുവായ മുൻ രാജകുമാരൻ
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
നേഴ്സുമാർ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നൽകുന്ന ഹെൽപ്പർമാർ; അവർ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചർദ്ദിൽ വാരുന്ന അറ്റൻഡർമാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്സുമാരെ കെട്ടുന്ന ഭർത്താക്കന്മാരും; ആരോഗ്യ പ്രവർത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്‌സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും
'അവർ വെളുത്ത വേശ്യകളാണ്; വെളുത്ത പെൺകുട്ടികൾ ഒരു മുസ്ലിം പുരുഷനെ കണ്ണിൽ നോക്കിയാൽ അതിനർഥം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുന്നുവെന്നാണ്; ഇത് വംശീയമായും മതപരമായും വഷളാക്കിയ ബലാത്സംഗങ്ങൾ'; യുകെയിൽ അമുസ്ലിം യുവതികളെ ബലാത്സംഗം ചെയ്യാൻ പാക്കിസ്ഥാനികളുടെ ഗ്രൂമിങ് ഗ്യാങ്; 5 ലക്ഷം പെൺകുട്ടികൾ ഇരകളായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി; യൂറോപ്പിൽ ചർച്ചയായ പുതിയ വിവാദം ഇങ്ങനെ
സംശയ നിഴലിലുള്ളത് കേരള അഡ്‌മിനീസ്‌ട്രെറ്റീവ് ട്രിബ്യുണൽ ചെയർമാനാക്കാൻ പിണറായി സർക്കാർ മുന്തിയ പരിഗണന കൊടുത്ത ജഡ്ജി; വ്യവസായ പ്രമുഖന്റെ ശുപാർശയിൽ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിൽ സംശയ നിഴലിൽ; നെടുമ്പാശേരിയിലെ 2000 കിലോയുടെ സ്വർണ്ണ കടത്ത് പരിഗണിക്കുന്നതിൽ നിന്ന് മറ്റൊരു ജഡ്ജിയുടെ പിന്മാറ്റത്തിന് കാരണവും പരിശോധനകളിൽ; 100 കോടി പിഴ വാങ്ങി 2000 കിലോ സ്വർണം വിട്ടതും സംശയകരം; എൻഐഎ കണ്ണ് എല്ലായിടത്തേക്കും
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി