Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ചന്ദ്രൻ രക്തവർണം അണിയുന്നു; ഭൂകമ്പങ്ങളും ഉൽക്കാവർഷവും വരുന്നു; ഇനി ലോകത്തിന്റെ ആയുസ്സ് വെറും 20 ദിവസം കൂടി മാത്രമോ...?

ചന്ദ്രൻ രക്തവർണം അണിയുന്നു; ഭൂകമ്പങ്ങളും ഉൽക്കാവർഷവും വരുന്നു; ഇനി ലോകത്തിന്റെ ആയുസ്സ് വെറും 20 ദിവസം കൂടി മാത്രമോ...?

ലോകാവസാനമുണ്ടാകുമെന്ന പ്രവചനങ്ങൾ ഇതിന് മുമ്പ് പലവട്ടം ഉണ്ടായിട്ടുണ്ട്. ഇത്തവണ അത് സംഭവിക്കുമെന്ന തരത്തിലുള്ള കൂടുതൽ കൂടുതൽ വിശ്വസനീയമായ പ്രചാരണങ്ങളാണ് ഓരോ പ്രാവശ്യവും ഉണ്ടാകാറുള്ളത്. എന്നാൽ കാര്യമായൊന്നും സംഭവിക്കാതെ ആ ദിവസങ്ങൾ കഴിഞ്ഞ് പോയി പിറ്റേന്ന് ഒന്നും സംഭവിക്കാതെ സൂര്യനുദിച്ച് ലോകം പഴയതു പോലുള്ള ജീവിതം തുടരുകയും ചെയ്യും.ലോകാവസാനമുണ്ടാകുമെന്നറിയുമ്പോൾ പരിഭ്രമിക്കുന്നവരേറെയുണ്ട്. എന്നാൽ ഒന്നും സംഭവിക്കാതെ കാര്യങ്ങൾ സാധാരണനിലയിലാകുന്നതോടെ ലോകാവസാനത്തെക്കുറിച്ച് ഏവരും മറക്കുകയും ചെയ്യും.

ഇതാ ഇപ്പോൾ വീണ്ടുമൊരു ലോകാവസാന ഭീഷണി എത്തിയിരിക്കുന്നു. സെപ്റ്റംബർ 28ന് ലോകം അവസാനിക്കുമെന്നുമോ എന്ന ആശങ്കയാണിപ്പോഴുയർന്നിരിക്കുന്നത്. അന്നേ ദിവസം ചന്ദ്രൻ രക്തവർണം അണിയുകയും ഭൂകമ്പങ്ങളും ഉൽക്കാവർഷവും വരുകയും ചെയ്യുമെന്നാണ് പ്രവചനം. ഇനി ലോകത്തിന്റെ ആയുസ്സ് വെറും 20 ദിവസം കൂടി മാത്രമോ...? എന്ന ആശങ്കയാണിപ്പോഴുയരുന്നത്.

ചന്ദ്രൻ രക്തവർണമാകുന്നത് മൂലവും കടുത്ത ഉൽക്കാപതനവും മൂലം ലോകത്തിലെ നാഗരികതകൾ അന്നേ ദിവസം നശിക്കുമെന്നാണ് കോൺസ്പിരസി തിയറിസ്റ്റുകൾ പ്രവചിച്ചിരിക്കുന്നത്. സെപ്റ്റംബർ 22നും 28നും ഇടയിലുള്ള സമയത്താണീ സർവനാശമുണ്ടാവുകയാണ് ഇതുസംബന്ധിച്ച നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും മുന്നറിയിപ്പ് നൽകുന്നത്.28ന് ചന്ദ്രൻ രക്തവർണമാവുകയും എല്ലാം അവസാനിക്കുന്നതിന്റെ സൂചനയാണിതെന്നും ചിലർ വിശ്വസിക്കുന്നു.

എന്നാൽ ഇതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും ശാന്തരായിരിക്കുവാനുമാണ് ആൾ എബൗട്ട് സ്‌പേസ് മാഗസിന്റെ ഫീച്ചേർസ് എഡിറ്ററായ ഗെമ്മ ലാവെൻഡർ പറയുന്നത്.അന്നേ ദിവസം ചന്ദ്രൻ ഭൂമിയുമായി വളരെ അടുത്തെത്തുമെന്നും ഭൂകമ്പം, അഗ്‌നിപർവതം തുടങ്ങിയ ഉണ്ടാവാനുള്ള സാധ്യതയേറെയാണെന്നുമുള്ള്ള പ്രചാരണങ്ങൾ തെറ്റാണെന്നും ഗെമ്മ പറയുന്നു.അന്നേ ദിവസം ചന്ദ്രൻ ഭൂമിയുമായി സാധാരണ അകലത്തിൽ തന്നെയായിരിക്കും. അന്ന് ചന്ദ്രനെ നിരീക്ഷിക്കുന്നവർക്ക് വ്യക്തമായി കാണാൻ സാധിക്കുമെന്നും ഗെമ്മ പറയുന്നു.

ചില ബൈബിൾ ചിന്തകന്മാർ ഈ സാധ്യത പറയുന്നുണ്ടെങ്കിലും ശാസ്ത്രജ്ഞന്മാർ ഇതിനെ പിന്തുണയ്ക്കുന്നില്ല.വലിയ ഉൽക്കകൾ ഭൂമിയുമായി കൂട്ടിയിടിച്ചാൽ ദുരന്തങ്ങൾ ഉണ്ടാകുമെങ്കിലും ഈ അടുത്ത കാലത്തൊന്നും വൻ ഉൽക്ക ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയില്ലെന്നാണ് നാസ പറയുന്നത്. ജ്യൂയിഷ് മിസ്റ്റിക്കുകൾ, ക്രിസ്റ്റ്യൻ ഫണ്ടമെന്റലിസ്റ്റുകൾ, സ്വയം പ്രഖ്യാപിത പ്രവാചകർ തുടങ്ങിയവരാണ് പുതിയ ലോകാവസാനമുണ്ടാകുമെന്ന് വാദിക്കുന്നത്. ക്രിസ്ത്യൻ മിനിസ്റ്റർമാരായ ജോൺ ഹാഗീയും മാർക്ക് ബിൽറ്റ്‌സുമാണ് ബൈബിളിലെ ലോകാവസാന കാര്യം ഉയർത്തിക്കാട്ടുന്നത്.നാല് തുടർച്ചായ ചന്ദ്രഗ്രഹണം, ആറ് പൂർണചന്ദ്രന്മാർ തുടങ്ങിയ ലോകാവസാനത്തിന്റെ ലക്ഷണമാണെന്നിവർ വാദിക്കുന്നുണ്ട്. ബൈബിളിൽ ആക്ട്‌സ് 2:20, റിവെലേഷൻ 6:12ൽ ലോകാവസാനത്തെക്കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്നും അവർ വാദിക്കുന്നു.

ബ്ലഡ്മൂൺ തിയറി ബുക്ക് ഓഫ് ജോയലിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. സൂര്യൻ ഇരുളുകയും ചന്ദ്രൻ രക്തവർണമാവുകയും ചെയ്യുന്നുമെന്നാണ് ഇതിനെക്കുറിച്ച് ഇതിൽ പറയുന്നത്.ദൈവം വരുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ ഈ അവസ്ഥ സംജാതമാകുമെന്നാണ് പറയപ്പെടുന്നത്. സൂര്യപ്രകാശത്തിന്റെ ഭൂമിയിലെ പ്രതിഫലനം ചന്ദന്റെ ഉപരിതലത്തിൽ നിഴലിച്ചാണ് ചന്ദ്രൻ രക്തവർണം പൂകാനിടയാകുന്നതെന്നാണ് ശാസ്ത്രം സമർത്ഥിക്കുന്നത്.നഗ്‌നനേത്രങ്ങൾ കൊണ്ട് ഈ ചുവപ്പ് ദർശിക്കാനും സാധിക്കും. ഇതാണ് ബ്ലഡ് മൂൺ എന്നറിയപ്പെടുന്നത്. ഈ പ്രതിഭാസത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നാണ് ശാസ്ത്രം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP