Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭൂമിയിൽ നിന്നും 520 പ്രകാശവർഷങ്ങൾ അകലെ പുതിയൊരു സൗരയൂഥം രൂപം കൊള്ളുന്നു; ഒരുപക്ഷെ ഭൂമിയുടെ ഉൽപ്പത്തിയെക്കുറിച്ച് വരെ പുതിയ വിവരങ്ങൾ ലഭിച്ചേക്കാവുന്ന കണ്ടുപിടുത്തം നടത്തിയത് ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞർ

ഭൂമിയിൽ നിന്നും 520 പ്രകാശവർഷങ്ങൾ അകലെ പുതിയൊരു സൗരയൂഥം രൂപം കൊള്ളുന്നു; ഒരുപക്ഷെ ഭൂമിയുടെ ഉൽപ്പത്തിയെക്കുറിച്ച് വരെ പുതിയ വിവരങ്ങൾ ലഭിച്ചേക്കാവുന്ന കണ്ടുപിടുത്തം നടത്തിയത് ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞർ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ഭൂമിയിൽ നിന്നും 520 പ്രകാശവർഷങ്ങൾ അകലെയുള്ള ഒരു നക്ഷത്രത്തിന് ചുറ്റുമായി ഒരു ഗ്രഹം ജന്മമെടുക്കുന്നതിന്റെ ചിത്രങ്ങൾ പകർത്തിയതായി ഒരുകൂട്ടം ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ഫ്രാൻസിലെ പി എസ് എൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ നക്ഷത്രത്തിന് ചുറ്റുമായി ധൂളിയുടേയും വാതകങ്ങളുടെയും ഒരു പ്രതലം രൂപം കൊള്ളുന്നതായി കണ്ടെത്തിയത്. ചിലിയിലെ യൂറോപ്യൻ സതേൺ ഒബ്സർവേറ്റരിയുടെ വെരി ലാർജ് ടെലിസ്‌കോപ് (വി എൽ ടി) ഉപയോഗിച്ചാണ് സ്പൈറൽ ആകൃതിയിലുള്ള ഈ പ്രതലം കണ്ടെത്തിയത്. അതിന്റെ മദ്ധ്യഭാഗത്തിനടുത്ത് പിണഞ്ഞിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഒരു പുതിയ ഗ്രഹം രൂപീകൃതമാകുന്നതിനായി ധൂളിയും വാതകങ്ങളും ഒരുമിച്ചുവരുമ്പോഴാണ് ഇങ്ങനെ പിണഞ്ഞ് ഇരിക്കുന്ന ആകൃതി (ട്വിസ്റ്റ്) രൂപം കൊള്ളുന്നത് എന്നാണ് ഇവർ പറയുന്നത്. ഈ നീർചുഴിക്ക് സമായമായ പ്രതലം , പുതുതായി രൂപംകൊണ്ട ഒരു നക്ഷത്രത്തിന് ചുറ്റും രൂപം കൊണ്ടുവരുന്ന സൗരയൂഥത്തെയാണ് കാണിക്കുന്നത് എന്നും ഇവർ പറയുന്നു. ഈ നക്ഷത്രം സ്ഥിതിചെയ്യുന്നത് ഓറിഗ എന്ന നക്ഷത്ര സമൂഹത്തിലാണെന്നും ഇവർ പറയുന്നു.

ഒബ്സർവേറ്ററി ഡി പാരിസിൽ നിന്നും ഈ ഗവേഷണത്തിന് നേതൃത്വം നൽക്കുന്ന ഡോ. ആന്റണി ബൊകാലെറ്റി പറയുന്നത്, സൂര്യനൊഴിച്ചുള്ള മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന നിരവധി ഗ്രഹങ്ങളെ കണ്ടെത്താനായിട്ടുണ്ടെങ്കിലും അവ എങ്ങനെയാണ് രൂപം കൊള്ളുന്നത് എന്നതിനെ കുറിച്ച് ഇതുവരെ കാര്യമായ അറിവ് ഉണ്ടായിരുന്നില്ല എന്നാണ്. ഇത് അറിയുവാൻ ശൈശവ ദശയിലുള്ള സൗരയൂഥങ്ങളെ തന്നെ നിരീക്ഷണം എന്നും അദ്ദേഹം പറയുന്നു. ഇതുവരെ ഈ ട്വിസ്റ്റുകളുടെ വ്യക്തമായ ചിത്രങ്ങളെടുക്കാൻ ജ്യോതിശാസ്ത്രജ്ഞർക്ക് കഴിഞ്ഞിരുന്നില്ല അതിനാൽ തന്നെ ഇപ്പോൾ സംഭവിച്ചത് ഇതിലേക്കുള്ള അന്വേഷണത്തിലെ ഒരു നാഴികക്കല്ല് തന്നെയാണ്. നേരത്തേ, 2018 ൽ, മറ്റൊരു ശിശുഗ്രഹത്തിന്റെ ചിത്രം എടുക്കുവാനും ഈ ഉപകരണം ഉപയോഗിച്ചിരുന്നു.

ഗ്രഹ രൂപീകരണവേളയിൽ ചില തരംഗങ്ങൾ പ്രതലത്തിൽ പ്രത്യക്ഷപ്പെടുന്നു. ഒരു തടാകത്തിൽ ഒരു ബോട്ട് സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന തരംഗത്തിനോട് സമാനമായതാണിത്. ഈ പുതിയ ഗ്രഹം നക്ഷത്രത്തിനു ചുറ്റും ഭ്രമണം ചെയ്യുമ്പോൾ വാതകവും ധൂളിയും ഒരു സ്പൈറൽ ആമിന്റെ രൂപത്തിൽ മാറ്റപ്പെടുന്നു. ഈ സ്പൈറലിന്റെ കേന്ദ്രഭാഗത്തായിരിക്കും ട്വിസ്റ്റ്. സൂര്യനിൽ നിന്നും നെപ്ട്യുൺ സ്ഥിതി ചെയ്യുന്ന അത്ര ദൂരത്തിലാണ് ഈ പുതിയ ഗ്രഹം അതിന്റെ നക്ഷത്രത്തിൽ നിന്നും മാറി സ്ഥിതിചെയ്യുന്നത്.

രണ്ട് സ്പൈറലുകളുടെ സംഗമമാണ് ഈ ട്വിസ്റ്റ്. അതിൽ ഒരു സ്പൈറൽ ഗ്രഹത്തിന്റെ കേന്ദ്രം സ്ഥിതിചെയ്യുന്ന ദിശയിലുള്ളതും മറ്റേത് അതിന്റെ എതിർദിശയിൽ ഉള്ളതുമാണ്. ഇത് രണ്ടുമാണ് വാതകങ്ങളേയും ധൂളിയേയും ഡിസ്‌ക് രൂപത്തിലാക്കുന്നതും പിന്നീട് ഉറഞ്ഞുകൂടി ഗ്രഹമാകുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP