Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുരൂഹ ലോകത്ത് ഇന്നലെ നടന്നത് അപൂർവ്വമായൊരു ഒത്തുചേരൽ; വ്യാഴവും വരുണഗ്രഹവും ഒത്തുചേർന്നത് മീനം രാശിയിൽ; അപൂർവ്വമായ ഈ ഒത്തുചേരൽ ഇനി ഉണ്ടാവുക 2188-ൽ മാത്രം; ഈ അപൂർവ്വ സംഗമം മനുഷ്യ രാശിക്ക് സമ്മാനിക്കുന്നത് ഏറെ ഭാഗ്യങ്ങളെന്ന് പാശ്ചാത്യ ജ്യോതിഷ പണ്ഡിതർ

ദുരൂഹ ലോകത്ത് ഇന്നലെ നടന്നത് അപൂർവ്വമായൊരു ഒത്തുചേരൽ; വ്യാഴവും വരുണഗ്രഹവും ഒത്തുചേർന്നത് മീനം രാശിയിൽ; അപൂർവ്വമായ ഈ ഒത്തുചേരൽ ഇനി ഉണ്ടാവുക 2188-ൽ മാത്രം; ഈ അപൂർവ്വ സംഗമം മനുഷ്യ രാശിക്ക് സമ്മാനിക്കുന്നത് ഏറെ ഭാഗ്യങ്ങളെന്ന് പാശ്ചാത്യ ജ്യോതിഷ പണ്ഡിതർ

മറുനാടൻ ഡെസ്‌ക്‌

കേവലം അന്ധവിശ്വാസമെന്നും അതല്ല, പിഴയ്ക്കാത്ത കണക്കുകളെ അടിസ്ഥാനമാക്കിയ ശാസ്ത്രമാണെന്നും ജ്യോതിഷത്തെ കുറിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. അത് എന്തായാലും, സ്വന്തം ഭാവിയെ കുറിച്ച് എന്നും ആശങ്കപ്പെടുന്ന മനുഷ്യർ വലീയൊരു പരിധിവരെ ജ്യോതിഷത്തെ ആശ്രയിക്കുന്നു എന്നത് മറച്ചു പിടിക്കാനാകാത്ത സത്യമാണ്. ലോകത്തിലെ ഇന്നുവരെയുണ്ടായ ഏതൊരു സംസ്‌കൃതിയിലും പ്രധാനപ്പെട്ട ഒരു സാന്നിദ്ധ്യമായിരുന്നു ജ്യോതിഷവും ജ്യോതിഷികളും എന്നത് ഒരു ചരിത്ര സത്യം തന്നെയാണ്.

മദ്ധ്യ അമേരിക്കയിലെ മായൻ സംസ്‌കാരം മുതൽ, ഇങ്ങ് സിന്ധൂനദീതട സംസ്‌കാരം വരെ വിവിധ തരത്തിലുള്ള ജ്യോതിഷശാസ്ത്രങ്ങളുടെ വളർച്ചക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ നാഗരികതകളാണ്. ആധുനിക ശാസ്ത്രം അതിന്റെ ഔന്നത്യങ്ങളിലേക്ക് കുതിച്ചുയരുന്ന ഈ നവയുഗത്തിലുംലോകത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഇന്നും ശക്തിക്ഷയിക്കാതെ ജ്യോതിഷം നിലനിൽക്കുന്നുണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്. തികഞ്ഞ ഭൗതികവാദികൾവാണരളുന്ന ചൈനയുടെ ജ്യോതിഷവും ഫെങ്ങ്ഷുയിയുമൊക്കെ മതി, ഏതൊരു തത്വശാസ്ത്രത്തിനും തച്ചുടക്കാനാകാത്ത രീതിയിൽ ജ്യോതിഷം ജനങ്ങളിൽ വളർത്തിയെടുത്ത വിശ്വാസ്യത മനസ്സിലാക്കുവാൻ.

പല വിഭാഗം ജ്യോതിഷങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് പശ്ചാത്യ ജ്യോതിഷവും. ഈ ജ്യോതിഷ ശാസ്ത്രപ്രകാരം ഇന്നലെ നടന്നത് വളരെ അപൂർവ്വമായ ഒരു സംഗമമാണ്. ഇന്ത്യൻ ജ്യോതിഷ പ്രകാരം വ്യാഴം അല്ലെങ്കിൽ ബൃഹസ്പ്തിക്ക് തുല്യമായ ജുപിറ്റർ ഗ്രഹവും വേദിക് അസ്ട്രോളജിയിലെ വരുണഗ്രഹമായ നെപ്ട്യുണും തമ്മിൽ സംഗമിച്ചിരിക്കുന്നത് പിസസ് (മീനം) എന്ന നക്ഷത്ര രാശിയിലാണ്. ജുപിറ്ററും നെപ്ട്യുണും തമ്മിൽ ഓരോ13 വർഷം കൂടുമ്പോഴും ഇത്തരത്തിൽ സംഗമിക്കാറുണ്ടെങ്കിലും ഇവ മീനം രശിയിൽ സംഗമിക്കുന്നത് 166 വർഷങ്ങളിൽ ഒരിക്കൽ മാത്രമെ നടക്കുകയുള്ളുവത്രെ!

1856-ൽ ആയിരുന്നി ഇത്തരത്തിൽ അവസാനമായി സംഭവിച്ചത്. 2188-ൽ ആയിരിക്കും ഇനി സംഭവിക്കുക. ഇത്തരത്തിലൊരു സംഗമം നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ പോന്നതാണെന്നാണ് ജ്യോതിഷികൾ പറയുന്നത്. പ്രണയം, തൊഴിൽ എന്നീ കാര്യങ്ങളിലെല്ലാം വളരെയധികം പുരോഗതി ഇതുമൂലം ഉണ്ടാകുമത്രെ. ജ്യോതിഷ പ്രവചനത്തിന് പേരുകേട്ട പലരും പറയുന്നത് ഇതുമൂലമുണ്ടാകുന്ന ഭാഗ്യം മാസങ്ങളോളം നീണ്ടുനിൽക്കും എന്നാണ്.

മീനം രാശിയുടെ അധിപന്മാരാണ് ജുപിറ്ററും നെപ്ട്യുണും. അവ മീനം രാശിയിൽ സംഗമിക്കുന്ന ഈ അപൂർവ്വ നിമിഷം 166 വർഷങ്ങളിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്നതാണ്. മറ്റു രാശികളിൽ അവ സംഗമിക്കുമെങ്കിലും, ഇത് സ്വന്തം രാശിയിലാണ് സംഗമിക്കുന്നത്. അത് അവരെ കൂടുതൽ ശക്തരാക്കും എന്ന് പ്രശ്സ്ത പാശ്ചാത്യ ജ്യോതിഷിയായ ഓസ്‌കാർ കെയ്നർ പറയുന്നു. അവരുടെ സ്വാധീനവും വർദ്ധിക്കുമെന്ന് അദ്ദേഹം പറയുന്നു.

ഭാവന, വികാരങ്ങൾ എന്നിവയേയാണ് ജുപിറ്റർ പ്രതിനിധീകരിക്കുന്നത്. നെപ്ട്യുൺ ആകട്ടെ ആനന്ദം, ആകർഷണം, സൗന്ദര്യം എന്നിവയേയും പ്രതിനിധീകരിക്കുന്നു. ഇത് രണ്ടും ഒന്നിക്കുന്നത് മനുഷ്യരിൽ സന്തോഷവും ആഘോഷവും നിറഞ്ഞ ജീവിതം പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ഇത് അധികകാലം നീണ്ടു നിൽക്കില്ല, അതുകൊണ്ടുതന്നെ അനുകൂല സാഹചര്യം പെട്ടെന്ന് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം തുടർന്നു പറയുന്നു. നിങ്ങളുടെ ഭാവിയെ കുറിച്ച് എന്തെങ്കിലും ആശയങ്ങൾ ഉണ്ടെങ്കിൽ ഇക്കാലയളവിൽ അത് ആരംഭിക്കുവാനാണ് അദ്ദേഹം പറയുന്നത്. അത് തൊഴിൽ സംബന്ധമാണെങ്കിലും വൈകാരികമാണെങ്കിലും ഇന്നു തന്നെ ആരംഭം കുറിക്കുക.

വ്യാഴം 12 കൊല്ലങ്ങൾ കൊണ്ടാണ് സൂര്യനെ വലം വയ്ക്കുന്നത്. ഇതിനെയാണ് നമ്മൾ ഒരു വ്യാഴവട്ടക്കാലം എന്നു പറയുന്നത്. അതായത് വ്യാഴം 12 രാശികളിൽ ഓരോന്നിലും 12 മാസം ചെലവഴിക്കും. കഴിഞ്ഞവർഷം ഡിസംബർ 28 നായിരുന്നു ഇത് മീനം രാശിയിൽ പ്രവേശിച്ചത്. ഇതിൽ നിന്നും ഏറെ അകലെയുള്ള നെപ്ട്യുൺ (വരുണ ഗ്രഹം) 165 വർഷങ്ങൾ കൊണ്ടാണ് സൂര്യനെ ഒരു തവണ വലം വയ്ക്കുന്നത്. അതായത് ഓരോ രാശിയിലും 13 വർഷത്തിലധികം കാലം ഇത് തുടരും.

ഇന്നലെ ഇവർ രണ്ടുപേരും ആകാശത്തിന്റെ അനന്തതയിൽ സംഗമിച്ചു. തികച്ചും ദൈവീകമായ ഒരു ആഘോഷമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു മുൻപ് ഇത്തരത്തിലുള്ള സംഗമം ഉണ്ടായപ്പോഴൊക്കെ സുപ്രധാന സംഭവങ്ങൾ ഈ മണ്ണിൽ ഉണ്ടായിട്ടുണ്ടെന്നും ഓർമ്മിപ്പിച്ചു. ഏറ്റവും ഒടുവിൽ ഇവ രണ്ടും സ്വക്ഷേത്രമായ മീനത്തിൽ കണ്ടുമുട്ടിയ 1856-ൽ, റഷ്യ പാരിസ് കരാർ ഒപ്പുവച്ച് ക്രീമിയൻ യുദ്ധം അവസാനിപ്പിച്ചു. അതുപോലെ വിക്ടോറിയ രാജ്ഞി, വിക്ടോറിയൻ ക്രോസ്സ് ഏർപ്പെടുത്തിയതും ഈ വർഷമായിരുന്നു.

അതേസമയം, ഇത്തരമൊരു സംഗമത്തിന് രണ്ടു വശങ്ങൾ ഉണ്ടെന്നാണ് മറ്റൊരു ജ്യോതിഷിയായ യാസ്മിൻ ബൊലാൻഡ് പറയുന്നത്. നെപ്ട്യുണിന്റെ നെഗറ്റീവ് ഭാഗത്ത് വിഭ്രാന്തി, വഞ്ചന, നിരാശ എന്നിവയുണ്ട്. സ്വക്ഷേത്രത്തിലെത്തിയ നെപ്ട്യുണിന്റെ സ്വാധീനം വർദ്ധിക്കുക വഴി ഈ നെഗറ്റീവ് വശങ്ങൾക്കും ശക്തി വർദ്ധിച്ചേക്കാം എന്നാണ് അവർ പറയുന്നത്. അതുകൊണ്ടുതന്നെ ഇവയൊക്കെ നിങ്ങളെ വളരെയേറെ ബാധിച്ചാൽ അദ്ഭുതപ്പെടാനില്ലെന്നും അവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP