Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

11,000 വോൾട്ട്‌സ് ശരീരത്തിൽ കയറിയാലും ദീപകിന് ഷോക്കടിക്കില്ല; ഏത് വൈദ്യുതിലൈനിലും ഈ ഹരിയാനക്കാരൻ പയ്യൻ കയറി നിൽക്കും; ലോകമാദ്ധ്യമങ്ങൾ ഫീച്ചർ ചെയ്യുന്ന ഇന്ത്യൻ ബാലന്റെ കഥ

11,000 വോൾട്ട്‌സ് ശരീരത്തിൽ കയറിയാലും ദീപകിന് ഷോക്കടിക്കില്ല; ഏത് വൈദ്യുതിലൈനിലും ഈ ഹരിയാനക്കാരൻ പയ്യൻ കയറി നിൽക്കും; ലോകമാദ്ധ്യമങ്ങൾ ഫീച്ചർ ചെയ്യുന്ന ഇന്ത്യൻ ബാലന്റെ കഥ

റന്റിന്റെ കാര്യമല്ലേ അത് എപ്പോഴാ എങ്ങനെയാ വരുന്നതെന്നറിയില്ല.. അതിനാൽ കറന്റുമായി ബന്ധപ്പെടുമ്പോൾ മുൻകരുതൽ അൽപം കൂടിയാലും തരക്കേടില്ല... ഒരു ബൾബ് മാറ്റിയിടുമ്പോൾ പോലും കൈകളിൽ ഗ്ലൗസിടുന്ന ചിലർ പറയുന്ന ന്യായീകരണമാണിത്. പുറമേക്ക് ധൈര്യമഭിനയിക്കുമെങ്കിലും വൈദ്യുതിയുടെ കാര്യം വരുമ്പോൾ നമുക്കെല്ലാം ഉള്ളിൽ പേടിയാണ്. എന്നാൽ ഹരിയാനക്കാരനയിലെ സോണപത് ഗ്രാമത്തിലുള്ള ഈ കൗമാരക്കാരൻ ദീപക് ജാംഗരയ്ക്ക് വൈദ്യുതി കളിക്കൂട്ടുകാരനാണ്. ചുമ്മാ പറയുന്നതല്ല. ഒരു ഹോൾഡറിൽ നിന്നും നല്ലൊരു ഷോക്കടിച്ചാൽ നമ്മിൽ പലരും വീണുപോകുമെന്നിരിക്കെ 11,000 വോൾട്ട് തന്റെ ശരീരത്തിൽ കൂടി കടത്തിട്ടാൽ പോലും ഈ ഇലകട്രിക് ബോയ്ക്ക് ഒരു കുലുക്കവുമുണ്ടാകില്ല....!!. ഏത് വൈദ്യുതി ലൈനിലും കയറിനിൽക്കാൻ സാധിക്കുന്ന ഈ ബാലനെക്കുറിച്ച് ഫീച്ചറുകൾ ചെയ്യാൻ ലോകമാദ്ധ്യമങ്ങൾ ഇപ്പോൾ മത്സരിക്കുകയാണ്.

ആദ്യം മറ്റെല്ലാവരെയും പോലെ കറന്റിനോട് ഭയഭക്തിബഹുമാനങ്ങളോടെ നിന്നിരുന്ന ഒരു സാധാരണ ബാലനായിരുന്നു ദീപക്. എന്നാൽ തന്റെ അമ്മയുടെ ഹീറ്റർ റിപ്പയർ ചെയ്യുമ്പോഴാണ് തനിക്ക് ഷോക്കടിക്കില്ലെന്ന സത്യം ദീപക് യാദൃശ്ചികമായി തിരിച്ചറിഞ്ഞത്. 500 വീടുകൾക്ക് പവറേകാൻ തക്ക വോൾട്ടേജിലുള്ള കറന്റ് ഈ കൊച്ചുപയ്യന്റെ ശരീരം പുഷ്പം പോലെ താങ്ങും. ഇത് ദൈവത്തിൽ നിന്ന് തനിക്ക് കിട്ടിയ വരദാനമാണെന്നാണ് ദീപക് പറയുന്നത്. ആർക്കും ചെയ്യാൻ സാധിക്കാത്ത കഴിവുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും താൻ അതൊരിക്കലും ദുരുപയോഗം ചെയ്യില്ലെന്നും അവൻ ഉറപ്പ് നൽകുന്നു. ആദ്യം തനിക്ക് കറന്റിനെ ഭയമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതില്ലെന്നും ദീപക് പറയുന്നു. തനിക്ക് ഷോക്കടിക്കില്ലെന്നത് പല പ്രാവശ്യം പരീക്ഷിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ഹൈവോൾട്ടേജേ കറന്റ് കടന്ന് പോകുന്ന വയർ തനിക്ക് നാക്ക് കൊണ്ട് സ്പർശിച്ചാൽ പോലും ഒന്നും സംഭവിക്കാറില്ലെന്നും ദീപക് പറയുന്നു.

മൂന്ന് വർഷം മുമ്പ് തന്റെ അമ്മയുടെ പോർട്ടബിൾ റിപ്പർ ചെയ്യുമ്പോഴാണ് തനിക്ക് ഹൈലെവൽ ഇലക്ട്രിസിറ്റി പോലും പ്രതിരോധിക്കാനാവുമെന്ന് വിദ്യാർത്ഥിയായ ദീപക് തിരിച്ചറിഞ്ഞത്. ഇത് നന്നാക്കാൻ മറ്റൊരാൾക്ക് കൊടുക്കാൻ പണമില്ലാത്തതിനാലായിരുന്നു ഹിററർ സ്വയം നന്നാക്കാൻ ഈ ബാലൻ അന്ന് മുന്നിട്ടിറങ്ങിയത്. റിപ്പയറിംഗിനിടെ വൈദ്യുതി കടന്ന് പോകുന്ന വയർ താൻ സ്‌ക്രൂഡ്രൈവർ കൊണ്ട് യാദൃശ്ചികമായി തൊട്ടു പോയെങ്കിലും തനിക്ക് ഷോക്കടിച്ചില്ലെന്ന് ദീപക് പറയുന്നു. എന്നാൽ അപ്പോൾ വൈദ്യുതി പോയതിനാലാണ് തനിക്ക് ഷോക്കടിക്കാതിരുന്നതെന്നാണ് ധരിച്ചിരുന്നത്.

എന്നാൽ രണ്ടാഴ്ചക്ക് ശേഷം ഡിവിഡിയിൽ കുടുങ്ങിപ്പോയ ഡിസ്‌ക് പുറത്തെടുക്കുമ്പോൾ വീണ്ടും വൈദ്യുതി വയറിൽ താൻ സ്പർശിക്കാനിടയായെന്നും അപ്പോഴും ഒന്നും സംഭവിച്ചില്ലെന്നും ദീപക് പറയുന്നു. തനിക്ക് എന്തോ പ്രത്യേകതയുണ്ടെന്ന് അന്ന് തിരിച്ചറിയുകയും അതിനെത്തുടർന്ന് വൈദ്യുതിവയറിൽ തുടരെത്തുടരെ സ്പർശിച്ച് ഇത് ഉറപ്പ് വരുത്തുകയായിരുന്നുവെന്നും ദീപക് പറഞ്ഞു. തുടർന്ന് വിവിധ വോൾട്ടേജിലുള്ള വ്യത്യസ്ത ഉപകരണങ്ങളിൽ ദീപക് തന്റെ പരീക്ഷണം ആവർത്തിക്കുകയും വൈദ്യുതി തനിക്ക് ഏശില്ലെന്ന് ഉറപ്പിക്കുകയുമായിരുന്നു. മറ്റാരെങ്കിലും ഈ പരീക്ഷണം നടത്തുകയാണെങ്കിൽ ആ നിമിഷം മരിക്കുമായിരുന്നു....!!.

110 വോൾട്ട്‌സ്, 240 വോൾട്ട്‌സ്, 440 വോൾട്ട്‌സ് എന്നിവയിലെല്ലാം ദീപക് പരീക്ഷണം നടത്തിയിരുന്നു. തനിക്ക് എത്ര വൈദ്യുതി വരെ താങ്ങാനാവുമെന്നറിയുകയായിരുന്നു പിന്നീട് ദീപക്കിന്റെ ലക്ഷ്യം. അതിനെത്തുടർന്നായിരുന്നു തന്റെ ഗ്രാമത്തിലെ പാടത്തിനരികിലുള്ള വൈദ്യതി പോസ്റ്റിൽ കയറി അവൻ 11,000 വോൾട്ടേജിലുള്ള ഹൈടെൻഷൻ വയറിൽ പിടിക്കാനുള്ള സാഹസത്തിന് മുതിർന്നത്. അവൻ ആത്മഹത്യ ചെയ്യാനൊരുങ്ങുകയാണെന്ന് ധരിച്ച് വൻജനാവലിയായിരുന്നു അപ്പോൾ അവിടെ തടിച്ച് കൂടിയിരുന്നത്. ദീപക്കിന്റെ അമ്മ മകൻ ആത്മഹത്യ ചെയ്യുകയാണെന്ന് ധരിച്ച് ഭയചകിതയായി ഓടിയെത്തിയിരുന്നു. എന്നാൽ വയറിൽ തൊട്ട ദീപക് ഒന്നും സംഭവിക്കാതെ പുഞ്ചിരിയോടെ ഇറങ്ങി വരികയായിരുന്നു. 50 വോൾട്ടിൽ താഴെയുള്ള കറന്റ് പോലും മനുഷ്യശരീരത്തിലെ മസ്തിഷ്‌ക്കത്തിന് അപകടം വരുത്തുമെന്നിരിക്കെയാണ് ദീപക് 11,000 വോൾട്ടുള്ള ലൈനിൽ പിടിച്ചതിന്റെ പ്രാധാന്യമേറുന്നത്.

ചില്ലറ റിപ്പയറിങ് ജോലികൾ ചെയ്യുന്നതല്ലാതെ തന്റെ ഈ കഴിവുപയോഗിച്ച് പണമുണ്ടാക്കാൻ ദീപക് തുനിഞ്ഞിട്ടില്ല. ഇലക്ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റിൽ മാനേജരാകുകയാണ് ദീപക്കിന്റെ ആഗ്രഹം. ഡോക്ടർമാർ ദീപക്കിനെ വിശദാമായ പരിശോധനകൾ നടത്തിയെങ്കിലും ദീപക്കിന് എന്തെങ്കിലും തകരാറുകളുള്ളതായി കണ്ടെത്തിയിട്ടില്ല. ദീപക്കിന്റെ അമ്മയായ കജനി ദേവി ഒരു സ്‌കൂളിൽ പാചകത്തൊഴിലാളിയാണ്. മരിച്ച് പോയ അവന്റെ അച്ഛന്റെ അനുഗ്രഹത്താലാണ് മകന് ഈ സവിശേഷമായ കഴിവുണ്ടായതെന്ന് വിശ്വസിക്കാനാണ് കകജാനിക്കിഷ്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP