Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണിന്റെ കൃഷ്ണമണി വരെ വണങ്ങുന്ന ക്ലാരിറ്റി ! 108 മെഗാപിക്സൽ ക്യാമറയുള്ള ഫോണിറക്കാൻ ഷവോമി; 64 മെഗാപിക്സലുള്ള റെഡ്മി ഉടൻ വിപണിയിൽ; ക്യാമറാ 'താരത്തിന്' കരുത്ത് പകരാൻ സാംസങ് ഐസോസെൽ സെൻസറും

കണ്ണിന്റെ കൃഷ്ണമണി വരെ വണങ്ങുന്ന ക്ലാരിറ്റി ! 108 മെഗാപിക്സൽ ക്യാമറയുള്ള ഫോണിറക്കാൻ ഷവോമി; 64 മെഗാപിക്സലുള്ള റെഡ്മി ഉടൻ വിപണിയിൽ; ക്യാമറാ 'താരത്തിന്' കരുത്ത് പകരാൻ സാംസങ് ഐസോസെൽ സെൻസറും

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: സ്മാർട്ട് ഫോൺ രംഗത്ത് ഡ്യുവൽ ക്വാഡ്ഡ്രപ്പിൾ ക്യാമറകൾ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ച ഷവോമി 108 മെഗാപിക്‌സൽ ക്യാമറയുമായി വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഷവോമിയുടെ തന്നെ ബ്രാൻഡായ റെഡ്മി 64 മെഗാ പിക്‌സൽ ക്യാമറയുമായി രംഗത്തെത്തുമെന്ന അറിയിപ്പിന് പിന്നാലെയാണ് പുത്തൻ നീക്കം. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം കമ്പനി വ്യക്തമാക്കിയത്. മാത്രമല്ല ഗാഡ്ജറ്റ് ഭീമനായ സാംസങ്ങിന്റെ സാംസങ്ങിന്റെ ഐസോസെൽ സെൻസറായിരിക്കും ക്യാമറയ്ക്ക് കരുത്ത് പകരുക എന്നും കമ്പനി വ്യക്തമാക്കി. 12032*9024 റെസോല്യൂഷനിലുള്ള ചിത്രങ്ങൾ വരെ ഇത് സമ്മാനിക്കും.

ഫോണിന്റെയും ക്യാമറയുടേയും മറ്റ് വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. ഷവോമി എംഐ മിക്‌സ് ഫോർ എന്ന ഫോണാണ് 108 എംപി ക്യാമറയോടെ വിപ്ലവം സൃഷ്ടിക്കാനെത്തിക്കുന്നത്. സൗരോർജ്ജം ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന സ്മാർട്ട്‌ഫോണിനെ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് തങ്ങളെന്ന് ഷവോമി ഏതാനും ആഴ്‌ച്ച മുൻപ് അറിയിച്ചിരുന്നു. പിന്നിൽ സോളർ പാനൽ ഘടിപ്പിച്ച സ്മാർട്ട്‌ഫോണിനായി ഷവോമി 2018ൽ നൽകിയ അപേക്ഷ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസ് അംഗികരിച്ചതായാണ് ടെക്ക് വെബ്സൈറ്റായ ലെറ്റ്സ്‌ഗോ ഡിജിറ്റൽ റിപ്പോർട്ട് ചെയ്യുന്നത്.

ഷവോമി പുറത്തിറക്കുന്ന ഏറ്റവും മികച്ഛ സ്മാർട്ട്‌ഫോണായിരിക്കും സോളാർപാനൽ ഘടിപ്പിച്ച പുതിയ മോഡൽ എന്നാണ് റിപ്പോർട്ടുകൾ. ഫോണിന്റെ ഘടനയെകുറിച്ചുള്ള ചില വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നിൽ ഇരട്ട ക്യാമറകൾക്കായി ഇടം ഒരുക്കിയിട്ടുണ്ട് എന്ന് ടെക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറിന് ഇടം നൽകിയിട്ടില്ല എന്നതിനാൽ ഇൻസ്‌ക്രീ ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. ഡിസ്പ്ലേയിൽ നോച്ചില്ല എന്നു മാത്രമല്ല പോപ്പ് അപ് സെൽഫി ക്യാമറക്കുള്ള ഇടവും നൽകിയിട്ടില്ല. മികച്ച ഫീച്ചറുകളുണ്ടായിട്ടും ബാറ്ററി ബാക്ക് അപിലെ കുറവ് മൂലം ചില ഫോണുകൾ വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാതെ പോയിട്ടുണ്ട്.

ബാറ്ററിയിലെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഷവോമി. ബാറ്ററി ബാക്ക് അപിലെ പ്രശ്നം പരിഹരിക്കുന്നതിനായി സോളാർ പാനലാണ് ഷവോമി തുറുപ്പ് ചീട്ട്.കാമറക്ക് താഴെയായിരിക്കും ഷവോമി സോളാർ പാനൽ ഉൾക്കൊള്ളിക്കുക. നേർത്ത സോളാർ പാനലാണ് ഫോണിലുണ്ടാവുക. അതുകൊണ്ട് തന്നെ ഫോണിന്റെ ഭാരം വർധിക്കാനുള്ള സാധ്യതകൾ കുറവാണ്. ഫോണിന്റെ പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസർ ഇല്ല. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറായിരിക്കും ഷവോമി ഉൾക്കൊള്ളിക്കുക.

നോച്ച് ഇല്ലാതെ ഫുൾ സ്‌ക്രീൻ ഡിസ്പ്ലേയുമായിട്ടായിരിക്കും ഷവോമിയുടെ ഫോൺ വിപണിയിലെത്തുക. സെൽഫി ക്യാമറ സ്‌ക്രീനിനുള്ളിലായിരിക്കും. ഇടതുവശത്ത് സിം ട്രേയും, വലതു വശത്ത് ശബ്ദ നിയന്ത്രണ ബട്ടണുകളും, പവർ ബട്ടണും ഇടം നൽകിയിരിക്കുന്നു. അടിയിലായി ഇരട്ട സ്പീക്കറുകളും അവക്ക് മധ്യേ യു.എസ്.ബി-ടൈപ്പ് സി പോർട്ടുംകാണാം. ഫോണിന്റെ പേറ്റന്റിനായി ഷവോമി അപേക്ഷ സമർപ്പിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഓപ്പോയുടെ ഉപ-ബ്രാന്റായ റിയൽമിയും 64 മെഗാപിക്സൽ ക്യാമറ സ്മാർട്ഫോണിനായുള്ള ശ്രമത്തിലാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ 64 എംപി ക്യാമറ ഫോൺ റിയൽമി ആയിരിക്കും ആദ്യമെത്തിക്കുക. 64 മെഗാപിക്സൽ ക്യാമറയുമായി എംഐ മിക്സ് 4 ഈ വർഷം അവസാനത്തോടെ എത്തുമെന്ന് ഷവോമി പ്രൊഡക്റ്റ് ഡയറക്ടർ വാങ് ടെങ് തോമസ് കഴിഞ്ഞ മൊബൈൽ വേൾഡ് കോൺഗ്രസിനിടെ പറഞ്ഞിരുന്നു. ഈ ഫോണിൽ അമോലെഡ് 2കെ എഡിആർ 10 ഡിസ്പ്ലേ ആയിരിക്കും എന്നും സ്‌ക്രീനിന് 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ടാവുമെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP