Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൊബൈൽ രംഗത്തെ അത്യാധുനിക വിപ്ലവത്തിനൊരുങ്ങി സാംസങ്; ഈ മാസം 11-ന് പുറത്തിറങ്ങുന്ന എസ്20 അത്ഭുതങ്ങളുടെ മായികകക്കാഴ്ചയിൽ ആറാടുമെന്നുറപ്പ്; 108 എംപി ക്യാമറയും സകല ജോലികളും കൈവെള്ളയിലാക്കുന്ന സാങ്കേതിക വിദ്യയുമായി ഇറങ്ങുന്നത് മൂന്ന് മോഡലുകൾ; ഏഴുപതിനായിരത്തിനും 1,10,000-നും ഇടയിൽ വിലയുള്ള എസ്20-യെ പരിചയപ്പെടാം

മൊബൈൽ രംഗത്തെ അത്യാധുനിക വിപ്ലവത്തിനൊരുങ്ങി സാംസങ്; ഈ മാസം 11-ന് പുറത്തിറങ്ങുന്ന എസ്20 അത്ഭുതങ്ങളുടെ മായികകക്കാഴ്ചയിൽ ആറാടുമെന്നുറപ്പ്; 108 എംപി ക്യാമറയും സകല ജോലികളും കൈവെള്ളയിലാക്കുന്ന സാങ്കേതിക വിദ്യയുമായി ഇറങ്ങുന്നത് മൂന്ന് മോഡലുകൾ; ഏഴുപതിനായിരത്തിനും 1,10,000-നും ഇടയിൽ വിലയുള്ള എസ്20-യെ പരിചയപ്പെടാം

മറുനാടൻ ഡെസ്‌ക്‌

മൊബൈൽ ഫോൺ രംഗത്ത് ഐഫോണിന് ശക്തമായ വെല്ലുവിളി തീർക്കുന്ന സാംസങ് പുതിയ മാന്ത്രിക ഫോണുമായി രംഗത്തുവരികയാണ്. ഫെബ്രുവരി 11-ന് പുറത്തിറങ്ങുന്ന എസ് 20 മോഡലാണ് ലോകം കാത്തിരിക്കുന്നത്. സാൻഫ്രാൻസിസ്‌കോയിൽ ഗാലക്‌സി അൺപാക്ക്ഡ് 2020 എന്ന ചടങ്ങിലാണ് പുതിയ മൊബൈൽ പുറത്തിറക്കുക. അടുത്ത തലമുറ ഫോൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മടക്കാവുന്ന തരത്തിലുള്ള ഗാലക്‌സി സെഡ് ഫ്‌ളിപ്പ് എന്ന മോഡലും അന്ന് പുറത്തിറക്കിയേക്കും.

എസ്20 ഫോണുകൾക്കുള്ള രജിസ്‌ട്രേഷൻ സാംസങ് ഇപ്പോൾത്തന്നെ ആരംഭിച്ചിട്ടുണ്ട്. മാർച്ച് ആദ്യവാരം ഇന്ത്യൻ വിപണികളിൽ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ ഫോൺ അവതരിപ്പിച്ചാൽ മൂന്നാഴ്ചയ്ക്കുള്ളിലാണ് ഫോണുകൾ സാധാരണയായി ഇന്ത്യൻ വിപണിയിലെത്തുക. മൂന്ന് മോഡലുകളിലായാണ് എസ്20 വിപണിയിലെത്തുക. 71,000 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എസ്20, 87,250 രൂപ വിലയുള്ള എസ്20 പ്ലസ്, 1,07,000 രൂപ വിലയുള്ള എസ്20 അൾട്ര എന്നീ മോഡലുകളിൽ. ഈ വില 4ജി ഫോണുകൾക്കാണോ 5ജി ഫോണുകൾക്കാണോ എന്ന് നിലവിൽ വ്യക്തമായിട്ടില്ല.

രൂപകൽപനയിൽ കാര്യമായ വ്യത്യാസത്തോടെയാണ് ഈ മോഡലുകൾ ഇറങ്ങുന്നത്. ക്യാമറ മൊഡ്യൂളിന് ചതുരാകൃതി വരുന്നുവെന്നതാണ് ഡിസൈനിലെ പ്രധാന വ്യത്യാസം. കോസ്മിക് ഗ്രേ, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളിലായിരിക്കും ഫോണുകൾ ലഭിക്കുക. ഗാലക്‌സി എസ്20 ഇറങ്ങുന്നത് 6.2 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനോടുകൂടിയാ്ണ്. എസ്20 പ്ലസ്സിന് 6.7 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനും അൾട്രയ്ക്ക് 6.9 വലുപ്പമുള്ള സ്‌ക്രീനുമാണുള്ളതെന്നും വിലയിരുത്തപ്പെടുന്നു. ക്യുഎച്ച്ഡി റെസല്യൂഷനുള്ള ഫോണുകൾ കാഴ്ചയുടെ വിസ്മയ ലോകം തീർക്കും.

മൊബൈൽ ക്യാമറകളുടെ ചരിത്രത്തിൽ വലിയ വിപ്ലവത്തിനാകും എസ്20 ഫോണുകൾ തുടക്കമിടുക. 108 മെഗാപിക്‌സൽ ക്യാമറയാകും എസ്20 ഫോണിലുണ്ടാവുക. അൾട്ര മോഡലുകളിൽ 108 മെഗപിക്‌സൽ, 64 മെഗാപിക്‌സൽ, 12 മെഗാപിക്‌സൽ എന്നീ സെൻസറുകളാകും പിന്നിലുണ്ടാവുക. മു്ന്നിലാകട്ടെ, 40 മെഗാപിക്‌സൽ സെൽഫി ക്യാമറയും ഉണ്ടാകൂം. ഉയർന്ന ബാറ്ററി ലൈഫും ഫോൺ വാഗ്ദാനം ചെയ്യുന്നു. എസ്20 മോഡലിന് 4000 എംഎഎച്ച് ബാറ്ററിയാണുള്ള്ത്. പ്ലസ്സിന് 4500 എംഎഎച്ചും അൾട്രയ്ക്ക് 5000 എംഎഎച്ചുമാണ് ബാറ്ററി ശേഷി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP