Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യാമറയിൽ വൻ അത്ഭുതങ്ങൾ ഒളിപ്പിച്ച് ടെക്ക് ഭീമൻ; 2020-ൽ വിപണിയിലെത്തുന്ന ഗ്യാലക്സി എസ്-11ൽ 108 എംപി സെൻസറായിരിക്കുമെന്ന് സൂചന; ഫോട്ടോഗ്രാഫിയിലൂടെ ഉപയോക്താക്കളെ കൂടെ നിർത്തുക ലക്ഷ്യം

ക്യാമറയിൽ വൻ അത്ഭുതങ്ങൾ ഒളിപ്പിച്ച് ടെക്ക് ഭീമൻ; 2020-ൽ വിപണിയിലെത്തുന്ന ഗ്യാലക്സി എസ്-11ൽ 108 എംപി സെൻസറായിരിക്കുമെന്ന് സൂചന; ഫോട്ടോഗ്രാഫിയിലൂടെ ഉപയോക്താക്കളെ കൂടെ നിർത്തുക ലക്ഷ്യം

മറുനാടൻ ഡെസ്‌ക്‌

ക്യാമറയിൽ വൻ അത്ഭുതങ്ങൾ ഒളിപ്പിച്ച് ടെക്ക് ഭീമൻ സാംസങ് ഗ്യാലക്സിയുടെ പുതിയ പതിപ്പ് വരുന്നു. 2020-ൽ വിപണിയിലെത്തുന്ന ഗ്യാലക്സി എസ്-11ൽ 108 എംപി സെൻസറായിരിക്കുമെന്നാണ് സൂചന. ഫോട്ടോഗ്രാഫിയിലൂടെ ഉപയോക്താക്കളെ കൂടെ നിർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സാംസങ് കൂടിയ സെൻസർ പ്രയോഗിക്കുന്നതെന്ന് വ്യക്തം.

പുറകിലുള്ള ഒരു അറേയിൽ രണ്ട് വരികളിലായി അഞ്ച് വ്യത്യസ്ത ലെൻസുകൾ വരെ ഘടിപ്പിച്ചുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, മാത്രമല്ല ഉപകരണത്തിന്റെ പുറകുവശത്ത് മുകളിൽ ഇടതുവശത്ത് ഓഫ്സെറ്റ് ചെയ്യുന്നതായി റെൻഡറിംഗുകളിൽ സജീകരിച്ചിട്ടുണ്ട്. ആ ലെൻസുകൾ കൂടുതൽ തെളിമയും കൂടുതൽ സൂം നൽകുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു, ഒപ്പം ഡെപ്ത് സെൻസിങ്, വൈഡ് ആംഗിൾ പതിപ്പുകൾ എന്നിവ ഉൾപ്പെടുത്തിലേക്കാമെന്നും ഈ റിപ്പോർട്ടിലുണ്ട്.

ഗ്യാലക്‌സി എസ് 11 ഈ വർഷം ആദ്യം അവതരിപ്പിച്ച 108 എംപി ഐസോസെൽ ബ്രൈറ്റ് എച്ച്എംഎക്‌സ് സെൻസർ ഉപയോഗിക്കില്ലെന്നും പകരം നവീകരിച്ച രണ്ടാം തലമുറ സെൻസർ ഉപയോഗിക്കുമെന്നും പ്രശസ്ത ലീക്ക്സ്റ്റർ ഐസ് യൂണിവേഴ്സ് നേരത്തെ അവകാശപ്പെട്ടിരുന്നു.
വരാനിരിക്കുന്ന സാംസങ് ഗ്യാലക്സി എസ് 11 സ്മാർട് ഫോൺ മൂന്ന് സ്‌ക്രീൻ വലുപ്പങ്ങളിൽ ലഭ്യമാകും - 6.7, 6.4, 6.2 ഇഞ്ച്. എല്ലാ സ്പോർട്സ് കർവ് എഡ്ജ് ഡിസ്പ്ലേകളിലും ആകെ അഞ്ച് വകഭേദങ്ങൾ ഉണ്ടെന്നും ഇവാൻ ബ്ലാസ് അവകാശപ്പെട്ടു.

കണക്റ്റിവിറ്റിയുടെ ഭാഗമായി, സ്മാർട് ഫോണിന്റെ രണ്ട് ചെറിയ വകഭേദങ്ങൾ 5ജി, 4ജി എന്നിവയിൽ വരും. അതേസമയം ഏറ്റവും വലിയ 6.7 ഇഞ്ച് വേരിയന്റിൽ 5ജി മാത്രമായിരിക്കും.അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് 2020 ഫെബ്രുവരി മൂന്നാം വാരത്തിൽ ഗ്യാലക്സി എസ് 11 എത്തുമെന്നും ലോഞ്ച് ഇവന്റ് സാൻ ഫ്രാൻസിസ്‌കോയിൽ നടക്കുമെന്നും പറയപ്പെടുന്നു. ബ്രൈറ്റ് എച്ച്എംഎക്സ് എന്നു പേരിട്ടിരിക്കുന്ന 108 എംപി സെൻസർ നിർമ്മാണത്തിനായി ഷവോമിയുമായി സാംസങ് കൈകോർക്കുന്നതായും വിവരമുണ്ട്. ഷവോമിയുടെ എംഐ സിസി9 പ്രോ (ഇന്റർനാഷണൽ ബ്രാന്റിങ്: ഷവോമി നോട്ട് 10) എന്ന സ്മാർട്ട് ഫോണാണ് ആദ്യമായി 108 എംപി സെൻസർ ഉപയോഗിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP