Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ് 9-നും എസ് 9 പ്ലസ്സും അടുത്തമാസം പുറത്തിറങ്ങും; ഐഫോൺ എക്‌സിനെ തകർക്കുന്ന സൗകര്യങ്ങളുമാി മാർച്ച് മുതൽ വിപണിയിൽ; ബുക്കിങ് ഡേറ്റ് കാത്ത് സ്മാർട്ട്‌ഫോൺ പ്രേമികൾ

എസ് 9-നും എസ് 9 പ്ലസ്സും അടുത്തമാസം പുറത്തിറങ്ങും; ഐഫോൺ എക്‌സിനെ തകർക്കുന്ന സൗകര്യങ്ങളുമാി മാർച്ച് മുതൽ വിപണിയിൽ; ബുക്കിങ് ഡേറ്റ് കാത്ത് സ്മാർട്ട്‌ഫോൺ പ്രേമികൾ

ഫോണിന്റെ മേധാവിത്വത്തിന് മുന്നിൽ ചെറിയൊരു കാലയളവ് പിന്നിലായിപ്പോയെങ്കിലും വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സാംസങ്. ഐഫോൺ എക്‌സിന് ബദലെന്നോണം സാംസങ് പുറത്തിറക്കുന്ന എസ്9, എസ്9 പ്ലസ് എന്നീ ഗ്യാലക്‌സി ഫോണുകൾ അടുത്ത മാസം ഔദ്യോഗികമായി പുറത്തിറക്കുമെന്ന് സാംസങ് വ്യക്തമാക്കി. ഐഫോൺ എക്‌സിന്റെ അന്തകനെന്ന് സ്മാർട്ട്‌ഫോൺ പ്രേമികൾ വാഴ്‌ത്തുന്ന ഈ മോഡലുകൾ അടുത്ത മാസതത്തെ മൊബൈൽ വേൾഡ് കോൺഗ്രസ്സിലാകും പുറംലോകം കാണുക.

ഈയാഴ്ച ലാസ് വെഗസ്സിൽ നടക്കുന്ന സിഇഎസ് ടെക് കോൺഫറൻസിൽ സാംസങ് പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാൽ, അവസാന നിമിഷം കമ്പനി പരിപാടി അടുത്ത മാസത്തേക്ക് മാറ്റുകയായിരുന്നു. ഈ മോഡലുകൾക്ക് എത്രത്തോളം വിലവരുമെന്ന കാര്യം ഇതേവരെ സാംസങ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഗ്യാലക്‌സി എസ് 8-നേക്കാൾ 190 പൗണ്ടെങ്കിലും അധികമായിരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

സ്മാർട്ട്‌ഫോൺ വിപണിയുടെ ഏറ്റവും വലിയ പ്രദർശനകേന്ദ്രമാണ് മൊബൈൽ വേൾഡ് കോൺഗ്രസ്. വൻകിട ബ്രാൻഡുകളൊക്കെ അവരുടെ പുതിയ മോഡലുകൾ പുറത്തിറക്കുന്ന വേദിയാണിത്. ജി.എസ്.എം.എ സംഘടിപ്പിക്കുന്ന കോൺഗ്രസ്സിൽ 800-ലേറെ സേവനദാതാക്കളും 300-ഓളം കമ്പനികളും പങ്കെടുക്കാറുണ്ട്. ബാഴ്‌സലോണയിൽ ഫെബ്രുവരി 26 മുതൽ മാർച്ച് ഒന്നുവരെയാണ് ഇത്തവണത്തെ മൊബൈൽ വേൾഡ് കോൺഗ്രസ്.

സാംസങ് പുതിയ മോഡലുകളുടെ വിലയും സ്‌പെസിഫിക്കേഷനുകളും മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ പുറത്തുവിടുമെന്നാണ്. സ്മാർട്ട്‌ഫോൺ പ്രേമികൾ ഉറ്റുനോക്കുന്ന ബുക്കിങ് ഡേറ്റുൾപ്പെടെയുള്ള വിശദാംശങ്ങളും അതിലാകും പ്രഖ്യാപിക്കപ്പെടുക. ഏപ്രിലോടെ വിപണിയിലെത്തുന്ന ഫോൺ, ഗ്യാലക്‌സി ഫോണുകളിൽ ഏറ്റവും സവിശേഷമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാംസങ് സ്മാർട്ട്‌ഫോൺ വിപണി തിരിച്ചുപിടിക്കുമെന്നും ആരാധകർ കരുതുന്നു.

സ്മാർട്ട്‌ഫോൺ ഹാർഡ്‌വെയർ അസിസ്റ്റന്റായ ബിക്‌സ്ബി 2.0 ഇക്കൊല്ലം പുറത്തിറക്കുമെന്ന് സാംസങ് മൊബൈൽ പ്രസിഡന്റ് കോ പ്രഖ്യാപിച്ചു. മറ്റു കമ്പനികളെ അപേക്ഷിച്ച് അൽപം വൈകിയാണ് സാംസങ് ഈ രംഗത്തേക്ക് വരുന്നതെങ്കിലും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനമായിരിക്കും സാംസങ് നൽകുകയെന്നും അദ്ദേഹം പറഞ്ഞു. സാംസങ് ഉപകരണങ്ങളെല്ലാം 2018-ഓടെ ബ്ിക്‌സ്ബിക്ക് ചേർന്ന വിധമാകുമെന്നും അദ്ദേഹം പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP