Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോർഷെയുടെ പുതിയ കയേൻ ടർബോ എസ്‌യുവി ജൂൺ മുതൽ ഇന്ത്യയിൽ; 1.92 കോടി രൂപയുടെ വാഹനം അഞ്ച് ലക്ഷം രൂപ അടച്ച് ബുക്ക് ചെയ്യാം

പോർഷെയുടെ പുതിയ കയേൻ ടർബോ എസ്‌യുവി ജൂൺ മുതൽ ഇന്ത്യയിൽ; 1.92 കോടി രൂപയുടെ വാഹനം അഞ്ച് ലക്ഷം രൂപ അടച്ച് ബുക്ക് ചെയ്യാം

ഡൽഹി: ജർമ്മൻ കാർ നിർമ്മാതാക്കളായ പോർഷെയുടെ പുതിയ കയേൻ ടർബോ ഇന്ത്യൻ വിപണിയിൽ എത്തുന്നു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 1.92 കോടി രൂപ വിലവരുന്ന എസ് യു വി മോഡൽ കാറുകൾക്ക് 5 ലക്ഷം രൂപയാണ് ബുക്കിങ്ങ് റേറ്റ്. 2018 ജൂൺ മാസം മുതൽ വാഹനം ഷോറൂമുകളിൽ എത്തിച്ച് ബുക്ക് ചെയ്തവർക്ക് വിതരണം ചെയ്ത് തുടങ്ങും. വാഹനത്തിന്റെ ബൈബ്രിഡ് ഓപ്ഷൻ ഈ വർഷം അവസാനത്തോടെ വിപണിയിലെത്തിക്കും

വാഹനത്തിന്റെ മുൻ പതിപ്പുകളെ അപേക്ഷിച്ച് കനേയൻ ടർബോയിൽ എൽഇഡി ലൈറ്റുകളാണ് ഉപയോഗിക്കുന്നത്. 21 ഇഞ്ച് വീലുകളാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഡ്രൈവിങ്ങ സീറ്റിലും ഒപ്പം തന്നെ സംഗീതം ആസ്വദിക്കുന്നതിനാി പ്രത്യേക സറൗണ്ട് സിസ്റ്റവുമാണ് വാഹനത്തിന്റെ സവിശേഷത.

എല്ലാ അർഥത്തിലും പുത്തൻ സവിശേഷതകളോട് കൂടി എത്തുന്ന വാഹനം സ്‌റ്റൈലിനും സുരക്ഷയ്ക്കും ഒരുപോലെ മുൻഗണന നൽകുന്നു.മണിക്കൂറിൽ 286 കിലോമീറ്റർ ആണ് പരമാവധി വേഗത.ലൈറ്റ് വെയ്റ്റ് ആയിട്ടാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP