Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിസ്‌ക് ഡ്രൈവ്, ഡിജിറ്റൽ എഡിഷൻ എന്നീ രണ്ട് ഓപ്ഷനുകളോടെ സോണിയുടെ പുതിയ ഗെയിമിങ് കൺസോൾ പി എസ് 5; അമേരിക്കയും ജപ്പാനുമുൾപ്പടെ ആറ് രാജ്യങ്ങളിൽ നവംബർ 12 ന് വിൽപനയ്ക്കെത്തും; മറ്റ് രാജ്യങ്ങളിൽ നവംബർ 19 നും; സോണിയുടെ വെർച്വൽ പ്ലേസ്റ്റേഷൻ 5 ഷോകേസ് ഈവന്റിൽ അവതരിപ്പിച്ച പുതിയ ഗെയിമിങ് കൺസോളിന്റെ വിശേഷങ്ങളറിയാം

ഡിസ്‌ക് ഡ്രൈവ്, ഡിജിറ്റൽ എഡിഷൻ എന്നീ രണ്ട് ഓപ്ഷനുകളോടെ സോണിയുടെ പുതിയ ഗെയിമിങ് കൺസോൾ പി എസ് 5; അമേരിക്കയും ജപ്പാനുമുൾപ്പടെ ആറ് രാജ്യങ്ങളിൽ നവംബർ 12 ന് വിൽപനയ്ക്കെത്തും; മറ്റ് രാജ്യങ്ങളിൽ നവംബർ 19 നും; സോണിയുടെ വെർച്വൽ പ്ലേസ്റ്റേഷൻ 5 ഷോകേസ് ഈവന്റിൽ അവതരിപ്പിച്ച പുതിയ ഗെയിമിങ് കൺസോളിന്റെ വിശേഷങ്ങളറിയാം

മറുനാടൻ മലയാളി ബ്യൂറോ

ലോകമെമ്പാടുമായി പത്തുലക്ഷത്തിലധികം ആളുകളാണ് സോണിയുടെ വിർച്വൽ പ്ലേ സ്റ്റേഷൻ 5 ഷോകേസ് ഈവന്റിന് സാക്ഷ്യം വഹിച്ചത്. അക്ഷമരായ ലോക പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന പുതിയ ഗെയിമിങ് കൺസോളിന്റെ വിവരങ്ങൾ അറിയുവാനുള്ള ആകാംക്ഷയായിരുന്നു ഏവർക്കും, പ്രത്യേകിച്ച് അതിന്റെ വിലയും, ലഭ്യമാകുന്ന ദിവസവും. പുതിയ ഗെയിമിങ് കൺസോളിന്റെ രണ്ട് വ്യത്യസ്ത മാതൃകകളാണ് സോണി ഇന്നലെ അവതരിപ്പിച്ചത്. ഡിസ്‌ക് ഡ്രൈവ് വേർഷന് 499 അമേരിക്കൻ ഡോളറും ഡിനിറ്റൽ വേർഷന് 399 അമേരിക്കൻ ഡോളറുമായിരിക്കും വിപണിവില. വടക്കെ അമേരിക്ക, ജപ്പാൻ, മെക്സിക്കോ, ആസ്ട്രേലിയ, ന്യുസിലാൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഇത് നവംബർ 12 ഓടെ വിപണികളിൽ ലഭ്യമാകും, മറ്റിടങ്ങളിൽ നവംബർ 19 ഓടെയും.

സെപ്റ്റംബർ 22 മുതൽ പ്രീ-ഓർഡറുകൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഉടൻ വരുന്ന സ്പൈഡർമാൻ: മൈൽസ് മൊറേൽസിന്റെ ഫസ്റ്റ് ലുക്ക് പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ഈവന്റ് ആരംഭിച്ചത്. ഗെയിമിന്റെ അതിമനോഹങ്ങളായ ഗ്രാഫിക്കുകളും സൗണ്ട് ഇഫക്റ്റുകളും ന്യുയോർക്കിലെ ഹാർലേമിൽ നടക്കുന്ന കഥയുമെല്ലാം അതിൽ പ്രദർശിപ്പിച്ചു. ഈ വരുന്ന ഒഴിവുകാലത്തായിരിക്കും ഈ ഗെയിം റിലീസ് ചെയ്യുക. അതിനു പുറമേ ഗോഡ് ഓഫ് വാർ, പേഴ്സോണ 5, ഫൈനൽ ഫാന്റസി 15 തുടങ്ങിയ ഒരുകൂട്ടം പ്ലേസ്റ്റേഷൻ 4 ടൈറ്റിലുകളും സോണി പ്രഖ്യാപിച്ചിട്ടുണ്ട്.ഇവയും പി എസ് 5 ൽ ഡൗൺലോഡ് ചെയ്ത് പ്ലേ ചെയ്യുവാൻ സാധിക്കും.

മറ്റൊന്ന് വന്നത് കോൾ ഓഫ് ഡ്യുട്ടി: ബ്ലാക്ക് ഓപ്സ്- കോൾഡ് വാർ ആണ്.പുതിയതായി ഇറക്കുന്ന കൺസോളിന്റെ വിശേഷങ്ങൾ അറിയുവാനായിരുന്നു കൂടുതൽ പേരും ഈവന്റിൽ ഹാജരായതെങ്കിലും പരിപാടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം 2021 ൽ ഇറക്കാൻ പോകുന്ന പുതിയ വീഡിയോ ഗെയിമുകൾ തന്നെയായിരുന്നു. പ്ലേസ്റ്റേഷൻ 5 കൺസോളിന്റെ, വേഗത്തിലുള്ള ലോഡിങ്, ഹൈറ്റൻഡ് ഇമ്മേർഷൻ, ന്യുജനറേഷൻ സ്വഭാവ സവിശേഷതകൾ എന്നിവ മൂലം സുഖകരമായി ആസ്വദിക്കാവുന്ന ചില പുതിയ ഗെയിമുകളുടെ ചില ഭാഗങ്ങൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി കമ്പനി വിവിധയിടങ്ങളിൽ പ്രദർശിപ്പിച്ചു വരികയായിരുന്നു.

അടുത്ത വർഷം റിലീസ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഒരു പുതിയ ഗെയിം ഹാരി പോർട്ടറുമായി ബന്ധപ്പെട്ടതാണ്. ഹോഗ്വാർട്സ് ലെഗസി എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഗെയിമിൽ കളിക്കാർ വിസാർഡ് വേൾഡിന്റെ ഭാവി രൂപീകരിക്കും. ഇതുകൂടാതെ റെസിഡന്റ് ഈവിൾ വില്ലേജ്, സ്പൈഡർമാൻ: മൈൽസ് മൊറേൽസ്, ഡെവിൾ മേ ക്രൈ തുടങ്ങിയ ഗെയിമുകളുടെ ഫസ്റ്റ് ലുക്കുകളും ഈ ഇവന്റിൽ ഉൾപ്പെടുത്തിയിരുന്നു. ഒരു ടർക്കിഷ് എയർഫീൽഡിലെ യുദ്ധവുമായി ബന്ധപ്പെട്ട കോൾ ഓഫ് ഡ്യുട്ടി: ബ്ലാക്ക് ഓപ്സ്- കോൾഡ് വാർ എന്ന ഗെയിമും ഇതിൽ ഉൾപ്പെട്ടിരുന്നു.

ഡെവിൾ മേ ക്രൈ 5, ഫൈനൽ ഫാന്റസി 16, ഫൈവ് നൈറ്റ്സ് അറ്റ് ഫ്രെഡിസ് സെക്യുരിറ്റി ബീച്ച്, ന്യു ഗോഡ് ഓഫ് വാർ എന്നിവയുടെ ഫസ്റ്റ് ട്രെയിലറുകളും ഇവന്റിൽ പ്രദർശിപ്പിച്ചു. അതിനു പുറമേയായിരുന്നു ഷോയുടെ പ്രധാന ആകർഷണമായ പ്ലേസ്റ്റേഷൻ 5 ന്റെ വിശേഷങ്ങൾ. ജൂൺ 11 നായിരുന്നു ലോകം പ്ലേസ്റ്റേഷൻ 5 ആദ്യമായി കണ്ടത്. അന്ന് ഗെയിമിംഗിന്റെ ഭാവി എന്നായിരുന്നു സോണി അതിനെ വിശേഷിപ്പിച്ചത്. ഒതുങ്ങിയ, വെളുത്ത നിറമുള്ള സിസ്റ്റം എത്തുന്നത് കറുത്ത ട്രിമ്മിംഗോടെയാണ്. ഇതിൽ ഒരു മാതൃകയിൽ ഒരു സാധാരണ ഡിസ്‌ക് ഡ്രൈവ് ഉണ്ടായിരിക്കും. രണ്ടാമത്തെ മാതൃക, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷനാണ്. ഇതിൽ ഡിസ്‌ക്ഡ്രൈവ് ഉണ്ടായിരിക്കുകയില്ല എന്നു മാത്രമല്ല, ഇന്റർനെറ്റ് വഴി ഡൗൺലോഡ് ചെയ്ത ഗെയിമുകൾ മാത്രമായിരിക്കും കളിക്കാനാകുക.

ഈ രണ്ട് പി എസ് 5 മോഡലുകളിലും ഒരുപോലെയുള്ള കസ്റ്റം പ്രൊസസ്സർ ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിസൂക്ഷ്മമായ വിഷ്വൽസുകൾക്കായി, ഇന്റഗ്രേറ്റഡ് സി പി യു, ജി പി യു എന്നിവയോടെയാണ് ഇത് എത്തുന്നത്. 4കെ ഗ്രാഫിക്സ്, റേ-ട്രേസിങ് സപ്പോർട്ട്, അൾട്രാ സ്പീഡ് എസ് എസ് ഡി എന്നിവയാണ് മറ്റ് പ്രത്യേകതകൾ. അതിവേഗത്തിലുള്ള ലോഡിംഗിനായി ഇന്റഗ്രേറ്റഡ് ഐ/ഒ മറ്റൊരു സവിശേഷതയാണ്. 3 ഡി ഓഡിയോ, ദ്യൂവൽ സെൻസ് വയർലെസ് കൺട്രോളർ എന്നിവ എല്ലാ പി എസ് 5 കളിലും ഉയർന്ന അളവിലുള്ള സെൻസ് ഓഫ് ഇമ്മേർഷൻ നൽകും.

ഡ്യൂവൽ കൺട്രോളറുകൾക്കുള്ള വയർലെസ് ചാർജിങ് സ്റ്റേഷൻ, വീഡിയോ സ്ട്രീം ചെയ്യുവാൻ ഉപയോഗിക്കുന്നവർക്കുള്ള മീഡിയ റിമോട്ട് കൺട്രോൾ, എ ഡി ഓഡിയോ സപ്പോർട്ടുള്ള ഹെഡ്ഫോൺ തുടങ്ങിയ ആക്സസറികളും ഇതോടൊപ്പം ലഭ്യമാണ്. 8 കോർ എ എം ഡി സെൻ 2 സി പി യു, അതിശക്തമായ എ എം ഡി ആർ എൻ ഡി എ 2 ഗ്രാഫിക്സ് പ്രൊസസ്സർ, 3 ഡി ഓഡിയോ ഔട്ട്പുട്ട്, ഗെയിമുകൾ വേഗത്തിൽ ലോഡു ചെയ്യുവാൻ സഹായിക്കുന്ന സോളിഡ്-സ്റ്റേറ്റ് ഡ്രൈവ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP