Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഫോൺ 11 ലഭിക്കുക 729,779,879 പൗണ്ടുകൾക്ക്; 11 പ്രോ വാങ്ങാൻ 1049,1199,1399 പൗണ്ടുകൾ; 11 പ്രോ മാക്സ് 1149,1299, പൗണ്ടുകൾക്കും; പഴയ ഐഫോണുമായി എക്സേഞ്ച് ചെയ്താൽ വില ഗണ്യമായി കുറയും; കോൺട്രാക്ട് എടുത്താലും ചില നേട്ടങ്ങൾ ഉണ്ട്; വിപണിയിൽ എത്തിയ ഐഫോൺ 11നെ കുറിച്ച് അറിയേണ്ടതെല്ലാം

ഐഫോൺ 11 ലഭിക്കുക 729,779,879 പൗണ്ടുകൾക്ക്; 11 പ്രോ വാങ്ങാൻ 1049,1199,1399 പൗണ്ടുകൾ; 11 പ്രോ മാക്സ് 1149,1299, പൗണ്ടുകൾക്കും; പഴയ ഐഫോണുമായി എക്സേഞ്ച് ചെയ്താൽ വില ഗണ്യമായി കുറയും; കോൺട്രാക്ട് എടുത്താലും ചില നേട്ടങ്ങൾ ഉണ്ട്; വിപണിയിൽ എത്തിയ ഐഫോൺ 11നെ കുറിച്ച് അറിയേണ്ടതെല്ലാം

സ്വന്തം ലേഖകൻ

ഫോൺ ആരാധകരുടെ അക്ഷമയാർന്ന കാത്തിരിപ്പിന് അന്ത്യം കുറിച്ച് കൊണ്ട് നാളെ ഐഫോൺ 11 വിപണിയിലെത്താൻ പോവുകയാണ്. ഈ അത്യന്താധുനിക സ്മാർട്ട് ഫോൺ സ്വന്തമാക്കാനാഗ്രഹിക്കാത്ത ഐഫോൺ പ്രേമികളുണ്ടാവില്ല.ഐഫോൺ 11 ന്റെ വിവിധ മോഡലുകൾക്ക് വിലയും വ്യത്യസ്തമാണ്.അതായത് ഐഫോൺ 11 ലഭിക്കുക 729,779,879 പൗണ്ടുകൾക്കായിരിക്കും. 11 പ്രോ വാങ്ങാൻ 1049,1199,1399 പൗണ്ടുകളായിരിക്കും നൽകേണ്ടുന്നത്. 11 പ്രോ മാക്സ് 1149,1299, പൗണ്ടുകൾക്കായിരിക്കും വിൽക്കുന്നത്. പഴയ ഐഫോണുമായി എക്സേഞ്ച് ചെയ്താൽ വില ഗണ്യമായി കുറയുമെന്ന് റിപ്പോർട്ടുണ്ട്. ഇതിന് പുറമെ കോൺട്രാക്ട് എടുത്താലും ചില നേട്ടങ്ങൾ നമുക്ക് കരഗതമാക്കാം. നാളെ ഐഫോൺ 11 വിപണിയിൽ എത്തുമ്പോൾ അറിയേണ്ട അത്യാവശ്യ കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

മികച്ച ഐഫോൺ 11 ഡീലുകൾ
നിലവിൽ ഐഫോൺ 11 അപ്ഫ്രന്റായി വാങ്ങുമ്പോൾ ഇപ്പോൾ നൽകേണ്ടന്നത് 729 പൗണ്ടാണ്. ഇതിന് 64 ജിബി കപ്പാസിറ്റിയാണുള്ളത്. എന്നാൽ 128 ജിബി വാങ്ങുമ്പോൾ വില 779 പൗണ്ടായും 256 ജിബി വാങ്ങുമ്പോൾ വില 879 പൗണ്ടായും ഉയരുന്നതായിരിക്കും. മുമ്പത്തെ ഐഫോൺ മോഡലുകളിൽ നിന്നും ഐ ഫോൺ 11 നുള്ള പ്രധാന വ്യത്യാസം അത് പ്രവർത്തിക്കുന്നത് എ13 ബയോണിക് ചിപ്പിലാണെന്നതാണ്. പെർഫോമൻസിനും ഗ്രാഫിക്സിനും ഏറ്റവും മികച്ചതാണീ ചിപ്പെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. രണ്ട് മീറ്റർ ആഴത്തിൽ ജലത്തിൽ 30 മിനുറ്റ ്കിടന്നാലും തകരാറൊന്നും സംഭവിക്കാത്ത വിധത്തിൽ വാട്ടർ റെസിസ്റ്റന്റാണീ ഫോൺ.

പുതിയ റേഞ്ചിലുള്ള കളറുകളിൽ ലഭ്യമാകുന്നുവെന്നതാണ് ഐഫോൺ 11ന്റെ മറ്റൊരു പ്രധാന പ്രത്യേകത. ഇത് പ്രകാരം ബ്ലാക്ക്, വൈറ്റ് റെഡ്, ഗ്രീൻ , യെല്ലോ, പർപ്പിൾ എന്നീ നിറങ്ങളിൽ ഈ ഫോൺ നിലവിൽ വാങ്ങാം. ഈ ഫോണിന് ഡ്യുവൽ ക്യാമറയുണ്ട്. ഇതുമായി ബന്ധപ്പെട്ട അറേഞ്ച് മെന്റിൽ ഐഫോൺ എക്സ്ആറിൽ നിന്നും ചില്ലറ വ്യത്യാസങ്ങൾ ഈ ഫോണിലുണ്ട്. ഇതിലെ പുതിയ നൈറ്റ് മോഡ് ഫോട്ടോഗ്രാഫർമാർക്ക് പ്രിയങ്കരമായിത്തീരുമെന്നുറപ്പാണ്. വളരെ പ്രകാശം കുറഞ്ഞ അവസ്ഥയിലും ഫോട്ടോകളും വീഡിയോകളും തെളിമയോടെ എടുക്കാൻ ഈ മോദിലൂടെ സാധിക്കും.

ഐഡി മൊബൈലിൽ നിന്നും 129.99 അപ്ഫ്രന്റ് കോസ്റ്റിന് ഐഫോൺ 11 വാങ്ങാം. കോൺട്രാക്ടിന് മൊത്തം വരുന്ന ചെലവ് 849 .75 പൗണ്ടാണ്. ത്രീ നെറ്റ് വർക്ക് കണക്ഷനാണിതിലൂടെ ലഭിക്കുന്നത്. ഒരു ജിബി ഡാറ്റ, അൺലിമിറ്റഡ് കാൾസ്, അൺലിമിറ്റഡ് ടെക്സ്റ്റ് ഓഫർ ഇതിനുണ്ട്. മാസാന്തം വരുന്ന ചെലവ് 29.99 പൗണ്ടാണ്. മൊബൈൽസ്.കോ.യുകെയിൽ നിന്നും 275 പൗണ്ട് അപ്ഫ്രണ്ട് കോസ്റ്റിന് ഈ ഫോൺ വാങ്ങുമ്പോൾ വരുന്ന മാസാന്ത ചെലവ് 29 പൗണ്ടാണ്. ഇതിന് മൊത്തം വരുന്ന ചെലവ് 971 പൗണ്ടാണ്. ഒ2 നെറ്റ് വർക്ക് കണക്ഷൻ ഇതിനൊപ്പം ലഭിക്കും. 12 ജിബിഡാറ്റ, അൺലിമിറ്റഡായ ടാക്ക് ടൈമും ടെക്സ്റ്റും ഇതിനൊപ്പം പ്രദാനം ചെയ്യുന്നുണ്ട്.

മികച്ച ഐഫോൺ 11 പ്രോ ഡീലുകൾ
ആപ്പിൾ സ്റ്റോറിൽ നിന്നും ഐഫോൺ 11 പ്രോ വാങ്ങുമ്പോൾ നൽകേണ്ടുന്നത് 1049 പൗണ്ടാണ്. ഇതിന് 64 ജിബി കപ്പാസിറ്റിയുണ്ട്. 256 ജിബിയുള്ളതിന് വില 1199 പൗണ്ടും 512 ജിബിക്ക് വില 1399 പൗണ്ടുമാണ്. ഐഫോൺ 11ൽ നിന്നും പ്രോയ്ക്കുള്ള പ്രധാന വ്യത്യാസം ഇതിന് മൂന്ന് ക്യാമറകളുണ്ടെന്നതാണ്. മൂന്ന് ക്യാമറകളുള്ളതിനാൽ പ്രോയും പ്രോ മാക്സും വീഡിയോ ഷൂട്ട് ചെയ്യാൻ മികച്ചവയാണെന്നാണ് ആപ്പിൾ പറയുന്നത്. ഷൂട്ടിംഗിനിടെ അത് നിർത്തി വയ്ക്കാതെ യൂസർമാർക്ക് ഒരുക്യാമറയിൽ നിന്നും മറ്റൊരു ക്യാമറയിലേക്ക് മാറാനും സാധിക്കും.

ഐഫോൺ 11ന്റെ സ്‌ക്രീനിനേക്കാൾ അൽപം ചെറുതാണ് പ്രോയുടെ സ്‌ക്രീൻ.ബൈമൊബൈൽസ്.നെറ്റിൽ നിന്നും പ്രോ വാങ്ങുമ്പോൾ വരുന്ന മൊത്തം കോൺട്രാക്ട് ചെലവ് 1403 പൗണ്ടാണ്. ഇതിന് വരുന്ന മാസന്ത ചെലവ് 46 പൗണ്ടും അപ്ഫ്രന്റ് കോസ്റ്റ് 299 പൗണ്ടുമാണ്. ഇഇ നെറ്റ് വർക്ക് കണക്ഷൻ സഹിതമെത്തുന്ന ഈകോൺട്രാക്ടിലൂടെ 50 ജിബി ഡാറ്റയും അൺലിമിറ്റഡായി കാളുകളും ടെക്സ്റ്റുകളും ലഭിക്കുകയും ചെയ്യും. അഫോർഡബിൾ മൊബൈൽസിൽ നിന്നും ഇഇ കണക്ഷനോടെയുള്ള കോൺട്രാകിലൂടെ ഐഫോൺ 11 പ്രോ വാങ്ങുമ്പോൾ മൊത്തം ചെലവ് 1293 പൗണ്ടാണ്. ഇതിന് വേണ്ടി വരുന്ന അപ്ഫ്രന്റ് കോസ്റ്റ് 429 പൗണ്ടും മാസാന്ത ചെലവ് 36 പൗണ്ടുമാണ്. ഇതിലൂടെ 30 ജിബി ഡാറ്റയും അൺലിമിറ്റഡായി കോളുകളും ടെക്സ്റ്റും ലഭിക്കുകയും ചെയ്യും.

മികച്ച ഐഫോൺ 11 പ്രോ മാക്സ് ഡീലുകൾ
ഐഫോൺ 11 പ്രോ മാക്സിന്റെ 64 ജിബി കപ്പാസിറ്റി യുള്ള ഫോൺ ഓൺലൈനിലൂടെ ആപ്പിളിൽ നിന്നും വാങ്ങിയാൽ വില 1149 പൗണ്ടാണ്. 256 ജിബി കപ്പാസിറ്റിയുള്ള ഫോണിന് വില 1299 പൗണ്ടും 512 ജിബി കപ്പാസിറ്റിയുള്ളതിന് വില 1499 പൗണ്ടുമാണ്. പ്രോയുമായി വളരെ സാമ്യമുള്ള ഫീച്ചറുകളാണ് പ്രോ മാക്സിനുള്ളത്. ഇതിലും മൂന്ന് ക്യാമറകളുണ്ട്. എന്നാൽ 6.5 ഇഞ്ചുകളെന്ന വലിയ സൈസിലുള്ള സ്‌ക്രീനാണിതിനുള്ളത്. ഇതിന് മികച്ച സ്‌ക്രീൻ റെസല്യൂഷനുണ്ട്.ഐഡി മൊബൈൽസിൽ നിന്നും 512 ജിബി കപ്പാസിറ്റിയുള്ള മാക്സ് വാങ്ങുമ്പോൾ കോൺട്രാക്ടിനുള്ള മൊത്തം ചെലവ് 1541.75 പൗണ്ടാണ്.

ഇതിന് വരുന്ന മാസാന്ത ചെലവ് 57.99 പൗണ്ടും അപ്ഫ്രന്റ് കോസ്റ്റ് 149.99 പൗണ്ടുമാണ്. ത്രീയുടെ നെറ്റ് വർക്കിലൂടെ ഈ കോൺട്രാക്ട് പ്രകാരം എട്ട് ജിബി ഡാറ്റ, അൺലിമിറ്റഡായി കോളുകൾ, ടെക്സ്റ്റുകൾ എന്നിവ ലഭിക്കും.അഫോർഡബിൾ മൊബൈൽസിലൂടെ 64 ജിബി കപ്പാസിറ്റിയുള്ള മാക്സ് വാങ്ങിയാൽ മൊത്തം കോൺട്രാക്ട് ചെലവ് വരുന്നത് 1412 പൗണ്ടാണ്. ഇതിന് വരുന്ന അപ്ഫ്രന്റ് കോസ്റ്റ് 620 പൗണ്ടും മാസാന്ത ചെലവ് 33 പൗണ്ടുമാണ്. ഒ2 നെറ്റ് വർക്ക് സഹിതമുള്ള ഈ കോൺട്രാക്ടിലൂടെ 30 ജിബി ഡാറ്റയും അൺലിമിറ്റഡായി കോളുകളും ടെക്സ്റ്റും ലഭിക്കും.

പഴയ ഐഫോണുമായി എക്സേഞ്ച് ചെയ്താൽ വില ഗണ്യമായി കുറയ്ക്കാം
ഐഫോണുകളുടെ പുതിയ മോഡലുകൾ ഗണ്യമായ വിലക്കുറവിൽ വാങ്ങുന്നതിനുള്ള ഒരു മാർഗമാണ് നിങ്ങളുടെ കൈയിലുള്ള പഴയ ഐഫോൺ മോഡലുകൾ എക്സേഞ്ച് ചെയ്ത് പുതിയവ വാങ്ങുകയെന്നത്.പഴയൊരു ഐഫോൺ കൈമാറുന്നതിലൂടെ ഐഫോൺ 11 ചുരുങ്ങിയ വിലയ്ക്ക് അഥവാ 529 പൗണ്ടിനും ഐഫോൺ 11 പ്രോ 759 പൗണ്ടിനും വാങ്ങാമെന്നാണ് ആപ്പിൾ വെളിപ്പെടുത്തുന്നത്. നിങ്ങൾ ഏത് മോഡൽ ഐഫോണാണ് കൈമാറുന്നത്...? അതിന്റെ കപ്പാസിറ്റിയും കണ്ടീഷനും എന്താണ്..?ഇതിന് എന്ത് വില ലഭിക്കും...? തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് എക്സേഞ്ച് സ്‌കീമിലൂടെയുള്ള വിലക്കുറവ് നിശ്ചയിക്കപ്പെടുന്നത്.ഉദാഹരണമായി നിങ്ങളുടെ കൈയിൽ കൈമാറാനായി ഒരു ഐഫോൺ എക്സ്എസ് ആണുള്ളതെങ്കിൽ നിങ്ങൾക്ക് ഐഫോൺ 11 വാങ്ങുമ്പോൾ വിലയിൽ 390 പൗണ്ട് വരെ കുറവ് ലഭിക്കും.

ഐഫോൺ പേമെന്റ്സ് സ്‌കീം
ഐഫോൺ പേമെന്റ്സ് സ്‌കീമിലൂടെ ഏറ്റവും പുതിയ ഐഫോൺ മോഡലുകൾ വിലകുറച്ച് വാങ്ങാം. എന്നാൽ ഈ സ്‌കീം നിലവിൽ ആപ്പിൾ സ്റ്റോറിൽ മാത്രമാണ് ലഭ്യമാകുന്നത്. ഇത് പ്രകാരം ഐഫോൺ 11, ഐഫോൺ 11 പ്രോ മാക്സ്, ഐഫോൺ 11 പ്രോ എന്നിവയുടെ മൊത്തം വില 20 മാസങ്ങൾ കൊണ്ട് പലിശയില്ലാതെ കൊടുത്ത് തീർത്താൽ മതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP