Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓൺലൈനുകളിൽ സർഫെയ്‌സ് ഡ്യുവോയുടെ ചിത്രങ്ങൾ; മൈക്രോസോഫ്റ്റിന്റെ പുതിയ ഉൽപ്പന്നം ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ

ഓൺലൈനുകളിൽ സർഫെയ്‌സ് ഡ്യുവോയുടെ ചിത്രങ്ങൾ; മൈക്രോസോഫ്റ്റിന്റെ പുതിയ ഉൽപ്പന്നം ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

മൈക്രോസോഫ്റ്റിന്റെ പുതിയ ഉൽപ്പന്നമായ സർഫെയ്‌സ് ഡ്യുവോ ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. ഓൺ ലൈൻ പോർട്ടലുകളിൽ സർഫെയ്‌സ് ഡ്യുവോയുടെ ചിത്രങ്ങൾ വ്യാപകമായതോടെയാണ് രണ്ട് സ്‌ക്രീനുകളുള്ള ഈ ഫാബ് ലെറ്റ് ഉടൻ പുറത്തിറങ്ങും എന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. അമേരിക്കയുടെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ വെബ്‌സൈറ്റിന് പിന്നാലെ ബ്ലൂടൂത്ത് എസ്‌ഐജി സർട്ടിഫിക്കേഷൻ പേജിലും സർഫെയ്‌സ് ഡ്യുവോ പ്രദർശിപ്പിക്കപ്പെട്ടു. സാധാരണ പുറത്തിറക്കാൻ കുറച്ച് ആഴ്ചകൾ മാത്രമുള്ളപ്പോഴാണ് എഫ്‌സിസി, ബ്ലൂടൂത്ത് വെബ്‌സൈറ്റുകളിൽ ഉപകരണങ്ങൾ പ്രത്യക്ഷപ്പെടാറ്.

ചില ട്വിറ്റർ അക്കൗണ്ടുകളിലും സർഫെയ്‌സ് ഡ്യുവോയുടെ ചിത്രം ട്വീറ്റ് ചെയ്യപ്പെട്ടു. ജൂലായിൽ തന്നെ സർഫെയ്‌സ് ഡ്യുവോ പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ജൂലായ് മാസം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അതിന് സാധ്യതയില്ല. സർഫെയ്‌സ് ഡ്യുവോയിലും മറ്റ് ഡ്യുവൽ സ്‌ക്രീൻ ഉപകരണങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു മൈക്രോസോഫ്റ്റിന്റെ പദ്ധതിയെന്ന് ഈ ഈ വർഷം ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കോവിഡ്-19 വ്യാപനത്തെ തുടർന്ന് അത് ഒഴിവാക്കുകയായിരുന്നു. സർഫെയ്‌സ് ഡ്യുവോയെ കൂടാതെ രണ്ട്‌സ്‌ക്രീനുകളുള്ള വിൻഡോസ് ഉപകരണവും മൈക്രോസോഫ്റ്റിന്റ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അതേസമയം പല ഡെവലപ്പർമാർക്കും സർഫെയ്‌സ് ഡ്യുവോ നേരത്തെ തന്നെ കിട്ടിയിട്ടുണ്ട്. കൊറോണ വ്യാപനം തടസമായെങ്കിലും വരുന്ന സെപ്റ്റംബർ അവസാനത്തോടെ അത് വിപണിയിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. വിൻഡോസ് ഫോണുകളുടെ നിർമ്മാണം അവസാനിപ്പിച്ച് മൂന്നു വർഷങ്ങൾക്ക് ശേഷമാണ് മൈക്രോസോഫ്റ്റ് തിരികെ എത്തുന്നത്. ഇത്തവണ കയ്യിലൊതുങ്ങുന്ന രണ്ട് സ്‌ക്രീനുകളുള്ള കംപ്യൂട്ടറുമായാണ് മൈക്രോസോഫ്റ്റ് എത്തിയത്.

കൈയിൽ കൊണ്ടു നടക്കാവുന്ന പുതിയ തരം കമ്പ്യൂട്ടറിൽ 5.6 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനുകളാണ് ഉള്ളത്. മധ്യഭാഗത്തായി പ്രത്യേകം രൂപകൽപന ചെയ്ത ജോയിന്റിലാണ് ഈ രണ്ട് സ്‌ക്രീനുകളേയും ബന്ധിപ്പിച്ചിരിക്കുന്നത്. മടക്കിവെക്കാവുന്ന രണ്ട് സ്‌ക്രീൻ ഉള്ള ഉപകരണം എന്നാണ് സർഫെയ്‌സ് ഡ്യുവോയെ കമ്പനി വിശദീകരിക്കുന്നത്. എന്നാൽ ഫോൾ ഡബിൾ സ്‌ക്രീൻ അല്ല ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ആൻഡ്രോയിഡ് ഓഎസിലാണ് ഇതിന്റെ പ്രവർത്തനം. ഇതിനെ സ്മാർട്ട് ഫോൺ എന്ന് വിളിക്കാൻ മൈക്രോസോഫ്റ്റ് തയ്യാറാകുന്നില്ലെങ്കിലും ഫോൺ വിളിയും സന്ദേശങ്ങൾ അയക്കുകയും എല്ലാം ഇതിൽ സാധ്യമാണെന്നും കമ്പനി വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP