Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊക്കിലൊതുങ്ങിയ ഐ ഫോണുമായി ആപ്പിൾ മാർച്ചിലെത്തും; 4.7 ഇഞ്ച് സ്‌ക്രീനും ഫിംഗർ പ്രിന്റ് റീഡറുമുള്ള ഐ ഫോൺ SE2 കുറഞ്ഞ വിലയിലുള്ള ഒരു കിടുക്കാച്ചി ഐ ഫോണെന്ന് റിപ്പോർട്ട്

കൊക്കിലൊതുങ്ങിയ ഐ ഫോണുമായി ആപ്പിൾ മാർച്ചിലെത്തും; 4.7 ഇഞ്ച് സ്‌ക്രീനും ഫിംഗർ പ്രിന്റ് റീഡറുമുള്ള ഐ ഫോൺ SE2 കുറഞ്ഞ വിലയിലുള്ള ഒരു കിടുക്കാച്ചി ഐ ഫോണെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

കൊക്കിലൊതുങ്ങിയ ഐ ഫോണുമായി ആപ്പിൾ മാർച്ചിൽ വിപണിയിലെത്തും. കുറഞ്ഞ വിലയിൽ ഐ ഫോൺ എസ്ഇ2 ആണ് ആപ്പിൾ പുതുതായി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഫെബ്രുവരിയിൽ ഉത്പാദനം തുടങ്ങുന്ന ഫോൺ മാർച്ചിൽ വിപണിയിലെത്തും. ഐഫോൺ എട്ടിന് ശേഷം ഉപേക്ഷിച്ച ടച്ച് ഐഡി ഫിംഗർ പ്രിന്റ് സെൻസർ ആണ് ഈ ഐഫോണിന് ഉപയോഗിക്കുന്നത്.

4.7 ഇഞ്ച് സ്‌ക്രീനുള്ള ഫോണിൽ ഐഫോൺ 11ന് സമാനമായ പ്രോസസർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ വില ഇനിയും നിശ്ചയിച്ചിട്ടില്ലെങ്കിലും മാർച്ച് 2020ന് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം ആപ്പിൾ ഇതിനോട് പ്രതികരിച്ചിട്ടില്ല. 35,500 രൂപയാായിരിക്കും ഇതിന്റെ ഇന്ത്യയിലെ വില എന്നാണ് റിപ്പോർട്ട്. ഐഫോൺ 8ന് സമാനമായിരിക്കും ഈ ഫോണെന്നും റിപ്പോർട്ട് ഉണ്ട്.

2017ൽ ഐഫോൺ എസ്ഇ റിലീസ് ചെയ്യുമ്പോൾ 399 ഡോളറായിരുന്നു ഇതിന്റെ വില. ഐഫോൺ 11ൽ ഉപയോഗിച്ചിരുന്ന A 13 ചിപ്പാണ് എസ്ഇ2 വിലും ഉപയോഗിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP