Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202128Thursday

ഐ ഫോൺ താഴേക്ക് പതിച്ചത് ചെറു വിമാനത്തിൽ പറന്ന് വീഡിയോ പകർത്തുന്നതിനിടെ; ഒരു വർഷത്തിനിപ്പുറം പാറക്കെട്ടും നിറഞ്ഞൊഴുകുന്ന പുഴയുമുള്ള സ്ഥലത്ത് നിന്നും ഫോൺ കണ്ടെത്തുന്നത് യാതൊരു പോറലോ കുഴപ്പമോ ഇല്ലാതെ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

ഐ ഫോൺ താഴേക്ക് പതിച്ചത് ചെറു വിമാനത്തിൽ പറന്ന് വീഡിയോ പകർത്തുന്നതിനിടെ; ഒരു വർഷത്തിനിപ്പുറം പാറക്കെട്ടും നിറഞ്ഞൊഴുകുന്ന പുഴയുമുള്ള സ്ഥലത്ത് നിന്നും ഫോൺ കണ്ടെത്തുന്നത് യാതൊരു പോറലോ കുഴപ്പമോ ഇല്ലാതെ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

വിമാനയാത്രക്കിടെ കൈയിൽ നിന്ന് താഴേക്ക് പതിച്ച ഐ ഫോൺ 6എസ് പ്ലസ് വീണ്ടും ഒരു വർഷത്തിന് ശേഷം യാതൊരു കുഴപ്പവുമില്ലാതെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഹൗകുർ സോണോറാസൺ എന്ന ഫോട്ടോഗ്രാഫർ. ഒരു പോറല് പോലും ഇല്ലാതെയാണ് അത് കണ്ടെത്തിയതും. തെക്കൻ ഐസ്ലൻഡിലെ സ്‌കാഫ്റ്റാ നദിയിലുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങളെടുക്കാൻ ചെറുവിമാനത്തിൽ പറക്കുകയായിരുന്നു അദ്ദേഹം. വിഡിയോ പകർത്തുന്നതിനിടെയാണ് ശക്തമായ കാറ്റിൽ ഫോൺ താഴേയ്ക്ക് വീണത്. 2018 ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. പാറക്കെട്ടും നിറഞ്ഞൊഴുകുന്ന വലിയ പുഴയുമുള്ള സ്ഥലത്തുനിന്ന് ഫോൺ തിരികെ കിട്ടില്ലെന്നാണ് അദ്ദേഹം കരുതിയത്. തുടർന്ന് ഇവിടെ തന്നെയുള്ള ഒരു കർഷകനെ വിളിച്ച് ഫോൺ നഷ്ടപ്പെട്ട കാര്യം പറഞ്ഞു. പക്ഷേ എത്ര തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

ഈ വർഷം സെപ്റ്റംബർ 13 ന് ഹൈക്കിങ്ങിന് പോയ ഒരുപറ്റം ആളുകളാണ് ഫോൺ കണ്ടെത്തിയത്. ഫോൺ കംപ്യൂട്ടറിൽ കണക്ട് ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളിൽ നിന്ന് ഫോട്ടോഗ്രാഫറെ ബന്ധപ്പെടുകയായിരുന്നു. ഫോൺ പ്രവർത്തന ക്ഷമമായിരുന്നു. നിലത്ത് വീഴുമ്പോൾ റെക്കോഡ് ചെയ്തിരുന്ന ദൃശ്യങ്ങൾ പോലും ഫോണിൽ സുരക്ഷിതമായി റെക്കോഡ് ചെയ്യപ്പെട്ടിരുന്നു.30 സെന്റീമീറ്റർ കട്ടിയിൽ കിടന്ന പായലിലാണ് ഫോൺ പതിച്ചത് അതുകൊണ്ടാകാം ഫോൺ പൊട്ടാതിരുന്നത് എന്നാണ് വിലയിരുത്തുന്നത്. പക്ഷേ എന്നിട്ടും യാതൊരു കുഴപ്പവും ഇല്ലാതെ ഫോൺ കണ്ടെത്തിയത് ഓർത്തിട്ടാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. 13 മാസങ്ങൾ ഫോൺ പായലിന്റെ മുകളിൽ തന്നെ കിടന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP