Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീട്ടുകാരേയും കൂട്ടുകാരേയും ഒറ്റ ബട്ടൻ അമർത്തലിലൂടെ ബന്ധപ്പെടാം; ഏറ്റവും പുതിയ വാച്ച് സോഫ്റ്റ് വെയർ ആയ വാച്ച് ഒഎസ് 5 പുറത്തിറക്കി ആപ്പിൾ; പുതിയ ആപ്പിന് വാക്കി ടോക്കിയെന്ന് വിളിപ്പെരിട്ട് കമ്പനി; ഫോണിലൂടെ സംസാരിക്കുന്ന കാലം മാറ്റി വാച്ചിലൂടെ സംസാരിക്കുന്ന കാലത്തിലേക്ക് ചുവടുവച്ച് സാങ്കേതികവിദ്യ

വീട്ടുകാരേയും കൂട്ടുകാരേയും ഒറ്റ ബട്ടൻ അമർത്തലിലൂടെ ബന്ധപ്പെടാം; ഏറ്റവും പുതിയ വാച്ച് സോഫ്റ്റ് വെയർ ആയ വാച്ച് ഒഎസ് 5 പുറത്തിറക്കി ആപ്പിൾ; പുതിയ ആപ്പിന് വാക്കി ടോക്കിയെന്ന് വിളിപ്പെരിട്ട് കമ്പനി; ഫോണിലൂടെ സംസാരിക്കുന്ന കാലം മാറ്റി വാച്ചിലൂടെ സംസാരിക്കുന്ന കാലത്തിലേക്ക് ചുവടുവച്ച് സാങ്കേതികവിദ്യ

നി ഒറ്റ ബട്ടൻ അമർത്തലിലൂടെ കയ്യിലേ വാച്ചുപയോഗിച്ച് ബന്ധുക്കളോടും കൂട്ടുകാരോടുമെല്ലാം സംസാരിച്ചുതുടങ്ങാം. ഇതിനായി വാക്കി ടോക്കിയെന്ന ആപ് പുറത്തിറക്കയിരിക്കയാണ് ആപ്പിൾ. തിങ്കളാഴ്ചയാണ് ഏറ്റവും പുതിയ വാച്ച് സോഫ്റ്റ് വെയർ ആയ വാച്ച് ഒഎസ് 5 ആപ്പിൾ പുറത്തിറക്കിയത്. സിറി, നോട്ടിഫിക്കേഷൻസ്, ആപ് ബട്ടൻ കസ്റ്റമൈസേഷൻ തുടങ്ങിയവയുടെ അപ്‌ഡേഷനും ഉൾപ്പെടെയാണ് പുതിയ റിലീസ്. വാക്കി ടോക്കി ആപ് ആപ്പിൾ വാച്ചിൽ മാത്രമേ പ്രവർത്തിക്കൂ.

കോൺടാക്റ്റുകളിലേക്ക് അതിവേഗ വോയ്‌സ് മെസേജുകൾ അയക്കാൻ സഹായിക്കുന്ന വാച്ച് ഒഎസും ആപുമാണ് പുറത്തിറക്കിയതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എപ്പോഴും കണക്ടഡ് ആയിരിക്കാനും ഫിറ്റ്‌നസിന്റെ കാര്യത്തിൽ ജാഗരൂകരായി ഇരിക്കാനും ഉപയോക്താക്കളെ വലിയതോതിൽ സഹായിക്കുന്നതണ് ആപ്പിൾ വാച്ചെന്ന് കമ്പനി പറയുന്നു. വാക്കി ടോക്കി ആപ് ഉപയോഗിക്കാൻ ആപ്പിൾ വാച്ചിലൂടെ മാത്രമേ കഴിയൂ.

ആപ്പിൾ വാച്ചിന്റെ വശത്തെ പുഷ് ബട്ടൺ അമർത്തി സംസാരിച്ചുതുടങ്ങുമ്പോൾതന്നെ കണക്ട് ആയ ആൾക്ക് നിങ്ങൾ പറയുന്നത് കേൾക്കാനാകും. മറുവശത്തുള്ളയാൾക്ക് തിരിച്ച് ബട്ടൻ അമർത്തി മറുപടി പറയാനും കഴിയും. ഇത്തരത്തിൽ വാക്കി ടോക്കിയിൽ എന്നപോലെ സംസാരം സാധ്യമാകുന്ന ആപ്പാണിത്. ഇത്തരത്തിൽ ഫോണുകൾ ഉപയോഗിച്ച് എന്നപോലെ വാച്ചുകൾ ഉപയോഗിച്ച് രണ്ടുപേർക്ക് പരസ്പരം സംസാരിക്കാൻ സാധ്യമാകുന്ന തരത്തിലാണ് പുതിയ ടെക്‌നോളജി അവതരിപ്പിച്ചിട്ടുള്ളത് എന്നതാണ് പ്രത്യേകത.

ഇതോടൊപ്പം സിറി വാച്ച്‌ഫെയ്‌സിലും പരിഷ്‌കാരങ്ങൾ വരും. സ്പോർട്സ്, മാപ്പുകൾ, ഹാർട്ട് റേറ്റ് വിവരങ്ങൾ തുടങ്ങിയുടെ അപ്‌ഡേഷൻസും ഉണ്ടാകും. സിറി ഉപയോക്താക്കൾക്ക് ഉപയോഗം തുടങ്ങാൻ ഇനിമുതൽ 'ഹായ് സിറി' എന്ന് പറയേണ്ടതില്ലെന്ന പ്രത്യേകതയുമുണ്ട്. ആപ്പിൾ വാച്ച് സീരിസ് 3 ഇറക്കിയാണ് ആപ്പിൾ ഈ രംഗത്ത് ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ആപ്പിൾ വാച്ച് ഉപയോഗിക്കുന്നവരെ സന്തുഷ്ടരാുന്ന ഒരു സന്തതസഹചാരിയായാണ് ഈ വാച്ച് വിലയിരുത്തപ്പെട്ടത്. കയ്യിൽകെട്ടിയ കുഞ്ഞൻ കമ്പ്യൂട്ടർ ആയി ഇത് വളരെപ്പെട്ടെന്ന് എല്ലാവരുടേയും ഇഷ്ടം പിടിച്ചുപറ്റി. വാച്ചിന്റെ 97 ശതമാനം ഉപയോക്താക്കളും സംതൃപ്തരാണെന്ന് അവകാശപ്പെട്ടു. ഇതിന്റെ പുതിയ പതിപ്പായാണ് ആപ്പിൾ വാച്ച് 5 ഒഎസ് എത്തുന്നത്. കൂടെ വാക്കിടോക്കിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP