Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഏറ്റവും വലിയ സ്‌ക്രീനുള്ള ഐഫോണുമായി ആപ്പിൾ വീണ്ടും അവതരിക്കുന്നു; 6.7 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനുമായി പുതിയ ഐഫോൺ 2020ൽ വിപണിയിൽ എത്തും

ഏറ്റവും വലിയ സ്‌ക്രീനുള്ള ഐഫോണുമായി ആപ്പിൾ വീണ്ടും അവതരിക്കുന്നു; 6.7 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനുമായി പുതിയ ഐഫോൺ 2020ൽ വിപണിയിൽ എത്തും

മറുനാടൻ മലയാളി ബ്യൂറോ

ഏറ്റവും വലുപ്പമുള്ള സ്‌ക്രീനുമായി ആപ്പിളിന്റെ പുതിയ ഐഫോൺ 2020ൽ അവതരിക്കും. ആപ്പിൾ അതിന്റെ ഏറ്റവും വലുപ്പള്ളതും ഏറ്റവും ചെറുതുമായ ഫോണുകൾ അവതരിപ്പിക്കാനുള്ള പണിപ്പുരയിലാണെന്ന് കൊറിയൻ ന്യൂസ് സൈറ്റായ ഇടിഎൻ ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്.

6.1 ഇഞ്ച് ഡിസ്പ്ലേയുള്ള 5.4 ഇഞ്ചിന്റെ ചെറിയ മോഡലും 6.7 ഇഞ്ച് സ്‌ക്രീനുള്ള ഐഫോണിലെ ഏറ്റവും വലിയ ഫോണും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ. സാംസങിന്റെ ഒഎൽഇഡി ഡിസ്പ്ലേ ആയിരിക്കും ഈ രണ്ട് ഡിവൈസുകളിലും ഉപയോഗിക്കുക എന്നും ഇടിഎൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഐഫഓൺ 11, 11 പ്രോ, പ്രോ മാക്സ് എന്നിവയിൽ ഈ ടെക്നോളജി ആണ് ഉപയോഗിക്കുന്നത്.

2020ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഐഫോണിന് പുറമെ ഐഫോൺ എസ്ഇ, എസ്ഇ 2 എന്നീ ബഡ്ജറ്റ് ഫ്രണ്ടലി ഐ ഫോണുകളും പുറത്തിറങ്ങും. മൂന്ന് കളറുകളിൽ 399 പൗണ്ട് ആയിരിക്കും ആപ്പിൾ എസ്ഇ ഐഫോണിന്റെ വില. എസ്ഇ 2വിന്റെ 64 ജിബി വേർഷനും 128 ജിബി വേർഷനും സ്പേസ് ഗ്രേ, സിൽവർ, റെഡ് എന്നീ നിറങ്ങളിലായിരിക്കും വിപണിയിലെത്തുക എന്ന് ആപ്പിളിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP