പുതുവർഷ സമ്മാനമായി ആപ്പിൾ പുറത്തിറക്കുന്നത് ഐഫോണിന്റെ ഏഴ് പുതിയ മോഡലുകൾ; മൂന്ന് 5ജി മോഡലുകൾക്കൊപ്പം ഐപ്പിൾ എസ്ഇ-2വും 2020ൽ ഉപഭോക്താക്കളെ തേടി എത്തും

മറുനാടൻ ഡെസ്‌ക്
ആപ്പിൾ അടുത്ത വർഷം ഏഴ് പുതിയ മോഡൽ ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 5ജി, 4,ജി ഫോണുകളുടെ ഏഴ് മോഡലുകളാണ് ആപ്പിൾ 2020ൽ വിപണിയിലെത്തിക്കുന്നത്. ഇതിന് പുറമെ ഉപഭോക്താക്കൾ ഏറെക്കാലമായി കാത്തിരുന്ന ഐ ഫോണിന്റെ എസ്ഇ മോഡലും പുറത്തിറക്കുന്നുണ്ട്.
ഐഫോൺ എസ്ഇയുടെ പിൻഗാമിയായി എസ്ഇ-2വാണ് വിപണി കീഴടക്കാൻ എത്തുന്നത്. മാർച്ച് 2020ൽ എസ്ഇ-2 വിപണിയിൽ എത്തും. 5.1 ഇഞ്ച് എൽസിഡി ഡിസ്പ്ലേയും സിംഗിൾ റിയർ കാമറയും ആപ്പിളിന്റെ ഏറ്റവും പുതിയ എ13 ചിപ്പുമാണ് എസ്ഇ-2വിന്റെ പ്രത്യേകത. എന്നാൽ ഫേഷ്യൽ റെക്കഗ്‌നീഷൻ ഫോണിന് ഉണ്ടാവില്ല. ഫിംഗർ പ്രിന്റ് റെക്കഗ്‌നീഷനാവും ഫോണിന്റെ ലോക്ക്. മാത്രമല്ല 5ജി ഫോണിന് സപ്പോർട്ട് ചെയ്യില്ല. എസ്ഇ-2വിന്റെ 4ജി ഫോണാവും ലഭ്യമാകുക.
അടുിത്ത വർഷം പുറത്തിറങ്ങുന്ന ആപ്പിളിന്റെ വിലക്കുറഞ്ഞ മോഡലുകളിൽ ഒന്നായിരിക്കും ഇത്. 28500 രൂുപയായിരിക്കും ഫോണിന്റെ ഇന്ത്യയിലെ വില. 2020ന്റെ അവസാനത്തോടെ ആവും ആപ്പിളിന്റെ പ്രധാന ഐഫോണായ 12 ലൈൻ അപ് റിലീസ് ചെയ്യുക. ഇത് സെപ്റ്റംബറിൽ വിപണിയിലെത്തുമെന്നാണ് കണക്ക് കൂട്ടൽ. ഇതിൽ മൂന്ന് 5ജി മോഡലുകളാണ് ഉള്ളത്. ഇതിന് പുറമനെ മൂന്ന് 4ജി മോഡലുകളും ഉണ്ടാവും.
മൂന്ന് ചെറിയ ഹാൻഡ്സെറ്റുകൾക്ക് ഡ്യുവൽ റിയർ കാമറയാണള്ളതെങ്കിൽ പ്ലസ്, മാക്സ് എന്നീ മോഡജലുകൾക്ക് ട്രിപ്പിൾ റിയർ കാമറ, 3ഡി സെൻസിങ് എന്നിവ ഉണ്ടാവും. ഒഎൽഇഡി ഡിസ്പ്ലേ ആവും പല മോഡലുകൾക്കും ഉണ്ടാവുക. എസ്ഇ-2 മോഡലിന് എൽസിഡി ഡിസ്പ്ലേയാണ്. മിക്ക ഫോണുകളും സെപ്റ്റംബറിലാവും വിപണിയിലെത്തുക എന്നാണ് കണക്ക് കൂട്ടൽ. ഐഫോൺ 12 പ്രോ 5ജി മോഡൽ 2020ന്റെ ആദ്യം തന്നെ വിപണിയിൽ എത്തും.
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍