Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

നിങ്ങൾക്ക് വേണ്ടതെല്ലാം ഇതിലുണ്ട്; ലോകത്തെ ഏറ്റവും മികച്ച മൊബൈൽ ഫോണുമായി ആമസോൺ

നിങ്ങൾക്ക് വേണ്ടതെല്ലാം ഇതിലുണ്ട്; ലോകത്തെ ഏറ്റവും മികച്ച മൊബൈൽ ഫോണുമായി  ആമസോൺ

ന്യൂയോർക്ക്: ലോകത്ത് ഏറ്റവും മികച്ച ഫോണെന്ന അവകാശവാദവുമായി ആമസോൺ 3ഡി സ്മാർട്ട്‌ഫോൺ പുറത്തിറങ്ങി. പ്രമുഖ ഇകൊമേഴ്‌സ് റീട്ടെയ്‌ലർ കമ്പനിയാണ് ആമസോൺ. ഗൂഗിളിനോടും ആപ്പിളിനോടും വിപണിയിൽ നേരിട്ട് മത്സരിക്കാൻ തന്നെയാണ് ത്രിഡി സ്മാർട് ഫോണുമായി ആമസോൺ വിപണിയിലെത്തിയിരിക്കുന്നത്. ത്രിഡി ഗ്ലാസുകളുടെ സഹായമില്ലാതെ ത്രിഡയമെൻഷൻ ഇമേജുകൾ കാണാനാകും എന്നാണ് ഇതിന്റെ പ്രത്യേകത. ററ്റിന ട്രാക്കിങ് ടെക്‌നോളജിയുടെ സഹായത്താലാണ് ഇത് സാധ്യമാവുക. ഹോളോഗ്രാം സ്റ്റിക്കറിൽ മൂന്ന് ഡയമെൻഷൻ ഇമേജുകൾ കാണുന്നതുപോലെ ഈ മൊബൈൽ സ്‌ക്രീനിൽ ത്രിഡി ദൃശ്യങ്ങൾ കാണാനാകുമെന്നാണ് ആമസോൺ അവകാശപ്പെടുന്നത്. സീറ്റിൽ നടന്ന പ്രത്യേക ചടങ്ങിൽ ആമസോൺ സിഇഒ 'ജെഫ് ബെസോസ്' ആണ് ഫയർ ഫോൺ കാണികൾക്ക് മുന്നിലവതരിപ്പിച്ചത്.
പ്രിന്റ് ചെയ്ത പുസ്തകങ്ങൾ, പോസ്റ്ററുകൾ, മാഗസിനുകൾ തുടങ്ങിയവയൊക്കെ സ്‌കാൻ ചെയ്താൽ അതിൽ നിന്ന് വെബ്, ഇമെയ്ൽ വിലാസങ്ങൾ, ടെലിഫോൺ നമ്പരുകൾ, ക്യൂ ആർ കോഡ്, ബാർകോഡ് തുടങ്ങിയവയൊക്കെ വേർതിരിച്ചെടുക്കാനും അത് സ്റ്റോറേജിലേക്ക് ചേർക്കാനും എളുപ്പം സാധിക്കുന്ന തരത്തിൽ ഫയർഫ്‌ളൈ എന്ന സാങ്കേതികവിദ്യ അടക്കമാണ് ഫോൺ തയ്യാറായിരിക്കുന്നത്. ഇതിനായി ഫോണിന്റെ ഇടതുവശത്തുള്ള ഫയർഫ്‌ളൈ ബട്ടൺ അമർത്തുകയേ വേണ്ടൂ. കൂടാതെ, ഇതാദ്യമായി ഒരു ഫോണിൽ 24 മണിക്കൂറും 365 ദിവസവും ഡിവൈസിനുള്ളിൽ തന്നെ തെളിയുന്ന സൗജന്യ തത്സമയ വീഡിയോ സപ്പോർട്ട് ലഭ്യമാക്കിയിരിക്കുന്നു. മെയ് ദിന സേവനം എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ഇതും ഒരു ക്ലിക്കിൽ നടക്കും. ട്വിൽറ്റ്, സ്വിവൽ തുടങ്ങിയ ജസ്റ്റേഴ്‌സിലൂടെ മിക്ക കാര്യങ്ങളും നടക്കും.

1080പി യുടെ ഹൈ ഡെഫനിഷൻ വീഡിയോ പിടിക്കാവുന്ന 13എംപി ക്യാമറയാണ് ഫയർ മൊബൈലിലുള്ളത്. 2.2 ജിഗാഹേർട്‌സ് ക്വാഡ് കോർ സ്‌നാപ്ഡ്രാഗൺ 800 പ്രോസസർ, 2 ജിബി റാം, അഡ്രിനോ 330 ഗ്രാഫിക്‌സ് പ്രോസസർ തുടങ്ങിയ ഹൈ എൻഡ് കോൺഫിഗറേഷൻ ഉള്ളതിനാൽ തന്നെ ഫാസ്റ്റ് ആയ റെസ്‌പോൺസ് ടൈം ഉറപ്പ്. വീഡിയോയും ഗെയിംസും ഒക്കെ വളരെ സുഗമമായി കാണാനാവും. 4ജി സപ്പോർട്ടുള്ള ഫോണിൽ മെച്ചപ്പെട്ട ശബ്ദവിനിമയത്തിനായി അഞ്ചുബാൻഡ് യുഎംടിഎസും ഉണ്ട്. ഫോണിന്റെ മറ്റൊരു പ്രത്യേകതയായി പറയുന്നത് ഡൈനാമിക് പെർസ്‌പെക്റ്റീവ് സെൻസർ സിസ്റ്റമാണ്. തീരെ കുറച്ചു മാത്രം ഊർജ്ജം ഉപയോഗിക്കുന്ന നാല് സ്‌പെഷ്യലൈസ്ഡ് ക്യാമറകളും ഇവ ലോകത്തെ ഏറ്റവും ചെറിയ ഷട്ടർ ക്യാമറകളാണെന്ന് ആമസോൺ പറയുന്നു തെളിഞ്ഞുകാണാനായി നാല് ഇൻഫ്രാറെഡ് എൽഇഡികളും റിയൽ ടൈം കമ്പ്യൂട്ടർ വിഷൻ അൽഗൊരിഥവും സെക്കൻഡിൽ 60 ഫ്രെയിം വരെ റെൻഡർ ചെയ്യാൻ ശേഷിയുള്ള ഗ്രാഫിക്‌സ് എഞ്ചിനും ഉപയോഗിച്ചാണ്, ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്.

ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഓപ്പൺസോഴ്‌സ് വേർഷൻ ബേസ് ആയി ഉപയോഗിച്ച് നിർമ്മിച്ചെടുത്തതും ക്ലൗഡ് സേവനങ്ങൾ അടങ്ങിയതുമായ ഫയർ ഒഎസ് 3.5.0 എന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോൺ ഉപയോഗിക്കുന്നത്.

ഉപഭോക്താക്കൾക്ക് കണ്ണിന്റെ ചലനത്തിനൊപ്പം ഫോണിന്റെ ഫീച്ചറുകളിലേക്ക് പോകാനാകുമെന്നതാണ് ആമസോൺ എടുത്തുകാട്ടുന്ന മറ്റൊരു പ്രത്യേകത. സാംസങ് എസ് 4 ലെ സമാനമായ ചില ഫീച്ചറുകളും ആമസോണിന്റെ ഈ ത്രിഡി ഫോണിലുണ്ടാകും. കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ട് ആമസോൺ ഗാഡ്‌ജെറ്റ് വിപണയിൽ കാര്യമായ ഗവേഷണ പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നു. ആപ്പിളിനെ പിടിക്കുക എന്നതാണ് ആമസോണിന്റെ ഒന്നാമത്തെ ലക്ഷ്യം. 4ജി എനേബിൽഡ് ആയ ഈ ഫോണിന് ഡുവൽ കോം പ്രോസസറുകളാണുള്ളത്. മൊബൈൽ പേമെന്റ് പോലുള്ള സംവിധാനങ്ങളും ഷോപ്പിങ് റക്കമെന്റേഷൻസും ഉപഭോക്താക്കൾക്ക് ആമസോൺ ഈ ത്രിഡി ഫോണിൽ ലഭ്യമാക്കും. ആമസോണിന്റെ കിന്റിൽ ഫയർ ടാബ്ലെറ്റിന് അമേരിക്കയിലും മറ്റും ലഭിച്ച മികച്ച പ്രതികരണമാണ് കമ്പനിയെ സ്മാർട്ട് ഫോൺ നിർമ്മിക്കാൻ പ്രേരിപ്പിച്ചത്. നാല് മുൻ ക്യാമറകളാണ് ഫോണിന്റെ പ്രത്യേകത. സെപ്റ്റംബറോടെ ഓൺലൈൻ വഴി ലോകം മുഴുവൻ ഫോൺ വിപണിയിൽ എത്തും. കമ്പനി വക്താക്കളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അടുത്തിടെ ടിവി വീഡിയോ സ്ട്രീമിങ്ങ് ബോക്‌സായി അമേരിക്കയിൽ ആമസോൺ ഫയർ ടിവി പുറത്തിറക്കിയിരുന്നു. ഇതിന് 99 ഡോളറായിരുന്നു വില.

Stories you may Like

4.7 ഇഞ്ചാണ് ആമസോൺ മൊബൈൽ ഫോൺ ഡിസ്‌പ്ലേ. 4 തരത്തിലുള്ള ഫ്രണ്ട് ക്യാമറാ മോഡൽ ഉൾപ്പെടെ മൊത്തം ആറു ക്യാമറയാണ് ഫയർ ഫോണിലുള്ളത്. കൂടാതെ 2ജിബി റാം, 720പിഎച്ച്ഡി റെസല്യൂഷൻ തുടങ്ങിയവയും ആമസോൺ ഫയർ ഫോണിന്റെ പ്രത്യേകതയാണെന്ന് ആമസോൺ കമ്പനി ഉടമകൾ അവകാശപ്പെടുന്നു. ടു ജിബി മെമ്മറി, 32-64 ജിബി സ്റ്റോറേജ്, 24 മണിക്കൂറും വീഡിയോ എടുക്കാൻ പാകത്തിലുള്ള വീഡിയോ ഫീച്ചറാണിതിലുള്ളത്. ആമസോണിന്റെ സീക്രട്ടീവ് സിലിക്കൺ വാലി ഹാർഡ്വെയർ ഡിവിഷനിൽ 2009 മുതലാണ് ഫയർ ഫോണിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP