Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ട്വിറ്ററിൽ ബോയ്‌കോട്ട് പ്രചാരണത്തിന് ആഹ്വാനം; സൊമാറ്റോയ്ക്കും ഊബർ ഈറ്റ്‌സിനുമെതിരെ ഹിന്ദുത്വവാദികളുടെ സൈബർ ആക്രമണം; ആപ്ലിക്കേഷനുകൾ നീക്കം ചെയ്യണമെന്ന് ആവശ്യം

ട്വിറ്ററിൽ ബോയ്‌കോട്ട് പ്രചാരണത്തിന് ആഹ്വാനം; സൊമാറ്റോയ്ക്കും ഊബർ ഈറ്റ്‌സിനുമെതിരെ ഹിന്ദുത്വവാദികളുടെ സൈബർ ആക്രമണം; ആപ്ലിക്കേഷനുകൾ നീക്കം ചെയ്യണമെന്ന് ആവശ്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഡെലിവറി ബോയ് അഹിന്ദുവാണെന്ന് അറിഞ്ഞ് വാങ്ങിയ ഭക്ഷണം വേണ്ടെന്ന് വച്ച ഉപഭോക്താവിനോട് ഭക്ഷണത്തിന് മതമില്ലെന്ന് പറഞ്ഞ സൊമറ്റോയും, അവരെ പിന്തുണച്ച ഊബർ ഈറ്റ്‌സിനെ സമ്മർദ്ദിത്തിലാക്കി ഹിന്ദുത്വ വാദികളുടെ പ്രചരണം. ആപ്ലിക്കേഷൻ ഫോണിൽ നിന്ന് റിമൂവ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.മാത്രമല്ല ട്വിറ്ററിൽ ഇരു കമ്പനികളെയും ബോയ്‌കോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികൾ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ബോയ്‌കോട്ട് ഊബർ ഈറ്റ്‌സ്, ബോയ്‌കോട്ട് സൊമാറ്റോ ട്വീറ്റുകൾ ഇപ്പോൾ ട്വിറ്ററിൽ ട്രെന്റിംഗാണ്.പലരും കമ്പനികൾക്കെതിരെ വലിയ ആക്രമാണ് അഴിച്ചുവിടുന്നത്.

'ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാൻ അവർ തയ്യാറായില്ല, ക്യാൻസൽ ചെയ്താൽ പണം തിരികെ നൽകില്ലെന്നും അവർ പറഞ്ഞു. എന്നാൽ ആ ഓർഡർ സ്വീകരിക്കാൻ നിങ്ങൾക്കെന്നെ നിർബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട. ഓർഡർ ക്യാൻസൽ ചെയ്താൽ മതി,' അമിത് ശുക്ല എന്നയാൾ ട്വീറ്റ് ചെയ്തു.

ഉപഭോക്താവിന്റെ ഈ ആവശ്യം അംഗീകരിക്കാവുന്നതല്ലെന്നും, അത്തരത്തിൽ നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് തങ്ങൾക്ക് ആശങ്കയില്ലെന്നുമായിരുന്നു 'സൊമാറ്റോ' സ്ഥാപകൻ ദീപീന്ദർ ഗോയൽ പ്രതികരിച്ചത്. അതോടൊപ്പം തന്നെ ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണം തന്നെ ഒരു മതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം ഇന്നലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനിടെ സൊമാറ്റോയുടെ നിലപാടിന് പൂർണ്ണ പിന്തുണ അറിയിച്ച് ഊബർ ഈറ്റ്‌സ് ഇന്ത്യയും രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP