Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീണ്ടും മലയാളം പാട്ടുമായി ധോണിയുടെ മകൾ; അമ്പലപ്പുഴക്ക് ശേഷം കണികാണും നേരവുമായി കുഞ്ഞു സിവ; ട്രോളർമാരുടെ കുഞ്ഞാവയായ സിവക്ക് ഇതൊക്കെയെന്ത് എന്ന് സോഷ്യൽ മീഡിയ

വീണ്ടും മലയാളം പാട്ടുമായി ധോണിയുടെ മകൾ; അമ്പലപ്പുഴക്ക് ശേഷം കണികാണും നേരവുമായി കുഞ്ഞു സിവ; ട്രോളർമാരുടെ കുഞ്ഞാവയായ സിവക്ക് ഇതൊക്കെയെന്ത് എന്ന് സോഷ്യൽ മീഡിയ

റാഞ്ചി: 'അംബലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ' എന്ന പാട്ടു പാടി കേരളത്തെ ഞെട്ടിച്ച ധോണിയുടെ മകളായ കുഞ്ഞു സിവ വീണ്ടും ഞെട്ടിക്കുന്നു. ഇത്തവണ കണികാണും നേരം കമലാനേത്രന്റെ..' എന്ന് തുടങ്ങുന്ന ഗാനമാണ് സിവയുടേതായി പുറത്തുവന്നത്.യൂട്യൂബിൽനിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത ഗാനത്തിലെ മലയാളം വാക്കുകൾ സിവ അനായാസം പഠിച്ചെടുക്കുകയാണ്. ഏതായാലും വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

ധോണിയുടെ മകൾ എങ്ങനെയാണ് ഇത്രയും നന്നായി ചെറുപ്പത്തിലെ മലയാളം പാട്ടുകൾ പാടുന്നത് എന്ന് പലരും ചോദിച്ചതാണ് ഒടുവിലാണ് ധോണിയുടെ വീട്ടിലെ മലയാളിയായ ആയയാണ് കുഞ്ഞു സിവക്ക് മലയാളം പാട്ട് പടിപ്പിച്ചത് എന്ന് കണ്ടെത്തിയത്.

എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവർന്ന കുഞ്ഞുതാരമാണ് ധോണിയുടെ മകൾ സിവ. ഏവരെയും ഞെട്ടിച്ച് കൊണ്ട് സിവ പാടിയ പാട്ട് മലയാളികളുടെ മനസിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ, മറ്റൊരു മലയാളം പാട്ട് പാടി മലയാളികളുടെ മനം കവർന്നിരിക്കുകയാണ് സിവ.
'ധോണിയുടെ വീട്ടിലെ മലയാളിയായ ആയ ഷീലയായിരുന്നു സിവയെ പാട്ടുപഠിപ്പിക്കുന്നത്. വളരെ പെട്ടന്ന് തന്നെ സിവ മലയാളം പാട്ട് പഠിക്കുമെന്ന് ഷീല പറഞ്ഞിരുന്നു.

ഓമനക്കുട്ടൻ എന്ന ചിത്രത്തിലെ അജ്ഞാതകർതൃകം ഗാന രചന നിർവഹിച്ച് ജി.ദേവരാജൻ സംഗീതം നിർവഹിച്ച ഗാനം പാടിയത് പി.ലീലയാണ്. എന്തായാലും സിവയുടെ പുതിയ പാട്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP