Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

120 മോദകം...20 ഉഴുന്നുവട...40 ചായ; സമരത്തിനെത്തിയ യൂത്തന്മാർ ആദ്യം `അക്രമം` അഴിച്ചുവിട്ടത് സമീപത്തെ തട്ടുകടയിൽ; തിന്നതിന്റെ പൈസ ചോദിച്ചപ്പോൾ അണ്ണൻ തരും എന്ന് പറഞ്ഞ് ദൂരേക്ക് കൈ ചൂണ്ടി മുങ്ങി; പൊലീസുമായുള്ള ഏറ്റുമുട്ടൽ കഴിഞ്ഞ ഊണ് സമയത്ത് വീണ്ടും സമരക്കാർ വരുന്നത് കണ്ട് കടപൂട്ടി ഓടി ഉടമസ്ഥൻ; `നിരാഹാര സമരത്തിനിടയിൽ സെക്രട്ടേറിയറ്റ് ചാടി കടന്നത് ഇന്ത്യൻ കോഫി ഹൗസ് ലക്ഷ്യമിട്ട്`; മോദകം വാങ്ങിയ കടം വീട്ടാനും പിരിവ് വേണ്ടി വരും; യൂത്തന്മാരെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

120 മോദകം...20 ഉഴുന്നുവട...40 ചായ; സമരത്തിനെത്തിയ യൂത്തന്മാർ ആദ്യം `അക്രമം` അഴിച്ചുവിട്ടത് സമീപത്തെ തട്ടുകടയിൽ; തിന്നതിന്റെ പൈസ ചോദിച്ചപ്പോൾ അണ്ണൻ തരും എന്ന് പറഞ്ഞ് ദൂരേക്ക് കൈ ചൂണ്ടി മുങ്ങി; പൊലീസുമായുള്ള ഏറ്റുമുട്ടൽ കഴിഞ്ഞ ഊണ് സമയത്ത് വീണ്ടും സമരക്കാർ വരുന്നത് കണ്ട് കടപൂട്ടി ഓടി ഉടമസ്ഥൻ; `നിരാഹാര സമരത്തിനിടയിൽ സെക്രട്ടേറിയറ്റ് ചാടി കടന്നത് ഇന്ത്യൻ കോഫി ഹൗസ് ലക്ഷ്യമിട്ട്`; മോദകം വാങ്ങിയ കടം വീട്ടാനും പിരിവ് വേണ്ടി വരും; യൂത്തന്മാരെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തലസ്ഥാനത്ത് പണ്ട് സെക്രട്ടേറിയറ്റിന് മുന്നിൽ കെ.എസ്.യു സമരത്തിന് ചോരയാണെന്ന് കാണിച്ച് പറ്റിക്കാൻ മഷിക്കുപ്പി കൊണ്ട് വന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്ന മറ്റൊരു സംഭവമാണ് കോൺഗ്രസ് യൂത്തന്മാരിൽ നിന്ന് വീണ്ടും ഉണ്ടായിരിക്കുന്നത്. മിനഞ്ഞാന്ന് സെക്രട്ടേറിയറ്റ് ഉപരോധത്തിന് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തലസ്ഥാന നഗരത്തിൽ പൊലീസുമായി ഏറ്റുമുട്ടുന്നതിന് മുൻപ് മുട്ടൻ `പോരാട്ടം` കഴിഞ്ഞിട്ടായിരുന്നു വരവ്. സമരത്തിന് മുമ്പ് സെക്രട്ടേറിയറ്റിന് പിൻവശത്ത് പ്രസ് ക്ലബ്ബിന് സമീപം പ്രവർത്തിക്കുന്ന ദിലീപ് എന്ന വ്യക്തിയുടെ ക്യാന്റീനിൽ നിന്ന് ഉണ്ടാക്കി വെച്ച ഭക്ഷണം മുഴുവൻ അകത്താക്കിയശേഷം കാശ് ചോദിച്ചപ്പോൾ അണ്ണൻ തരും എന്ന് പറഞ്ഞ് മുങ്ങി.

സമരത്തിനിടെ ദിലീപിന്റെ ക്യാന്റീനിലെ പലഹാരങ്ങളാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈക്കലാക്കിയത്. 120 മോദകം, 20 ഉഴുന്നുവട, 40 ചായ എന്നിവയാണ് യൂത്ത് കോൺഗ്രസുകാർ ദിലീപിന്റെ കടയിൽ നിന്നും അകത്താക്കിയത്. കഴിച്ച ഭക്ഷണത്തിനു പൈസ ചോദിച്ച ദിലീപിനോട് അത് 'അണ്ണൻ തരും' എന്നാണ് ഇവർ പറഞ്ഞത്. എന്നാൽ വെള്ള ഷർട്ട് ഇട്ട് നിന്ന കൂട്ടത്തെ ചൂണ്ടിക്കാണിച്ച് അണ്ണൻ എന്ന് പറഞ്ഞതുകൊണ്ട് തന്നെ ആരെന്ന് മനസ്സിലായുമില്ല. ഇനിയും ക്യാന്റീൻ തുറന്നു വച്ചാൽ കൂടുതൽ സാധനങ്ങൾ മുഴുവൻ യൂത്തന്മാർ അകത്താക്കും എന്ന് മനസിലാക്കിയ ദിലീപ് ചായ ഉണ്ടാക്കുന്ന പാത്രങ്ങൾ ഉൾപ്പെടെ എടുത്തുമാറ്റി കടയ്ക് ഷട്ടറിടുകയും ചെയ്തു.

ഉച്ചയ്ക്ക പൊലീസുമായുള്ള സംഘർഷത്തിന് ശേഷം ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെയുള്ളവർ വീണ്ടും ഇവിടേക്ക് വന്നത് കണ്ടപ്പോൾ തന്നെ ഷട്ടർ ഇട്ട് പോവുകയായിരുന്നുവെന്ന് കടയുടമ പറയുന്നു. എന്തായാലും ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാതെ മുങ്ങിയ കോൺഗ്രസുകാരെ എടുത്തിട്ട് ട്രോളുകയാണ് സോഷ്യൽ മീഡിയ. ആലത്തൂരിൽ രമ്യ ഹരിദാസ് എംപിക്ക് കാർ വാങ്ങാൻ പണം പിരിച്ച യൂത്തന്മാർ ഇനി അടുത്ത ഫണ്ട് മോദകത്തിന്റെ ബില്ലടയ്ക്കാൻ ഒരു സഹായം എന്ന പേരിലായിരിക്കും എന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു. നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് ചാടി കടന്നത് ഇന്ത്യൻ കോഫി ഹൗസ് ലക്ഷ്യമിട്ടാണ് എന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നു.

ഈ വിഷയത്തിൽ യൂത്തന്മാരെ പരിഹസിച്ച് പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇങ്ങനെ

കാരിരുമ്പിന്റെ കൈ കരുത്തിനല്ല.
മണമൂറും 'പലഹാരങ്ങൾക്കാണ് ' മൂർച്ചയെന്ന് കാണിച്ചു തന്ന ഞങ്ങളുടെ നേതാക്കൾ.ചങ്കൂറ്റം ആയുധമാക്കിയ പൊരുത്തപെടലുകളില്ല....പണം ഇടപാടുകളില്ല.... പോരാട്ടമാണ് ജീവിതമെന്ന് പറഞ്ഞു തന്ന..സഹനവും സമരമാണെന്ന് തെളിയിച്ചു തന്ന പോരാളികൾ. കനലല്ല...വിശപ്പ് അണക്കാൻ നോക്കിയപ്പോൾ പടർന്നു പിടിച്ച കെടാത്ത കാട്ടുതീയാണ് ഇവർ ????????????

ഏതായാലും പലഹാരത്തെ കുറിച്ചു ഓർമിപ്പിച്ചതുകൊണ്ട് പോരട്ടെ... 'ഒരു ബോണ്ട, രണ്ടു സവാള വട, ഒരു സുഖിയൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP