Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിങ്ങളൊരു പേരാളിയാണ്​ ഈ വെല്ലുവിളിയും അതിജീവിക്കും; കൊറോണ ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആത്മവിശ്വാസമേകാൻ നരേന്ദ്ര മോദിയുടെ ട്വീറ്റ്

നിങ്ങളൊരു പേരാളിയാണ്​ ഈ വെല്ലുവിളിയും അതിജീവിക്കും; കൊറോണ ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആത്മവിശ്വാസമേകാൻ നരേന്ദ്ര മോദിയുടെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

കോവിഡ്​ 19 ബാധിച്ച്​ ​ ഐസൊലേഷനിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് ആത്മവിശ്വാസം പകർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ്​ മോദി അദ്ദേഹത്തിന്​ അതിവേഗ രോഗമുക്​തി ആശംസിച്ചത്​. ‘നിങ്ങളൊരു പേരാളിയാണ്​. നിങ്ങൾ ഈ വെല്ലുവിളിയും അതിജീവിക്കും. നിങ്ങളുടെ നല്ല ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു. കൂടെ ആരോഗ്യപൂർണമായ യു.കെക്കും എ​ന്റെ ആശംസകൾ ' - മോദി കുറിച്ചു.

ത​​ന്റെ അസുഖ വിവരം പറഞ്ഞ്​ ബോറിസ്​ ജോൺസൺ ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​ത വിഡിയോ റീട്വീറ്റ്​ ചെയ്​തായിരുന്നു മോദി ആശ്വസിപ്പിച്ചത്​. 24 മണിക്കൂറിനിടെ തനിക്ക് നേരിയ ലക്ഷണങ്ങൾ പ്രകടമായെന്നും ഇതേതുടർന്ന് പരിശോധിച്ചപ്പോൾ കൊറോണ സ്ഥിരീകരിച്ചെന്നുമാണ്​ ബോറിസ് ട്വിറ്ററിലൂടെ അറിയിച്ചത്​. സ്വയം ​ ഐസൊലേഷനിലാണെന്നും വൈറസിനെ തുരത്താൻ വിഡിയോ കോൺഫറൻസിങ് വഴി സർക്കാറിനെ നയിക്കുമെന്നുമാണ്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തത്​. ബ്രിട്ടനിൽ ഇതുവരെ 11,658 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 578 പേർ മരണത്തിന് കീഴടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP