Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റ്'; പീഡനം ആരോപണം നേരിടുന്ന അനുരാഗ് കശ്യപിന് പിന്തുണയുമായി തപ്‌സി പന്നു; അനുരാഗിനെതിരെ ആരോപണം ഉന്നയിച്ചത് ബോളിവുഡ് നടി പായൽ ഘോഷ്

'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റ്'; പീഡനം ആരോപണം നേരിടുന്ന അനുരാഗ് കശ്യപിന് പിന്തുണയുമായി തപ്‌സി പന്നു; അനുരാഗിനെതിരെ ആരോപണം ഉന്നയിച്ചത് ബോളിവുഡ് നടി പായൽ ഘോഷ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പീഡന ആരോപണം നേരിടുന്ന ബോളിവുഡം സംവിധായകൻ അനുരാഗ് കശ്യപിന് പിന്തുണയുമായി നടി തപ്‌സി പന്നു. താൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റാണ് അനുരാഗ് എന്നാണ് തപ്‌സി കുറിച്ചത്. ബോളിവുഡ് നടി പായൽ ഘോഷാണ് അനുരാഗിനെതിരെ പീഡന ആരോപണം ഉന്നയിച്ചത്. സംഭവം വിവാദമായതോടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് അനുരാഗ് തന്നെ രംഗത്തെത്തിയിരുന്നു.

സിനിമ സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവച്ചാണ് തപ്‌സി നിലപാട് വ്യക്തമാക്കിയത്. അനുരാഗിന്റെ തോളിൽ കൈവച്ച് നടന്നുപോകുന്ന തപ്‌സിയാണ് ചിത്രത്തിൽ. ഇത് നിനക്കു വേണ്ടിയാണ്. ഞാൻ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റായ എന്റെ സുഹൃത്തിന്. നിങ്ങളുടെ മറ്റൊരു മികച്ച സൃഷ്ടിയുടെ സെറ്റിൽവച്ച് ഉടൻ കണ്ടുമുട്ടാം. അതിലൂടെ നിങ്ങൾ രൂപം നൽകുന്ന ലോകത്തെ സ്ത്രീകൾ എത്രത്തോളം ശക്തരാണെന്ന് കാണിക്കാം- തപ്സി കുറിച്ചു. അടുത്ത സുഹൃത്തുക്കളാണ് അനുരാഗ് കശ്യപും തപ്‌സിയും. സാന്ദ് കി ആങ്ക്, മന്മർസിയാൻ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP