Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കസവ് മുണ്ടുടുത്തുള്ള കട്ട മാസ് എൻട്രിയിൽ ഞെട്ടി സദസ്സ്; ചെറു ചിരിയോടെ വേദിയിലെത്തി നൃത്തം വെച്ചപ്പോൾ അമ്പരന്ന് വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ; സുഹൃത്തുക്കളുമൊത്ത് തമാശപറഞ്ഞും നൃത്തം ചെയ്തും താരമായി യതീഷ് ചന്ദ്ര; കേന്ദ്രമന്ത്രിയെപ്പോലും വിറപ്പിച്ച് ഐപിഎസ്സുകാരന്റെ യൂണിഫോമില്ലാത്ത വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ

കസവ് മുണ്ടുടുത്തുള്ള കട്ട മാസ് എൻട്രിയിൽ ഞെട്ടി സദസ്സ്; ചെറു ചിരിയോടെ വേദിയിലെത്തി നൃത്തം വെച്ചപ്പോൾ അമ്പരന്ന് വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ; സുഹൃത്തുക്കളുമൊത്ത് തമാശപറഞ്ഞും നൃത്തം ചെയ്തും താരമായി യതീഷ് ചന്ദ്ര; കേന്ദ്രമന്ത്രിയെപ്പോലും വിറപ്പിച്ച് ഐപിഎസ്സുകാരന്റെ യൂണിഫോമില്ലാത്ത വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

മംഗലാപുരം: യതീഷ് ചന്ദ്ര എന്ന പേര് മലയാളികൾക്ക് സുപരിചിതമാണ്. കാർക്കശ്യക്കാരനായ ഐപിഎസ് ഉദ്യോഗസ്ഥനെ വില്ലനായും കട്ട ഹീറോ ആയുമൊക്കെ കാണാറുണ്ട് നാം മലയാളികൾ. അടുത്തിടെ ശബരിമലയിൽ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ വിറപ്പിക്കുകയും ബിജെപി നേതാവ് ഐൻ രാധാകൃഷ്ണനെ ദഹിപ്പിക്കുന്ന നോട്ടം നോക്കിയുമെല്ലാം യുവാക്കളുടെ ഹീറോ ആയി മാറിയിരുന്നു അദ്ദേഹം. ശബരിമല സംഭവത്തെ ദാറ്റ് ഭരച്ന്ദ്രൻ മൊമെന്റ് എന്ന ഓമനപ്പേരിലാണ് സോഷ്യൽ മീഡിയ ആഘോഷമാക്കിയത്. എന്നാൽ ഇപ്പോൾ യൂണിഫോമില്ലാതെയും ഏവരേയും ഞെട്ടിക്കുകയാണ് ഈ ചുള്ളൻ ഐപിഎസ് ഉദ്യോഗസ്ഥൻ

മംഗലാപുരത്ത് നടന്ന ഒരു വിവാഹ വേദിയിൽ യതീഷ് ചന്ദ്ര ഐ.പി.എസ് ആയിരുന്നു ശ്രദ്ധാകേന്ദ്രം. കാക്കിക്കുള്ളിൽ ഒളിച്ചിരുന്ന കലാകരന്റെ നൃത്തം കണ്ട് വിവാഹ ആഘോഷത്തിനെത്തിയവർ പോലും ഞെട്ടിപ്പോയി. ബിസിനസുകാരനായ കെ.എസ് പ്രസാദ് പണിക്കരുടെ മക്കളുടെ വിവാഹച്ചടങ്ങിലാണ് യതീഷ് ചന്ദ്രയുടെ കലക്കൻ ഡാൻസ്. വിവാഹ വേദിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവും സിനിമാസ്റ്റയിലിൽ തന്നെയായിരുന്നു. ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മംഗലാപുരത്ത് വച്ച് നടന്ന വിവാഹച്ചടങ്ങിൽ സിനിമ താരങ്ങളുടെ ഉൾപ്പടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും താരമായത് ഐപിഎസ് ഹീറോ തന്നെയാണ്.ജോലിയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർമനിരതനാവുകയാണ് അദ്ദേഹത്തിന്റെ പതിവ്. സിനിമ സ്റ്റൈൽ ഗൗരവവും പെരുമാറ്റവുമുള്ള യതീഷ് ചന്ദ്ര പക്ഷേ സുഹൃത്തക്കൾക്കിടയിൽ നൃത്തം ചെയ്തും തമാശപറഞ്ഞുമാണ് ആഘോഷിക്കുന്നത്. ഇത്തരത്തിൽ സൗഹൃദ വലയത്തിൽ ആഘോഷ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന യതീഷ് ചന്ദ്രയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP