Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'എനിക്കും ആനയ്ക്ക് പഴം കൊടുക്കണം': ആവേശത്തോടെ മകൻ; കേൾക്കേണ്ട താമസം മകനെ തോളിലേറ്റി അച്ഛൻ; കൊമ്പന്മാരെ തൊട്ടുംതലോടിയും വിശ്രുതിന്റെ മോഹം സാധിച്ച് യതീഷ് ചന്ദ്ര; തൃശൂർ സിറ്റി കണ്ണീഷണർ ആനയൂട്ടിന് മഫ്തിയിൽ എത്തിയപ്പോൾ കൗതുകത്തോടെ തൃശ്ശിവപേരൂരുകാർ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

'എനിക്കും ആനയ്ക്ക് പഴം കൊടുക്കണം': ആവേശത്തോടെ മകൻ; കേൾക്കേണ്ട താമസം മകനെ തോളിലേറ്റി അച്ഛൻ; കൊമ്പന്മാരെ തൊട്ടുംതലോടിയും വിശ്രുതിന്റെ മോഹം സാധിച്ച് യതീഷ് ചന്ദ്ര; തൃശൂർ സിറ്റി കണ്ണീഷണർ ആനയൂട്ടിന് മഫ്തിയിൽ എത്തിയപ്പോൾ കൗതുകത്തോടെ തൃശ്ശിവപേരൂരുകാർ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പൂരവും ഉത്സവങ്ങളും കഴിഞ്ഞ് അൽപം മഴയും കൊണ്ട് വിശ്രമത്തിലാണ് കൊമ്പന്മാർ. ആനയൂട്ടും, സുഖചികിത്സയുമായി വിശ്രമത്തിലാണ് അവർ. വടക്കുന്നാഥനിലെ ആനയൂട്ടിന് ഇത്തവണ ഒരുഅച്ഛനും മകനുമെത്തി. അച്ഛൻ ഒരുചൂടൻ പൊലീസ് ഓഫീസറാണ്. രാഷ്ട്രീയക്കാരെയൊക്കെ നിലയ്ക്ക നിർത്തും. കർണാടക സ്വദേശിയായ അദ്ദേഹം രണ്ടുവർഷമായി തൃശൂരിലാണ് കുടുംബസമേതം താമസം. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ജോലിത്തിരിക്കുണ്ടായിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ ആണല്ലോ ജി.എച്ച്.യതീഷ്ചന്ദ്ര. അതുകൊണ്ട് തന്നെ ആനയെ കാണണമെന്ന് മകൻ പറഞ്ഞപ്പോൾ തിരക്ക് കാരണം അതിന് കഴിഞ്ഞിരുന്നില്ല. ആനയൂട്ട് നല്ലൊരു അവസരമായി. മകനെയും കൂട്ടി മഫ്തിയിൽ യതീഷ്ചന്ദ്ര എത്തി.

47 ആനകൾ ഒന്നിച്ച് അണിനിരന്ന കാഴ്ച കണ്ടപ്പോൾ മകൻ വിശ്രുത് ചന്ദ്രയ്ക്ക് ആവേശം. ആളുകൾ ആനയ്ക്ക് ഉരുള നൽകുന്നതും പഴം നൽകുന്നതും കണ്ടപ്പോൾ മകൻ അച്ഛനോട് പറഞ്ഞു. ''എനിക്കും ആനയ്ക്ക് പഴം കൊടുക്കണം''. ആനയ്ക്കു പഴം കൊടുക്കാൻ എനിക്ക് ഉയരമില്ലല്ലോ എന്നായി കുട്ടി. കേൾക്കേണ്ട് താമസം, മകനെ അച്ഛൻ തോളിലേറ്റി. പിന്നീട് ആനകളെ കണ്ടും തഴുകിയും സമയം ചെലവഴിച്ചു. കണ്ടവർക്കൊക്കെ കൗതുകവും.

അവധി ദിവസം മകനോടൊപ്പം ബൈക്ക് റൈഡ് മുടങ്ങാതെ ചെയ്യാറുണ്ട് യതീഷ്ചന്ദ്ര. ഹെൽമറ്റ് ധരിച്ച് ബൈക്കിൽ മകനോടൊപ്പം പോകുന്നത് കമ്മിഷണറാണെന്ന് ആളുകൾ തിരിച്ചറിയാറില്ല. പൂരപ്രേമികൾക്കിടയിൽ പൂരം ആഘോഷിക്കുന്ന യതീഷ്ചന്ദ്രയുടെ വീഡിയോ കഴിഞ്ഞ പൂരത്തിന് വൈറലായിരുന്നു. തൃശൂർ റൂറൽ എസ്‌പിയായി ജോലി ചെയ്ത ശേഷമാണ് കമ്മിഷണറായി തൃശൂരിൽ ചുമതലയേറ്റത്.

തൃശ്ശൂർ പൂരത്തോളം പ്രാധാന്യത്തോടെ നടത്തുന്ന കേരളത്തിലെ പ്രസിദ്ധമായ ആനയൂട്ടാണ് വടക്കുന്നാഥൻ ക്ഷേത്രത്തിൽ നടക്കുന്ന ആനയൂട്ട്. എഴുപതിൽപരം ആനകളാണ് ആനയൂട്ടിൽ അണിനിരന്നത്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏഴ് പിടിയാനകൾ ആനയൂട്ടിന് അണിനിരുന്നു. ആനമാലയും പ്രസാധവുമണിഞ്ഞ് കൊമ്പന്മാരും പിടിയാനകളും വടക്കുംനാഥ ക്ഷേത്രത്തിൽ അണിനിരന്നു.

ഞായറാഴ്ച രാവിലെ 9.30ഓടെ കേരളത്തിലെ ഏറ്റവും വളിയ ആനയൂട്ടിന് തുടക്കമായി. മേൽശാന്തി കണിമംഗലം രാമൻ നമ്പൂതിരിയാണ് ആനയൂട്ട് ഉദ്ഘാടനം ചെയ്തത്. ഏറ്റവും ചെറിയ ആനയായ വാര്യത് ജയരാജന് ആദ്യം ഒരു ഉരുള ചോറ് നൽകിയാണ് ഊട്ട് ഉദ്ഘടനം ചെയ്തത്. പിന്നീട് അണി നിരന്ന കൊമ്പന്മാർക്കും ഏഴ് പിടിയാനകൾക്കും 500 കിലോ അരിയുടെ ചോറ്, മഞ്ഞൾപ്പൊടി, ശർക്കര, എണ്ണ എന്നിവ ചേർത്ത് ഉരുളകളാക്കി നൽകി.

കൈതച്ചക്ക, പഴം, വെള്ളരിക്ക തുടങ്ങിയ ഒമ്പതോളം പഴവർഗങ്ങളും ദഹനത്തിനുള്ള ഔഷധക്കൂട്ടും നൽകി. ആനയൂട്ട് കാണാൻ ആയിരക്കണക്കിന് ജനങ്ങളാണ് എത്തിയത്. ഇത്തവണ ആദ്യമായി ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള 10 ആനകളും ഊട്ടിൽ അണി നിരന്നു. മന്ത്രി വി എസ് സുനിൽകുമാർ, എം പി ടി എൻ പ്രതാപൻ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ ബി മോഹൻ ദാസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ ബി മോഹനൻ തുടങ്ങി നിരവധിപേർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP