Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

'എന്നെ രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയണോ അതോ പ്രിയപ്പെട്ട കൂട്ടുകാരിയെ വേർപെടുത്തിയതിന് ദൈവത്തെ പഴിക്കണോ; ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും കുറ്റബോധം'; കൂട്ടുകാരിയുടെ മരണത്തിന്റെ ഞെട്ടൽ മാറാതെ യാഷികയുടെ കുറിപ്പ്

'എന്നെ രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയണോ അതോ പ്രിയപ്പെട്ട കൂട്ടുകാരിയെ വേർപെടുത്തിയതിന് ദൈവത്തെ പഴിക്കണോ;  ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും കുറ്റബോധം'; കൂട്ടുകാരിയുടെ മരണത്തിന്റെ ഞെട്ടൽ മാറാതെ യാഷികയുടെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: യാഷികയും കൂട്ടുകാരിയും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് കുട്ടുകാരി മരിക്കുകയും യാഷിക ഗുരുതര പരിക്കുകളോടെ ഐസിയുവിൽ ആവുകയും ചെയ്തിരുന്നു.അപകടനില തരണം ചെയ്ത് യാഷിക സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതേ ഉള്ളു.ഈ സാഹചര്യത്തിൽ തന്നെ ഏറ്റവും വേദനിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സുതുറക്കുകയാണ് താരം.സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലുടെയാണ് താരം തന്റെ അവസ്ഥ വ്യക്തമാക്കുന്നത്.കൂട്ടുകാരിയുടെ മരണത്തിന് ഉത്തരവാദി താനാണെന്നാണ് പറഞ്ഞാണ് താരത്തിന്റെ പോസ്റ്റ്.

'ഞാൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല. ജീവിച്ചിരിക്കുന്നതിൽ ഞാൻ പശ്ചാത്തപിക്കുന്നു. ദാരുണമായ അപകടത്തിൽ നിന്നും എന്നെ രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയണോ അതോ പ്രിയപ്പെട്ട കൂട്ടുകാരിയെ എന്നിൽ നിന്നും വേർപെടുത്തിയതിന് ദൈവത്തെ പഴിക്കണോ, എന്നെനിക്കറിയില്ല. ഓരോ നിമിഷവും ഞാൻ നിന്നെ മിസ് ചെയ്യുന്നു പവനി. എനിക്കറിയാം നിനക്കൊരിക്കലും എന്നോട് ക്ഷമിക്കാനാകില്ല. സോറി. നിന്റെ കുടുംബത്തെ ഇത്രയും ഭീകരമായ അവസ്ഥയിൽ കൊണ്ടെത്തിച്ചത് ഞാനാണ്.

ഓരോ നിമിഷവും നിന്നെ ഞാൻ മിസ് ചെയ്യുന്നു എന്നുമാത്രം അറിയുക. ജീവിച്ചിരിക്കുന്നതിൽ ഓരോ നിമിഷവും ഞാൻ ഉരുകുകയാണ്.നിന്റെ ആത്മാവ് സമാധാനത്തിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. നീ എന്നിലേയ്ക്ക് തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു. ഒരിക്കൽ നിന്റെ കുടുംബം എന്നോട് ക്ഷമിക്കുമായിരിക്കും.നമ്മൾ ഒന്നിച്ചുള്ള ഓർമ്മകൾ ഞാനെന്നും മനസ്സിൽ താലോലിക്കും', യാഷിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

 

      View this post on Instagram

A post shared by Y A S H ⭐️???????? (@yashikaaannand)

ഇന്ന് താൻ പിറന്നാൾ ആഘോഷിക്കുന്നില്ല. എന്റെ ആരാധകരോടും ഞാൻ അപേക്ഷിക്കുന്നു. അവളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുക. ദൈവം അവർക്ക് ശക്തി നൽകട്ടെ, യാഷിക കുറിച്ചു.

ജൂലൈ 24ന് പുലർച്ചെ മഹാബലിപുരത്തിനടുത്ത് ഇസിആർ റോഡിൽ വച്ചായിരുന്നു അപകടം. അതിവേഗത്തിൽ വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിഞ്ഞു. ഹൈദരാബാദ് സ്വദേശിയും നടിയുടെ സുഹൃത്തുമായ വള്ളിച്ചേട്ടി ഭവാനി (28) ആണ് അപകടത്തിൽ മരണച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP