Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മാതൃകാ ജനപ്രതിനിധിയായി ജനങ്ങളോട് ചേർന്ന് എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് കഴിഞ്ഞ പത്തു വർഷമായി ശശി തരൂരിലൂടെ ഞാൻ നോക്കി കാണുന്നു; ഇങ്ങനെ പ്രതിഭയുള്ള ഒരാളെ കണ്ടെത്താനാവില്ല; ഞാൻ തരൂരിന് വോട്ട് ചെയ്യുന്നത് കോൺഗ്രസ് ആശയത്തോട് യോജിക്കുന്നതുകൊണ്ടല്ല ജനാധിപത്യത്തിന് ഇദ്ദേഹം ഒരു മുതൽ കൂട്ടായതുകൊണ്ടാണ്'; തരൂരിന് പിന്തുണയുമായി എഴുത്തുകാരൻ സഖറിയ

'മാതൃകാ ജനപ്രതിനിധിയായി ജനങ്ങളോട് ചേർന്ന് എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് കഴിഞ്ഞ പത്തു വർഷമായി ശശി തരൂരിലൂടെ ഞാൻ നോക്കി കാണുന്നു; ഇങ്ങനെ പ്രതിഭയുള്ള ഒരാളെ കണ്ടെത്താനാവില്ല; ഞാൻ തരൂരിന് വോട്ട് ചെയ്യുന്നത് കോൺഗ്രസ് ആശയത്തോട് യോജിക്കുന്നതുകൊണ്ടല്ല ജനാധിപത്യത്തിന് ഇദ്ദേഹം ഒരു മുതൽ കൂട്ടായതുകൊണ്ടാണ്'; തരൂരിന് പിന്തുണയുമായി എഴുത്തുകാരൻ സഖറിയ

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ജന പ്രതിനിധികളോടുള്ള പിന്തുണ സമൂഹ മാധ്യമത്തിലൂടെ നൽകുകയാണ് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ ശശി തരൂരിനെ പിന്തുണച്ച് എഴുത്തുകാരൻ സഖറിയ എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നത്. സഖറിയയുടെ കുറിപ്പിങ്ങനെ: മാതൃകാ ജനപ്രതിനിധിയായി ജനങ്ങളോട് ചേർന്ന് എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് കഴിഞ്ഞ പത്തു വർഷമായി ശശി തരൂരിലൂടെ ഞാൻ നോക്കി കാണുന്നു എഴുത്തുകാരനും പ്രാസംഗികനും ജന പ്രതിനിധിയുമായി ഇങ്ങനെ പ്രതിഭയുള്ള ഒരാളെ കണ്ടെത്താനാവില്ല. ഞാൻ തരൂരിന് വോട്ട് ചെയ്യുന്നത് കോൺഗ്രസ് ആശയത്തോട് യോജിക്കുന്നതുകൊണ്ടല്ല. ജനാധിപത്യത്തിന് ഇദ്ദേഹം ഒരു മുതൽ കൂട്ടായതുകൊണ്ടാണ്.

ശശി തരൂരിന് തുറന്ന് പിന്തുണ പ്രഖ്യാപിച്ച് എഴുത്തുകാരൻ സഖറിയ. ഇടതു സഹയാത്രികനും എഴുത്തുകാരനുമായ സഖറിയ തന്റെ വോട്ട് ശശി തരൂരിന് എന്ന് പരസ്യമായി പ്രഖ്യാപനം ചെയ്തിരിക്കുകയാണ്. താൻ ജീവിക്കുന്നത് ശശി തരൂരിന്റെ ലോക്‌സഭാ മണ്ഡലത്തിലാണെന്നും കഴിഞ്ഞ പത്തു വർഷം ജനപ്രതിനിധി എന്ന നിലയിൽ ശശി തരൂർ മണ്ഡലത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും സഖറിയ സൂചിപ്പിക്കുന്നു. മികച്ച എഴുത്തുകാരനും വാഗ്മിയും ചിന്തകനുമൊക്കെയായ ശശി തരൂരിനെ പോലെയുള്ള ഒരാളെ നമുക്ക് ലഭിച്ചത് ഭാഗ്യമാണ് കരുതുന്നു. കോൺഗ്രസിന്റെ ആശയങ്ങളോട് യോജിപ്പുള്ളതുകൊണ്ടല്ല മറിച്ച് ശശി തരൂർ എന്ന വ്യക്തിയോടുള്ള ആരാധനകൊണ്ടാണ്. ശശി തരൂർ എന്ന വ്യക്തി ഇന്ത്യൻ ജനാധിപത്യത്തിനും അദ്ദേഹത്തിന്റെ മണ്ഡലത്തിനും ഒരു മുതൽകൂട്ടാണ്. കോൺഗ്രസിനെ പ്രതിസന്ധികളിൽ നിന്നും കരകയറ്റുവാൻ ശശി തരൂർ പ്രാപ്തനാണെന്ന് കരുതുന്നു.

മാത്രമല്ല ഇന്ത്യൻ ജനാധിപത്യം അസാധാരണമായ വിധത്തിലുള്ള അപകടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ശശി തരൂരിനെ പോലെയുള്ളവർക്കേ പരിഹാരം കാണാൻ സാധിക്കൂ. രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്ന ശക്തികൾക്കെതിരെ അദ്ദേഹത്തോടൊപ്പം നിന്ന് പോരാടാമെന്നും സഖറിയ കുറിക്കുന്നു. ഇതിന് മുൻപ് രണ്ട് തവണയും ശശി തരൂരിനെ തിരുവനന്തപുരത്തുകാർ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. യുവാക്കൾക്കിടയിൽ ശശി തരൂരിന് വൻ സ്വാധീനമാണ് ഉള്ളത്. സഹായമഭ്യർത്ഥിക്കുന്നവരുടെ ജാതിയോ രാഷ്ട്രീയമോ നോക്കാതെ സഹായ ഹസ്തം നീട്ടുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്.

രാഷ്ട്രീയ രംഗത്തേക്ക് അദ്ദേഹം കടന്നു വന്ന നാൾ മുതൽ നിരവധി ആരോപണങ്ങളിലൂടെ അദ്ദേഹത്തെ അകറ്റാൻ പല ചേരിയിൽ നിന്നുള്ളവർ ശ്രമിച്ചിരുന്നു. എന്നാൽ അതിൽ നിന്നും എല്ലാം അതിജീവിച്ച് പ്രവർത്തിച്ചു അദ്ദേഹം. ഈ അടുത്ത നാളുകളിൽ പ്രചരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ ട്വീറ്റ് ഏറ്റെടുത്ത് അദ്ദേഹത്തിന് നേരെ വിമർശനമുന്നയിച്ചാണ് അദ്ദേഹത്തെ ഇപ്പോൾ തളർത്താൻ ശ്രമിച്ചത്. എന്നാൽ അതിലൊന്നും തളരാതെ ജനങ്ങൾക്ക് ആവേശമായി ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന പ്രകൃതമാണ് ശശി തരൂരിന്റേത്.

സഖറിയയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP