Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ടൂവീലർ മാറ്റിവച്ചപ്പോൾ സ്റ്റാൻഡ് ഉരഞ്ഞെന്ന് ആരോപണം; സെക്യൂരിറ്റി ജീവനക്കാരന് നേരെ യുവതിയുടെ ധാർഷ്ഠ്യം; അസഭ്യം പറഞ്ഞതിന് പിന്നാലെ സുരക്ഷാ ജീവനക്കാരന്റെ കരണത്തടിച്ച് യുവതി; വൈറലായി സിസിടിവി ദൃശ്യങ്ങൾ; കളമശ്ശേരി സ്വദേശി ആര്യയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

ടൂവീലർ മാറ്റിവച്ചപ്പോൾ സ്റ്റാൻഡ് ഉരഞ്ഞെന്ന് ആരോപണം; സെക്യൂരിറ്റി ജീവനക്കാരന് നേരെ യുവതിയുടെ ധാർഷ്ഠ്യം; അസഭ്യം പറഞ്ഞതിന് പിന്നാലെ സുരക്ഷാ ജീവനക്കാരന്റെ കരണത്തടിച്ച് യുവതി; വൈറലായി സിസിടിവി ദൃശ്യങ്ങൾ; കളമശ്ശേരി സ്വദേശി ആര്യയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

ആലുവ; ടുവീലർ മാറ്റിവച്ചപ്പോൾ സ്റ്റാൻഡ് ഉരഞ്ഞെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ കരണത്തടിച്ച് യുവതി. സ്‌കൂട്ടറിലെത്തിയ യുവതി കരണത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി നൽകിയത് മാവേലിക്കര കുമ്പപുഴ സ്വദേശി (24) റിങ്കുവാണ്. കളമശ്ശേരി സ്വദേശിയായ ആര്യയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യുവതി റിങ്കുവിന്റെ കരണത്തടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളാണ് വൈറലായത്.

ആലുവ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ഏജൻസിയുടെ ജീവനക്കാരനാണ് റിങ്കു. കളമശ്ശേരി സ്വദേശി ആര്യ. ഇ എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു.യുവാവിനെ അസഭ്യം പറഞ്ഞതിനും മർദിച്ചതിനുമാണ് യുവതിക്കെതിരെ കേസ് എടുത്തത്.ഇവരെത്തിയ സ്‌കൂട്ടർ കാർ നോ പാർക്കിങ്ങിൽ നിന്ന് മാറ്റി വക്കാൻ സെക്യൂരിറ്റി ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഇത് സാധിക്കില്ലെന്ന് പറഞ്ഞ് അകത്തേക്ക് പോയ യുവതി തിരിച്ചെത്തിയപ്പോൾ സ്‌കൂട്ടർ ജീവനക്കാരൻ മാറ്റിവച്ചിരുന്നു.

പാർക്കിങ്ങിൽ നിന്ന് തിരിച്ചെടുത്തുകൊടുത്ത വാഹനത്തിന്റെ സ്റ്റാൻഡ് ഉരഞ്ഞെന്ന് പറഞ്ഞ് ***മകനെയെന്ന് വിളിച്ച് തന്റെ മുഖത്തടിക്കുകയായിരുന്നുവെന്നാണ് റിങ്കു പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.ഇടപ്പള്ളി ബ്രൈറ്റ് സെക്യൂരിറ്റി സ്ഥാപനത്തിന്റെ കീഴിൽ രണ്ടര മാസത്തോള്ളായി ആശുപത്രിയിൽ റിങ്കു സെക്യൂരിറ്റിയായി ജോലി ചെയ്തുവരികയാണ്. ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.യുവതി പരാതി പറഞ്ഞെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും യുവാവിനെതിരെ കേസെടുത്തിട്ടില്ല.യുവതി കള്ളാശ്ശേരിയിലെ വനിതാ ഹോസ്റ്റലിലെ മെട്രൺ ആണെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP