Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിറവയറിൽ കൂടുകൂട്ടി ആയിരക്കണക്കിന് തേനിച്ചകൾ; ഇതൽപ്പം കടന്നകൈ എന്ന് സോഷ്യൽ മീഡിയ; തന്നിലെ യോദ്ധാവിനെ കുഞ്ഞ് തിരിച്ചറിയുമെന്ന് യുവതി

നിറവയറിൽ കൂടുകൂട്ടി ആയിരക്കണക്കിന് തേനിച്ചകൾ; ഇതൽപ്പം കടന്നകൈ എന്ന് സോഷ്യൽ മീഡിയ; തന്നിലെ യോദ്ധാവിനെ കുഞ്ഞ് തിരിച്ചറിയുമെന്ന് യുവതി

മറുനാടൻ ഡെസ്‌ക്‌

മാറിയ കാലത്ത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ ആളുകൾക്ക് സഹായകമാകുന്നത് സോഷ്യൽമീഡിയയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾക്ക് പ്രാധാന്യം കൂടുതൽ വർധിച്ചുവെന്നും പറയാം. പിറന്നാൾ മുതൽ വിവാഹം വരെയുള്ള മൂഹൂർത്തങ്ങളെ ഫ്രെയിമിലാക്കുന്നത് ട്രെൻഡായി തുടരുന്നതിനിടെയാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളുടെ വരവ്. ​ഗർഭകാലം ആഘോഷമാക്കുന്ന ദമ്പതികൾ ആ നിമിഷങ്ങൾ പകർത്തി പ്രചരിപ്പിക്കുമ്പോൾ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ട അവസ്ഥയും കുറവല്ല. എന്നാൽ ഇപ്പോഴിതാ, മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് അൽപ്പം കടന്നകൈ പ്രയോ​ഗവുമായി എത്തിയിരിക്കുകയാണ് ഒരു യുവതി. പതിനായിരക്കണക്കിന് തേനീച്ചകളെ വയറിനു മുകളിൽ വച്ച് ഗർഭകാല ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന യുവതിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരം​ഗമാകുകയാണ്. ഇതു വെറുതെ തേനീച്ചകളെ വയറിൽ വച്ചെടുത്ത ഗർഭിണിയുടെ ചിത്രമല്ല എന്നു പറഞ്ഞാണ് യുവതി ഫോട്ടോ പോസ്റ്റ് ചെയ്തത്.

വയറിനു മുകളിൽ തേനീച്ചകളെ വച്ച് ഭർത്താവിനൊപ്പം ഫോട്ടോഷൂട്ട് പോസ് ചെയ്യുകയാണ് യുവതി. ഇതു സമൂഹമാധ്യമത്തിൽ വൈറലായതോടെ നിരവധി പേരാണ് യുവതിയെ വിമർശിച്ചു രംഗത്തെത്തിയത്. ഇതോടെ തേനീച്ചകളെ വച്ചു ഫോട്ടോഷൂട്ട് എടുത്തത് എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും വിശദീകരിച്ച് ഫേസ്‌ബുക്കിൽ ഒരു കുറിപ്പും യുവതി പങ്കുവച്ചിട്ടുണ്ട്. റാണിതേനീച്ചയെ ഒരു ചെറിയ കൂടിലാക്കി വയറിനോടു ചേർത്തു വച്ചുവെന്നും ഇതോടെയാണ് ബാക്കി തേനീച്ചകളെല്ലാം ചുറ്റും നിരന്നതുമെന്നും യുവതി പറയുന്നു. താൻ തേനീച്ചവളർത്തലിൽ വിദഗ്ധയാണെന്നും ഡോക്ടറുടെ അനുമതിയോടെയാണ് ഇത്തരത്തിൽ പോസ് ചെയ്തതെന്നും യുവതി കുറിക്കുന്നു.

ഒരുവർഷം മുമ്പ് തന്റെ ഗർഭം അലസിയിരുന്നുവെന്നും ആ ആഘാതത്തിൽനിന്നു മുക്തമാകാൻ ഏറെകാലമെടുത്തുവെന്നും യുവതി പറയുന്നു. മാസങ്ങൾക്കു ശേഷം വീണ്ടും ഗർഭിണിയായപ്പോൾ ഇനിയും അലസിപ്പോകുമോ എന്ന ഭയത്തിൽ ഇക്കാര്യം ആരോടും പറയരുതെന്നു തീരുമാനിച്ചു. രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും പാൻഡെമിക് ലോകത്തെയാകെ കീഴ്‌പ്പെടുത്തി. മുറിയിൽ തന്നെ ഗർഭകാല ആലസ്യങ്ങളുമായി കഴിഞ്ഞുകൂടുകയായിരുന്നു. ഇന്ന് 37 ആഴ്‌ച്ച ഗർഭിണിയാണ് താൻ. വൈകാതെ കുഞ്ഞ് തങ്ങൾക്കരികിലേക്കെത്തും. ഒരുപാടു വെല്ലുവിളികളെ അതിജീവിച്ചാണ് ഇതുവരെ എത്തിയത്. അതുകൊണ്ട് ഇതു വെറുമൊരു ചിത്രമല്ല. ഒരിക്കൽ കുഞ്ഞ് ഈ ചിത്രം കാണുമ്പോൾ തന്നിലെ യോദ്ധാവിനെ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ എന്നും യുവതി കുറിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP