Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നഗ്നയായി റോഡിലൂടെ നടക്കാനാവില്ലെന്ന് യുവതിയോട് പൊലീസ്; ടവൽ ഉപയോഗിച്ച് ശരീരം മറയ്ക്കാൻ ശ്രമിച്ചതോടെ തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നെന്ന നിലവിളിയുമായി; ബിക്കിനി ധാരിയായ യുവതിയുടെ നിലവിളി വൈറലായതോടെ ഖേദപ്രകടനവുമായി പൊലീസ് കമ്മീഷണറും

നഗ്നയായി റോഡിലൂടെ നടക്കാനാവില്ലെന്ന് യുവതിയോട് പൊലീസ്; ടവൽ ഉപയോഗിച്ച് ശരീരം മറയ്ക്കാൻ ശ്രമിച്ചതോടെ തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നെന്ന നിലവിളിയുമായി;  ബിക്കിനി ധാരിയായ യുവതിയുടെ നിലവിളി വൈറലായതോടെ ഖേദപ്രകടനവുമായി പൊലീസ് കമ്മീഷണറും

മറുനാടൻ ഡെസ്‌ക്‌

മാലി: ബിക്കിനി ധരിച്ച് റോഡിലൂടെ നടന്ന വിനോദ സഞ്ചാരിയായ യുവതിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത സംഭവം വിവാദമായതോടെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പൊലീസ് കമ്മീഷണർ. മാലിദ്വീപിലെ മാഫുഷിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാകുകയും സമൂഹ മാധ്യമങ്ങളിൽ വൻ വിമർശനം ഉയരുകയും ചെയ്തതോടെയാണ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മാലിദ്വീപ് പൊലീസ് കമ്മിഷണർ മുഹമ്മദ് ഹമീദ് രംഗത്തെത്തിയത്.

റോഡിൽ ഇറങ്ങിയ വിനോദ സഞ്ചാരിയായ യുവതിയെ ബലം പ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന് പറഞ്ഞ് യുവതി ഉറക്കെ കരയുന്നതും വീഡിയോയിൽ കാണാം.കറുപ്പ് ബിക്കിനി ധരിച്ച് റോഡിലൂടെ പോകുന്നതിനിടെ യുവതിയെ പൊലീസ് തടയുകയായിരുന്നു.

മോശം വസ്ത്രം ധരിച്ച് നടക്കാൻ പറ്റില്ലെന്ന് പൊലീസുകാർ പറഞ്ഞതോടെ തർക്കവും ബലപ്രയോഗവുമായി. ഒരു ടവൽ ഉപയോഗിച്ച് പൊലീസുകാർ യുവതിയുടെ ശരീരം മറക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ശേഷം വിനോദ സഞ്ചാരിയെ വിലങ്ങണിയിച്ച് വലിച്ചു കൊണ്ടുപോകുന്നു. അതിനിടയിലാണ് തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നെന്ന് പറഞ്ഞുകൊണ്ട് യുവതി നിലവിളിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസുകാർക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP