Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ 30 ശതമാനം; സമീപഭാവിയിൽ തന്നെ മുസ്ലീങ്ങൾ ഭൂരിപക്ഷം ആകും; രാജ്യം പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും പോലെയാകും; ഭരണഘടനയുടെ സ്ഥാനത്ത് ശരിയ നിയമം നടപ്പിലാക്കും'; സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റിലെ വസ്തുത

ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ 30 ശതമാനം; സമീപഭാവിയിൽ തന്നെ മുസ്ലീങ്ങൾ ഭൂരിപക്ഷം ആകും; രാജ്യം പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും പോലെയാകും; ഭരണഘടനയുടെ സ്ഥാനത്ത് ശരിയ നിയമം നടപ്പിലാക്കും'; സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റിലെ വസ്തുത

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് സംഘപരിവാർ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു പോസ്റ്റ് ഉണ്ട്. നിലവിൽ മുസ്ലിം ജനസംഖ്യ 30 ശതമാനമാണെന്നും സമീപഭാവിയിൽ തന്നെ മുസ്ലീങ്ങൾ ഭൂരിപക്ഷം ആകുമെന്നുമാണ് പ്രചാരണം.മുസ്ലീങ്ങൾ പൊതുവഴിയിൽ നിസ്‌കരിക്കുന്ന ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം. മുസ്ലീങ്ങൾ നിലവിൽ രാജ്യത്തെ രണ്ടാമത്തെ ഭൂരിപക്ഷ വിഭാഗമാണ്. അവർ ഭൂരിപക്ഷമാകുമ്പോൾ ഹിന്ദുക്കൾ ഈ രാജ്യത്ത് അവശേഷിക്കില്ല. രാജ്യം പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും പോലെയാകും. അവർ ഭരണഘടനയുടെ സ്ഥാനത്ത് ശരിയ നിയമം നടപ്പിലാക്കും. ഇന്ത്യ ഇസ്ലാം രാജ്യമായി മാറും- ഈ അടിക്കുറിപ്പ് സഹിതമാണ് ചിത്രം പ്രചരിക്കുന്നത്.

എന്നാൽ വസ്തുതയുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. 2011ലെ സെൻസസ് കണക്കുകൾ പ്രകാരം രാജ്യത്തെ മുസ്ലിം ജനസംഖ്യ 14.2 ശതമാനം മാത്രമാണ്. മുസ്ലീങ്ങൾ 30 ശതമാനമുണ്ടെന്ന് യാതൊരു ആധികാരിക കണക്കുകളും നിലവിലില്ല. വസ്തുത ഇതായിരിക്കെയാണ് വ്യാജപ്രചാരണം തകൃതിയായി നടക്കുന്നത്.സെൻസസ് കണക്കുകൾ പ്രകാരം 2050ൽ ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 18.4 ശതമാനം ആകുമെന്നാണ് കണക്ക്. അതായത് 30 വർഷത്തിന് ശേഷം പോലും മുസ്ലീങ്ങളുടെ ജനസംഖ്യ 30 ശതമാനത്തിലേക്ക് എത്തില്ലെന്ന് സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. 2050ൽ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 76.7 ശതമാനം ആയിരിക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്ന ചിത്രവും ഇന്ത്യയിൽ നിന്നുള്ളതല്ല എന്നതാണ് മറ്റൊരു വസ്തുത. പ്രസ്തുത ചിത്രം ബംഗ്ലാദേശിൽ നിന്നുള്ളതാണ്. ബംഗ്ലാദേശിലെ ടോംഗിയിൽ നടന്ന ഇജ്‌തെമ എന്ന ചടങ്ങിന്റെ ചിത്രമാണ് പ്രചരിപ്പിക്കുന്നത്. ഹജ്ജ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഇസ്ലാം മതവിശ്വാസികൾ ഒത്തുചേരുന്ന ചടങ്ങാണ് ഇജ്‌തെമ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP