Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോഴിക്കോടിനെ ഹൈടെക് ആക്കാൻ സൗജന്യ വൈഫൈ; ജില്ലയിലെവിടേയും ആർക്കും ഇരുപത് മിനിറ്റ് സൗജന്യമായി ഇന്റർനെറ്റ്; കളക്ടർ പ്രശാന്തിന്റെ പദ്ധതിക്ക് വ്യാപക കൈയടി

കോഴിക്കോടിനെ ഹൈടെക് ആക്കാൻ സൗജന്യ വൈഫൈ; ജില്ലയിലെവിടേയും ആർക്കും ഇരുപത് മിനിറ്റ് സൗജന്യമായി ഇന്റർനെറ്റ്; കളക്ടർ പ്രശാന്തിന്റെ പദ്ധതിക്ക് വ്യാപക കൈയടി

കോഴിക്കോട്: ഇനി കോഴിക്കോട് എവിടെ പോയാലും ഇന്റർനെറ്റ് സൗജന്യമായി ഉപയോഗിക്കാനാകും. കോഴിക്കോടിനെ ഹൈടെക് നഗരമാക്കാനുള്ള കളക്ടർ എൻ പ്രശാന്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഇത്. മാസങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ ആദ്യ വൈഫൈ സൗകര്യ ജില്ലയായി കോഴിക്കോട് മാറും. ആദ്യ ഘട്ടമെന്ന നിലയിൽ കലക്ടറേറ്റിൽ ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ വൈഫൈ സൗകര്യം ലഭ്യമാകും.

കേരളത്തിലെ പല മേഖലകളിലും സൗജന്യ വൈഫൈ സംവിധാനം ഇപ്പോഴുമുണ്ട്. എന്നാൽ ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾക്കെല്ലാം ഈ സൗകര്യമെത്തുന്ന പദ്ധതി ആദ്യമാണ്. കളക്ടറേറ്റിന് പുറമേ ഇതിനുപുറമെ മൊഫ്യൂസൽ ബസ് സ്റ്റാൻഡ്, ബീച്ച് പരിസരങ്ങളിലും ഉടൻ വൈഫൈ ലഭ്യമായി തുടങ്ങും. ശേഷം നഗരത്തിലെ മറ്റു ഭാഗങ്ങളിലും ജില്ലയിലെ ഗ്രാമീണമേഖലയിലും വൈഫൈ തരംഗം ഒരുക്കാനാണു ബന്ധപ്പെട്ടവരുടെ ശ്രമം. ഇതിനായുള്ള സാങ്കേതിക സർവേ പലയിടങ്ങളിലും പൂർത്തിയായതായി. ഇരുപതു മിനുട്ടിൽ താഴെ സമയത്തേക്കു വൈഫൈ ഉപയോഗിക്കുന്നവർക്ക് സൗജന്യമായി സൗകര്യം ഉപയോഗിക്കാം. എന്നാൽ ദീർഘനേരത്തെ ഉപയോഗത്തിനു കമ്പനികൾ പണം ഈടാക്കുന്ന തരത്തിലാണു സൗകര്യം ലഭ്യമാക്കുക.

മറ്റിടങ്ങളിൽ സർവേ നടക്കുകയാണ്. കേബിൾ വലിക്കൽ അടക്കമുള്ള ജോലികൾ ഉടൻ പൂർത്തിയാകുമെന്ന് കളക്ടർ അറിയിച്ചു. ജോലികൾ ലക്ഷ്യംവച്ച സമയമനുസരിച്ച് പൂർത്തിയായാൽ കേരളത്തിലെ ആദ്യ വൈഫൈ ജില്ലയായി കോഴിക്കോട് മാറുമെന്നു ജില്ലാ കലക്ടർ പറഞ്ഞു. വിഷുവിനു മുമ്പെ ജോലികൾ തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ചില സാങ്കേതിക തടസങ്ങൾ പദ്ധതി അൽപം നീളാൻ ഇടയാക്കി. എന്നാൽ ഒന്നിലധികം സേവനദാതാക്കൾ രംഗത്തുള്ളതുകൊണ്ട് ഉടൻ പ്രവർത്തി പൂർത്തിയാക്കാൻ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ. കോഴിക്കോട് കോർപ്പറേഷനും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

കൊയിലാണ്ടി, വടകര പ്രദേശങ്ങളിലാണു പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കുക. വൈഫൈ സൗകര്യത്തെക്കുറിച്ച് ഫേസ്‌ബുക്ക് പേജിലൂടെ ജില്ലാ കലക്ടർ എൻ. പ്രശാന്ത് അറിയിച്ചതു മുതൽ പൊതുജനങ്ങളിൽ നിന്നു മികച്ച പ്രതികരണമാണു പദ്ധതിക്കു ലഭിച്ചത്. ഗ്രാമപ്രദേശങ്ങളിൽനിന്നുള്ളവർ വൈഫൈ സൗകര്യം ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നു ഫേസ്‌ബുക്ക് പേജിൽ കമന്റ് ചെയ്തിട്ടുണ്ട്. നഗരസഭാ അധികൃതർ ചില പരസ്യ കമ്പനികളുമായി ചേർന്ന് നഗരത്തിലെ തെരഞ്ഞെടുത്ത ബസ് സ്‌റ്റോപ്പുകളിൽ വൈഫൈ സംവിധാനം ഒരുക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതു പരാജയപ്പെടുകയാണുണ്ടായത്. സുരക്ഷാകാരണം ചൂണ്ടിക്കാട്ടി പൊലീസ് അന്ന് അനുമതിയും നിഷേധിച്ചു.

വിമാനത്താവളത്തിൽ വൈഫൈ നൽകുന്ന അതേ രീതിയിലാണു ജില്ലയിലും പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ വൈഫൈ പദ്ധതി പരാജയപ്പെടില്ലെന്ന വിലയിരുത്തലാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP