Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

പ്രധാനമന്ത്രി നരേന്ദ്ര മോദി കൈയിലെടുത്ത് ലാളിക്കുന്ന ആ പിഞ്ചുകുഞ്ഞ് ആരാണ്? പാർലമന്റിൽ തന്നെ കാണാനെത്തിയ വിശിഷ്ടാതിഥിയുടെ ചിത്രം പ്രധാനമന്ത്രി പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറൽ; ആകാംക്ഷകൾക്ക് വിരാമമിട്ട് മോദി തന്നെ കുട്ടിയുടെ വിവരങ്ങൾ പങ്കുവെച്ചു; മോദിയുടെ മടിയിലിരുന്ന ആ മിടുക്കൻ ഇതാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദി കൈയിലെടുത്ത് ലാളിക്കുന്ന ആ പിഞ്ചുകുഞ്ഞ് ആരാണ്? പാർലമന്റിൽ തന്നെ കാണാനെത്തിയ വിശിഷ്ടാതിഥിയുടെ ചിത്രം പ്രധാനമന്ത്രി പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറൽ; ആകാംക്ഷകൾക്ക് വിരാമമിട്ട് മോദി തന്നെ കുട്ടിയുടെ വിവരങ്ങൾ പങ്കുവെച്ചു; മോദിയുടെ മടിയിലിരുന്ന ആ മിടുക്കൻ ഇതാണ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാർലമെന്റിൽ തന്നെ കാണാനെത്തിയ വിശിഷ്ടാതിഥികയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റാരുമല്ല, ഒരു കൊച്ചു കുഞ്ഞിന്റെ ചിത്രമാണ് മോദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കുഞ്ഞ് മോദിയോടൊപ്പം കസേരയിൽ ഇരിക്കുന്നതും പ്രധാനമന്ത്രി കുഞ്ഞിനെ കളിപ്പിക്കുന്നതുമായ രണ്ട് ചിത്രങ്ങളാണ് പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ ആരാണ് ഈ കുഞ്ഞെന്ന് തിരക്കി നിരവധി പേർ രംഗത്തുവന്നു.

ഈ കുഞ്ഞ് ആരാണെന്നായിരുന്നു എല്ലാവരുടെയും അന്വേഷണം. അതേസമയം കുഞ്ഞ് ആരാണെന്നോ ആരോടൊപ്പം വന്നു എന്നത് സംബന്ധിച്ചോ ഉള്ള വിവരങ്ങളൊന്നും പ്രധാനമന്ത്രി പങ്കുവെച്ചിരുന്നില്ല. ഇന്നന്നെ കാണാൻ ഒരു വിശിഷ്ടാതിഥി എത്തിയെന്നു മാത്രമായിരുന്നു മോദിയുടെ കമന്റ്.

ഇൻസ്റ്റാഗ്രാമിലാണ് പ്രധാനമന്ത്രി പിഞ്ചുകുഞ്ഞുമായി കളിക്കുന്നതും കൊഞ്ചിക്കുന്നതുമായുള്ള ചിത്രം പങ്കുവച്ചത്. ഇത് പിന്നീട് ഫേസ്‌ബുക്കിലും ട്വിറ്ററിലുമെത്തി. കുഞ്ഞ് മടിയിൽ കിടന്ന് മോദിയെ നോക്കുന്നതും മടിയിലിരുന്ന് ചിരിച്ചുകൊണ്ട് കളിക്കുന്നതുമായ രസകരമായ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

പിന്നീട് ആളുകളുടെ ആകാഷയ്ക്ക് വിരാമമിട്ട് മണിക്കൂറകൾക്ക് ശേഷം പ്രധാനമന്ത്രി തന്നെ ആ കുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ സമൂഹമാധ്യമത്തിൽ കുറിച്ചു. മുതിർന്ന ബിജെപി നേതാവും എംപിയുമായി സത്യനാരായൻ ജാട്ടിയയുടെ പേരക്കുട്ടിയാണ് പ്രധാനമന്ത്രിയുടെ മടിയിലിരുന്ന കളിക്കുന്ന കുസൃതിക്കാരൻ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP