Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ആരാണീ സൂപ്പർ സുന്ദരി? ഐപിഎൽ ആരാധകർ തിരഞ്ഞ റിയാനാ ലാൽവാനിയെ കുറിച്ച് കൂടുതൽ അറിയാം

ആരാണീ സൂപ്പർ സുന്ദരി? ഐപിഎൽ ആരാധകർ തിരഞ്ഞ റിയാനാ ലാൽവാനിയെ കുറിച്ച് കൂടുതൽ അറിയാം

മറുനാടൻ ഡെസ്‌ക്‌

ഞായറാഴ്‌ച്ച മുംബൈ ഇന്ത്യൻസും കിങ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടിയപ്പോൾ പഞ്ചാബിന് വിജയം നേടാനായത് രണ്ടാം സൂപ്പർ ഓവറിലാണ്. മൈതാനത്ത് മിന്നും പ്രകടം കാഴ്‌ച്ചവെച്ച ക്രിക്കറ്റ് താരങ്ങൾക്കൊപ്പം ആരാധകരുടെ കണ്ണുടക്കിയ മറ്റൊരാൾ കൂടിയുണ്ടായിരുന്നു. ആ പെൺകുട്ടിയാണ് ഇന്ന് സൂപ്പർഗേൾ എന്ന പേരിൽ സമൂഹമാധ്യമത്തിൽ നിറയുന്നത്. ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെയുള്ള ആ നോട്ടം വൈറലായതോടെ ആരാണീ സുന്ദരി എന്ന അന്വേഷണത്തിലായിരുന്നു സൈബർ ലോകം ഒടുവിൽ സൈബർ ലോകം തന്നെ അതാരാണെന്ന് കണ്ടെത്തുകയും ചെയ്തു.

റിയാനാ ലാൽവാനി എന്ന പഞ്ചാബി പെൺകുട്ടിയാണ് ഒറ്റദിവസം കൊണ്ട് താരമായത്. സമൂഹമാധ്യമത്തിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് ദുബായിലെ ജുമൈറ കോളജിലെ വിദ്യാർത്ഥിയായിരുന്നു റിയാനാ. ഇപ്പോൾ ഇംഗ്ലണ്ടിലെ കോവെൻട്രിയിലെ വാർ‌വിക് സർവകലാശാലയിൽ ബിരുദപഠനം നടത്തുന്നു. അടുത്തിടെയാണ് റിയാനാ 23–ാം ജന്മദിനം ആഘോഷിച്ചത്.

കാണികളുടെ ആർത്തിരമ്പൽ ഇല്ലെങ്കിലും ഐപിഎൽ ആവേശത്തിന് കുറവില്ല. മൈതാനത്തെ പ്രകടനങ്ങൾ കുട്ടിക്രിക്കറ്റിന്റെ ആവേശം ഇത്തവണയും ഉയർത്തുന്നുണ്ട്. പക്ഷേ നിറഞ്ഞ ഗ്യാലറികളിൽ മിന്നിമായുന്ന ആവേശമുഖങ്ങൾ ഇത്തവണത്തെ നഷ്ടമാണ്. എന്നാൽ ഞായറാഴ്ച നടന്ന മുംബൈ ഇന്ത്യൻസ്–കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിൽ ക്യാമറക്കണ്ണിൽ പതിഞ്ഞ റിയാനായാണ് ഇപ്പോൾ സൂപ്പർ ​ഗേൾ .

കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും അപൂർവം ചില കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാറുണ്ട്. സുരക്ഷാ മാർഗങ്ങളെല്ലാം പാലിച്ച് ഫ്രാഞ്ചൈസിയുടെ ഭാഗമായി വരുന്ന ആരാധകർ. അക്കൂട്ടത്തിലെത്തിയ റിയാനാ ലാൽവാനിയാണ് ക്രിക്കറ്റ് ആരാധകരുടെ മനസ് കവർന്ന് വൈറലായത്. ടൈ ആയ മത്സരത്തിൽ രണ്ടാം സൂപ്പർ ഓവറിലാണ് പഞ്ചാബ് വിജയിച്ചത്. സൂപ്പർ ഓവറിനിടയിലെ പെൺകുട്ടിയുടെ വൈകാരിക ഭാവമാണ് ക്യാമറയിൽ പതിഞ്ഞത്.

'സൂപ്പർ ഗേൾ', 'സൂപ്പർ ഓവർ ഗേൾ'തുടങ്ങിയ പേരിൽ ട്രെൻഡിങ് ആയ റിയാനയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴേ്സിന്റെ എണ്ണവും ഇതോടെ കുതിച്ചുയർന്നു. അപ്രതീക്ഷിതമായി വൈറലായതിന്റെ സന്തോഷം റിയാനയും മറച്ചു വച്ചിട്ടില്ല. തന്റെ ചിത്രം വച്ചുള്ള മീമുകൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചാണ് ഇവരും ആവേശം വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്‌ബുക്കിലെ വിവരങ്ങൾ അനുസരിച്ച് ദുബായിലെ ജുമൈറ കോളജിൽ നിന്നും സ്കൂൾ പഠനം പൂർത്തിയാക്കിയ റിയാന, നിലവിൽ ഇംഗ്ലണ്ടിൽ ബിരുദ പഠനം നടത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP