Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

വാട്സാപ്പ് വീഡിയോ/വോയ്‌സ് കോളിൽ ഇനി മുതൽ കൂടുതൽ ആളുകളെ ആഡ് ചെയ്യും; പുതിയ ഫീച്ചർ ലഭ്യമാകുന്നത് ഇങ്ങനെ

വാട്സാപ്പ് വീഡിയോ/വോയ്‌സ് കോളിൽ ഇനി മുതൽ കൂടുതൽ ആളുകളെ ആഡ് ചെയ്യും; പുതിയ ഫീച്ചർ ലഭ്യമാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലോക് ഡൗണിനെ തുടർന്ന് ജനങ്ങൾ വീടുകളിലേക്ക് ഒതുങ്ങിയതോടെ കോൾ കോൺഫറൻസുകൾക്കും ​ഗ്രൂപ്പ് വീഡിയോ കോളുകൾക്കും പ്രചാരമേറി. സൂം ഉൾപ്പെടെയുള്ള ​ഗ്രൂപ്പ് വീഡിയോകോളിം​ഗ് ആപ്പുകൾക്കും ഇതോടെ ആവശ്യക്കാർ ഏറെയായി. ഈ സാഹചര്യത്തിൽ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് തങ്ങളുടെ സേവനങ്ങളും കൂടുതൽ മെച്ചപ്പെടുത്തുകയാണ്.

വാട്സാപ്പിന്റെ പുതിയ ഫീച്ചർ അനുസരിച്ച് വോയ്സ്, വീഡിയോ കോളുകളിൽ ഇനി കൂടുതൽ ആളുകളെ ഉൾപ്പെടുത്താം. എട്ട് പേർക്ക് വാട്സാപ്പ് വീഡിയോ/വോയ്‌സ് കോളിൽ ഇപ്പോൾ ചേരാം. ആപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ്, ഐഒഎസ് ബീറ്റാ വേർഷനിലാണ് ഗ്രൂപ്പ് കോളുകളിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാനാവുന്ന ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്. നിലവിൽ നാലോ അതിൽ കുറവോ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് മാത്രമേ ഒറ്റ ടാപ്പിൽ വാട്സാപ്പിൽ ഗ്രൂപ്പ് വീഡിയോ അല്ലെങ്കിൽ വോയ്സ് കോൾ ചെയ്യാൻ കഴിയൂ. ഇപ്പോൾ വീഡിയോ കോളിങ് സേവനങ്ങൾ നൽകുന്ന സൂം, ഡ്യുവോ പോലുള്ള ആപ്ലിക്കേഷനുകളിൽ 12ലധികം പേരെ വീഡിയോ കോളിൽ ഉൾക്കൊള്ളിക്കാനാവും. വാട്സാപ്പിന്റെ പുതിയ നീക്കം ഈ കമ്പനികൾക്ക് വെല്ലുവിളിയാകും എന്ന കാര്യം തീർച്ചയാണ്.

വാട്സാപ്പിന്റെ എല്ലാ പുതിയ ഫീച്ചറുകളും ട്രാക്ക് ചെയ്യുന്ന വാബീറ്റാഇൻഫോ ആണ് എട്ട് പേർക്ക് വാട്സാപ്പ് വീഡിയോ/വോയ്‌സ് കോളിൽ ഇപ്പോൾ ചേരാം എന്ന കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. വാട്സാപ്പ് v2.20.133 ബീറ്റാ ആൻഡ്രോയിഡ് പതിപ്പിലും വാട്സാപ്പ് v2.20.50.25 ബീറ്റാ ഐഫോൺ പതിപ്പിലും ഇപ്പോൾ ഈ ഫീച്ചർ ലഭിക്കും. മറ്റ് വേർഷനുകളിലും പെട്ടന്നുതന്നെ കമ്പനി ഈ സൗകര്യം അവതരിപ്പിക്കും എന്നാണ് കരുതുന്നത്. വാട്സാപ്പ് യൂസർമാർ ആപ്ലിക്കേഷൻ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്താൽ മാത്രമേ പുതിയ ഫീച്ചർ ലഭിക്കുള്ളൂ.

നിങ്ങളുടെ വാട്സാപ്പിൽ അപ്‌ഡേറ്റ് ചെയ്തിട്ടും ഈ പുതിയ ഫീച്ചർ ലഭിക്കുന്നില്ലെങ്കിൽ ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ചെയ്തതിന് ശേഷം വാട്സാപ്പ് റീ-ഇൻസ്റ്റാൾ ചെയ്തു നോക്കണം. വാട്സാപ്പ് ഗ്രൂപ്പുകളിൽ എട്ടിൽ കൂടുതൽ അംഗങ്ങൾ ഉണ്ടെങ്കിൽ ഗ്രൂപ്പിന്റെ പേരിനു സമീപമുള്ള കോൾ ഐക്കൺ ക്ലിക്ക് ചെയ്ത് ഗ്രൂപ്പ് കോളുകൾ ആരംഭിക്കാം. ഐക്കണിൽ ക്ലിക്ക് ചെയ്ത ശേഷം വരുന്ന പോപ്പ് അപ്പ് ലിസ്റ്റിൽ നിന്ന് ഏതൊക്കെ അംഗങ്ങളെയാണോ ആ ഗ്രൂപ്പ് കോളിൽ ഉൾപ്പെടുത്തേണ്ടതെന്ന് സെലക്ട് ചെയ്ത് ഗ്രൂപ്പ് കോളുകൾ ആരംഭിക്കാം. ഫോണിന്റെ അഡ്രസ് ബുക്കിൽ സേവ് ചെയ്യാത്ത ആൾക്കാരെ ഈ കോളിൽ ആഡ് ചെയ്യാൻ സാധിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP