Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാൽവെയറുകൾ ഫോണിലെക്കെത്തുക വാട്‌സാപ്പ് വഴി അയക്കുന്ന വീഡിയോ ഫയലുകളിലൂടെ; പെഗസ്സസ് സ്‌പൈവെയർ സൃഷ്ടിച്ച കോലാഹലങ്ങൾ അടങ്ങും മുമ്പ് വാട്‌സാപ്പ് സ്ഥിരീകരിക്കുന്നത് പുതിയ സുരക്ഷാ ഭീഷണി

മാൽവെയറുകൾ ഫോണിലെക്കെത്തുക വാട്‌സാപ്പ് വഴി അയക്കുന്ന വീഡിയോ ഫയലുകളിലൂടെ; പെഗസ്സസ് സ്‌പൈവെയർ സൃഷ്ടിച്ച കോലാഹലങ്ങൾ അടങ്ങും മുമ്പ് വാട്‌സാപ്പ് സ്ഥിരീകരിക്കുന്നത് പുതിയ സുരക്ഷാ ഭീഷണി

മറുനാടൻ ഡെസ്‌ക്‌

പെഗസ്സസ് സ്പൈവെയർ സൃഷ്ടിച്ച കോലാഹലങ്ങൾ അവസാനിക്കുന്നതിന് മുന്നേ പുതിയൊരു സുരക്ഷാ ഭീഷണി വാട്സാപ്പ് സ്ഥിരീകരിച്ചിരിക്കുന്നു. വാട്സാപ്പ് വഴി അയക്കുന്ന വീഡിയോ ഫയലുകൾ വഴി ഫോണിൽ മാൽവെയറുകൾ കടത്തിവിടാനാകുമെന്നാണ് പുതിയ കണ്ടെത്തൽ. എംപി 4 ഫോർമാറ്റിലുള്ള വീഡിയോകൾ വഴിയാണ് ഹാക്കർമാർ അത് ചെയ്യുന്നത്.

ഹാക്കർമാർക്ക് നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ചോർത്താനും. മറ്റൊരിടത്തിരുന്ന ഫോൺ നിയന്ത്രിക്കാനും വഴിയൊരുക്കുന്ന ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം ഈ പ്രശ്നം എങ്ങനെയാണ് കണ്ടെത്തിയത് എന്ന് വാട്സാപ്പോ ഫേസ്‌ബുക്കോ വ്യക്തമാക്കിയിട്ടില്ല.

വാട്സാപ്പിന്റെ 2.19.274 ന് മുമ്പുള്ള ആൻഡ്രോയിഡ് പതിപ്പുകളിലും, 2.19.100 പതിപ്പിന് മുമ്പുള്ള ഐഓഎസ് പതിപ്പുകളിലും 2.25.3ന് മുമ്പുള്ള എന്റർപ്രൈസ് ക്ലൈന്റ് പതിപ്പുകളിലും വിൻഡോസ് ഫോണുകളിലെ 2.18.368 പതിപ്പിലും അതിന് മുമ്പുള്ള പതിപ്പുകളിലും, ആൻഡ്രോയിഡ് ബിസിനസ് വേർഷൻ 2.19.104 ന് മുമ്പുള്ള പതിപ്പുകളിലും ഐഓഎസ് ബിസിനസ് വേർഷൻ 2.19.100 ന് മുമ്പുള്ള പതിപ്പുകളിലുമാണ് സുരക്ഷാ പ്രശ്നം കണ്ടെത്തിയത്.

ഇതുവഴി ഹാക്കർമാർക്ക് ഉപയോക്താക്കളുടെ വാട്സാപ്പ് ഡാറ്റ കയ്യടക്കാൻ സാധിക്കും. അത് ഫോണിലാണ് ശേഖരിച്ചതെങ്കിൽ പോലും. വാട്സാപ്പ് ആപ്ലിക്കേഷൻ ഉടൻ അപ്ഡേറ്റ് ചെയ്യുകയല്ലാതെ ഇതിന് മറ്റൊരു പോംവഴിയില്ല. പലരും വാട്സാപ്പ് മീഡിയാ ഫയലുകൾ ഒട്ടോഡൗൺലോഡ് ഓൺ ആക്കി വെച്ചതിനാൽ ഹാക്കർമാർക്ക് ഫോണിലെത്തുക എളുപ്പമാണ്.

പെഗസ്സസ് സ്പൈവെയർ ഫോണുകളിൽ കയറിക്കൂടുന്നത് വാട്സാപ്പ് വീഡിയോകോൾ സംവിധാനത്തിന്റെ പഴുത് മുതലെടുത്താണ്. അടുത്തിടെയാണ് ഇസ്രയേൽ ആസ്ഥാനമാക്കിപ്രവർത്തിക്കുന്ന എൻഎസ്ഒ ഗ്രൂപ്പിന്റെ പെഗസ്സസ് എന്ന സ്പൈ വെയർ വാട്സാപ്പ് വഴി ഫോണുകളിൽ പ്രവേശിച്ചുവെന്ന് വാട്സാപ്പ് സ്ഥിരീകരിച്ചത്. സംഭവത്തിൽ എൻഎസ്ഒ ഗ്രൂപ്പിനെതിരെ വാട്സാപ്പ് കേസ് നൽകിയിട്ടുണ്ട്. പെഗസ്സസ് സ്പൈവെയർ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, പൊതുപ്രവർത്തകർ എന്നിവരെ നിരീക്ഷിച്ചുവെന്നാണ് വാട്സാപ്പിന്റെ വെളിപ്പെടുത്തൽ. നിരവധിയാളുകൾ ഈ സൈബർ ആക്രമണത്തിന്റെ ഇരയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP