Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

തണ്ണീർമത്തൻ ദിനങ്ങളിൽ അശ്വതി ടീച്ചറായി മലയാളികൾക്ക് പ്രിയങ്കരിയായ ശ്രീ രഞ്ജിനി വിവാഹിതയായി; വരൻ പെരുമ്പാവൂർ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രൻ; സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത വീഡിയോ കാണാം

തണ്ണീർമത്തൻ ദിനങ്ങളിൽ അശ്വതി ടീച്ചറായി മലയാളികൾക്ക് പ്രിയങ്കരിയായ ശ്രീ രഞ്ജിനി വിവാഹിതയായി; വരൻ  പെരുമ്പാവൂർ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രൻ; സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിലെ ഹിറ്റ് ചിത്രം തണ്ണീർ മത്തൻ ദിനങ്ങളിൽ അശ്വതി ടീച്ചറായി എത്തി ആരാധക പ്രീതി നേടിയ നടിയാണ് ശ്രീ രഞ്ജിനി. താരം വിവാഹിതയായി. പെരുമ്പാവൂർ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രനാണ് വരൻ. വിവാഹ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

തണ്ണീർമത്തൻ ദിനങ്ങൾ ഒരുക്കിയ ഗിരീഷ് എ ഡി സംവിധാനം ചെയ്ത 'മൂക്കുത്തി' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയ താരമാണ് ശ്രീ രഞ്ജിനി. അശ്വതി എന്നായിരുന്നു തണ്ണീർ മത്തൻ ദിനങ്ങളിൽ ശ്രീരഞ്ജിനി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. അങ്കമാലി സ്വദേശിനിയായ ശ്രീരഞ്ജിനി തണ്ണീർമത്തൻ ദിനങ്ങൾ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയുടെ 'മൂക്കുത്തി' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് പുറത്തിറങ്ങിയ ദേവിക പ്ലസ് ടു ബയോളജി എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീ രഞ്ജിനിയുടെ അച്ഛൻ ഉണ്ണിരാജ് സംഗീതജ്ഞനാണ്. സഹോദരൻ ബിലഹരി 'പോരാട്ടം', 'അള്ള് രാമേന്ദ്രൻ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. വിവാഹവിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP