Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202128Wednesday

ബിനീഷ് എട്ടാം ക്ലാസിൽ പഠിക്കുന്നത് മുതൽ എനിക്ക് നേരിട്ട് അറിയാം; ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഞാനിതുവരെ കണ്ടിട്ടില്ല; കേന്ദ്ര ഏജൻസികളുടെ നെറികെട്ട കള്ള കളിക്ക് ഇരയായി മാറിയ പ്രിയ സഖാവിനെ ഞങ്ങൾ ചേർത്ത് പിടിക്കും; ക്യാപ്‌സൂളുകൾ പോരാഞ്ഞ് 'ബിനീഷ് കോടിയേരിക്കൊപ്പം' ഹാഷ് ടാഗ് ക്യാമ്പെയിനുമായി ഐ.പി.ബിനുവും സഖാക്കളും

ബിനീഷ് എട്ടാം ക്ലാസിൽ പഠിക്കുന്നത് മുതൽ എനിക്ക് നേരിട്ട് അറിയാം; ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഞാനിതുവരെ കണ്ടിട്ടില്ല; കേന്ദ്ര ഏജൻസികളുടെ നെറികെട്ട കള്ള കളിക്ക് ഇരയായി മാറിയ പ്രിയ സഖാവിനെ ഞങ്ങൾ ചേർത്ത് പിടിക്കും; ക്യാപ്‌സൂളുകൾ പോരാഞ്ഞ് 'ബിനീഷ് കോടിയേരിക്കൊപ്പം' ഹാഷ് ടാഗ് ക്യാമ്പെയിനുമായി ഐ.പി.ബിനുവും സഖാക്കളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്നലെ സൈബർ സഖാക്കൾ എല്ലാം ഷോക്കിലായിരുന്നു. പതിവ് ചോദ്യം ചെയ്യലിനായിപോയ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് സഖാക്കൾ ഒട്ടുമേ കരുതിയില്ല. ചിന്ന ചില പോസ്റ്റുകളല്ലാതെ കാര്യമായ പ്രതികരണങ്ങൾ ഇന്നലെ ഉണ്ടായതുമില്ല. എന്നാൽ, വെള്ളിയാഴ്ച ആയപ്പോഴേക്കും ബിനീഷിന്റെ ചങ്കായ സഖാക്കൾ ക്യാപ്‌സൂളുകൾ നിരത്താൻ തുടങ്ങി. ഇത് കൂടാതെ ബിനീഷ് കോടിയേരിക്ക് ഒപ്പം ഹാഷ് ടാഗ് ക്യാമ്പെയിനും.

സഖാക്കളെല്ലാം മുഖ്യമന്ത്രിയെ പോലെ തന്നെ ശിവശങ്കറിനെ കൈയൊഴിഞ്ഞു. ശിവശങ്കർ സംസ്ഥാന സർക്കാറിന്റെ ഭാഗമല്ലെന്നും, കേന്ദ്ര സർവീസായ ഐഎഎസുകാരൻ ആണെന്നും അതിനാൽ ശിവശങ്കറെ മസൂറിയിലെ ഐഎഎസ് അക്കാദമിയിൽ പരിശീലിപ്പിച്ചവർക്കാണ് ഇതിന്റെ ഉത്തരവാദിത്വം എന്നായിരുന്നു, കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസ് നയിച്ച ചർച്ചയിൽ, എൻ.എൻ. കൃഷ്ണദാസ് വാദിച്ചത്. കൃഷ്ണദാസിന്റെ ക്യാപ്‌സൂളുകൾ ഇനിയും ആവർത്തിച്ചേക്കാം. ഏതായാലും സിപിഎം നേതാവും തിരുവനന്തപുരം നഗരസഭ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐ.പി.ബിനു, ബിജെപിയുടെ രാഷ്ട്രീയ താൽപര്യം മാത്രം നോക്കി പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസികളുടെ നെറികെട്ട കളിക്ക് ഇരയായ പ്രിയ സഖാവാണ് ബിനീഷെന്ന് ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. ബിനീഷിനെ രാഷ്ട്രീയ പകപോക്കലിന് വിട്ടുകൊടുക്കില്ലെന്നും ബിനു പറഞ്ഞു. ബിനീഷിനെ അപമാനിക്കാൻ കള്ളക്കഥകൾ ചമയ്ക്കുന്ന രാഷ്ട്രീയ എതിരാളികളും അതിന് കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും നുണ പറഞ്ഞ് എത്രകാലം ജനത്തെ വിഡ്ഢികളാക്കും. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്തരം നുണ ബോംബുകൾ പൊട്ടിച്ച് കമ്മ്യൂണിസ്റ്റുകാരുടെ ആത്മവീര്യം തകർക്കാമെന്ന് ആരും കരുതണ്ട', ബിനു കുറിച്ചു.

ഐ.പി.ബിനുവിന്റെ പോസ്റ്റ് ഇങ്ങനെ

ഞങ്ങൾ സഖാക്കൾ ...

എല്ലാക്കാലത്തും ചേർത്ത് തന്നെ പിടിക്കും...

BJP യുടെ രാഷ്ട്രീയ താത്പര്യം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസികളുടെ നെറികെട്ട കള്ള കളിക്ക് ഇരയായി മാറിയ പ്രിയ സഖാവാണ് ബിനിഷ് (എന്റെ ഡിങ്കിരി)

.സിപിഐ എം വിരുദ്ധ രാഷ്ട്രീയ മാധ്യമ സംഘത്തിന്റെ കുപ്രചരണങ്ങൾ കണ്ട് തള്ളി പറയാനോ മൗനം പൂണ്ടിരിക്കാനോ മനസ്സില്ല.

അതിന്റെ പേരിൽ നഷ്ടപെടുന്നത് എന്തായാലും പുല്ല് പോട്ടേന്ന് വയ്ക്കും...

ബിനീഷ് എട്ടാം ക്ലാസിൽ പഠിക്കുന്നത് മുതൽ എനിക്ക് നേരിട്ട് അറിയാം. എല്ലാ ആപത് ഘട്ടങ്ങളിലും കൂടെ നിൽക്കുന്ന അനുജൻ, എല്ലാകാര്യങ്ങളിലും ഓടിയെത്തി മുന്നിൽ നിൽക്കുന്ന സഖാവ്, അങ്ങനെ ഒരുപാടുണ്ട് ബിനീഷിനെ വിശേഷിപ്പിക്കാൻ. ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഞാനിതുവരെ കണ്ടിട്ടില്ല. ബിനീഷിനെ അപമാനിക്കാൻ കള്ളക്കഥകൾ ചമയ്ക്കുന്ന രാഷ്ട്രീയ എതിരാളികളും അതിന് കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും നുണ പറഞ്ഞ് എത്രകാലം ജനത്തെ വിഡ്ഢികളാക്കും. രാഷ്ട്രീയ പകപോക്കലിന് ബിനീഷിനെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്തരം നുണ ബോംബുകൾ പൊട്ടിച്ച് കമ്മ്യൂണിസ്റ്റുകാരുടെ ആത്മവീര്യം തകർക്കാമെന്ന് ആരും കരുതുകയും വേണ്ട.

ബിനീഷിന് ഐക്യദാർഢ്യവും അഭിവാദ്യങ്ങളും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP