Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

അഭിഭാഷകയായി എൻ റോൾ ചെയ്ത് നടി വഫ ഖദീജ; വക്കീൽ കുപ്പായമണിഞ്ഞ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ച് താരം: താരത്തിന്റെ എൻ റോൾമെന്റ് നടന്നത് ഓൺലൈനിൽ

അഭിഭാഷകയായി എൻ റോൾ ചെയ്ത് നടി വഫ ഖദീജ; വക്കീൽ കുപ്പായമണിഞ്ഞ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ച് താരം: താരത്തിന്റെ എൻ റോൾമെന്റ് നടന്നത് ഓൺലൈനിൽ

സ്വന്തം ലേഖകൻ

ടി വഫാ ഖദീജ അഭിഭാഷകയായി എൻ റോൾ ചെയ്തു. താൻ ഒരു അഭിഭാഷകയായി എന്റോൾ ചെയ്ത വിവരം ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് താരം.

'ഈ ദിവസത്തിനായി താൻ ഏറെ നാളായി സ്വപ്നം കാണുന്നു. പക്ഷേ ഇതുപോലെയാകുമെന്ന് സങ്കൽപിച്ചിരുന്നില്ല' വക്കീൽ വേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവച്ച് വഫ കുറിച്ചു. ചരിത്രത്തിൽ ആദ്യമായി സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥികൾ ഓൺലൈനിലൂടെ എന്റോൾമെന്റ് ചെയ്തിരുന്നത് വാർത്തയായിരുന്നു.

തിരുവനന്തപുരത്തെ നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നാണ് വഫ ,എൽഎൽബി ബിരുദം നേടിയിരിക്കുന്നത്. ദക്ഷിണ കർണ്ണാടകയിലെ ബ്യാരി വിഭാഗത്തിൽപെട്ട വഫ, അബ്ദുൾ ഖാദർ, ഷാഹിദ ദമ്പതികളുടെ മകളാണ്. ബ്യാരി സാഹിത്യ അക്കാദമി മുൻ പ്രസിഡന്റും അറിയപ്പെടുന്ന അഭിഭാഷകനുമായ എം.ബി. അബ്ദുൾ റഹ്മാന്റെ പേരക്കുട്ടി കൂടിയാണ് താരം.

      View this post on Instagram

Adv. Wafa Khatheeja Rahman. #enrolled #advocate #lawyer

A post shared by Wafa Khatheeja Rahman (@wafakhatheeja) on Sep 26, 2020 at 6:05am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP