Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നീതിയും ധാർമ്മികതയും ജനാധിപത്യ ബോധവും പ്രസംഗിക്കാനുള്ള വെറും വാക്കുകൾ മാത്രമല്ല. അവയെ കശാപ്പുചെയ്യുന്നവർ ആരായാലും അവർക്കൊപ്പമില്ല.' എന്ന് സിപിഎമ്മിനെ പേടിയില്ലെന്ന് കാണിക്കാൻ 'സധൈര്യം' ശാരദക്കുട്ടി; 'അങ്ങനെ ആരെങ്കിലും അല്ല, ശാരദക്കുട്ടീ.. ഇപ്പോഴിവിടത്തെ കശാപ്പുകാർ സിപിഎമ്മാണ്' എന്ന് ഓർമിപ്പിച്ച് വി ടി ബൽറാം; സിപിഎം അരുംകൊല ചെയ്യുമ്പോൾ പ്രതികരിക്കാൻ മുട്ടുവിറയ്ക്കുന്ന സാംസ്‌കാരിക നായകരെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

'നീതിയും ധാർമ്മികതയും ജനാധിപത്യ ബോധവും പ്രസംഗിക്കാനുള്ള വെറും വാക്കുകൾ മാത്രമല്ല. അവയെ കശാപ്പുചെയ്യുന്നവർ ആരായാലും അവർക്കൊപ്പമില്ല.' എന്ന് സിപിഎമ്മിനെ പേടിയില്ലെന്ന് കാണിക്കാൻ 'സധൈര്യം' ശാരദക്കുട്ടി; 'അങ്ങനെ ആരെങ്കിലും അല്ല, ശാരദക്കുട്ടീ.. ഇപ്പോഴിവിടത്തെ കശാപ്പുകാർ സിപിഎമ്മാണ്' എന്ന് ഓർമിപ്പിച്ച് വി ടി ബൽറാം; സിപിഎം അരുംകൊല ചെയ്യുമ്പോൾ പ്രതികരിക്കാൻ മുട്ടുവിറയ്ക്കുന്ന സാംസ്‌കാരിക നായകരെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കടുത്ത സ്ത്രീപക്ഷവാദിയും എഴുത്തുകാരിയുമായ എസ്. ശാരദക്കുട്ടി അടുത്തിടെയായി എന്നും വാർത്തകളിൽ നിറയാറുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഓരോ വിഷയത്തിലും പ്രതികരിക്കുന്ന, ഇടതുസഹയാത്രിക കൂടെയായ ശാരദക്കുട്ടിക്ക് ഇന്നും ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ പൊങ്കാലയാണ് സോഷ്യൽ മീഡിയയിൽ.

'നീതിയും ധാർമ്മികതയും ജനാധിപത്യ ബോധവും പ്രസംഗിക്കാനുള്ള വെറും വാക്കുകൾ മാത്രമല്ല. അവയെ കശാപ്പുചെയ്യുന്നവർ ആരായാലും അവർക്കൊപ്പമില്ല.' - ഇതാണ് ശാരദക്കുട്ടിയുടെ ഇന്നത്തെ കുറിപ്പ്. കാസർകോട്ട് രണ്ട് യുവ കോൺഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ കശാപ്പുചെയ്ത വിഷയത്തിൽ തന്റെ 'പ്രതിഷേധം' ധാർമ്മിക ബോധത്തോടെ എസ്. ശാരദക്കുട്ടി ഇങ്ങനെ ഫേസ്‌ബുക്കിൽ രേഖപ്പെടുത്തി വച്ചതോടെ സിപിഎമ്മിനെ വിമർശിച്ചു എന്ന് വരുത്താൻ ഇങ്ങനെ കഷ്ടപ്പെടണോ എന്ന ചോദ്യവുമായി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

കാസർകോട്ടെ അതിപൈശാചികമായ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ അപലപിച്ച് ശക്തമായിത്തന്നെ ഇന്ന് വി.ടി. ബൽറാം എംഎൽഎ പ്രതികരിച്ചിരുന്നു. 'ജയ്‌ഷെ മുഹമ്മദിനെയും സിപിഎമ്മിനെയും നിരോധിക്കുക' എന്ന കാലികമായ വിമർശനമാണ് ബൽറാം ഉന്നയിച്ചത്. ഇത് വൈറലായി മാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശാരദക്കുട്ടിയുടെ പോസ്റ്റ് വന്നത്. സിപിഎമ്മിനെ 'ഭയമില്ലെന്ന്' കാണിക്കാൻ ശാരദക്കുട്ടി കാണിച്ച 'ധൈര്യ'ത്തെ ശക്തിയുക്തം വിമർശിച്ചാണ് അവരുടെ പോസ്റ്റിന് താഴെ ബൽറാമിന്റെ ശക്തമായ വിമർശനം. കശാപ്പുചെയ്യുന്നുവർ ആരായാലും എന്നെഴുതിയ ശാരദക്കുട്ടിക്ക് മറുപടിയുമായി 'അങ്ങനെ ആരെങ്കിലും അല്ല, ശാരദക്കുട്ടീ.. ഇപ്പോഴിവിടത്തെ കശാപ്പുകാർ സിപിഎമ്മാണ് എന്ന് ഓർമ്മിപ്പിച്ചാണ് ബൽറാമിന്റെ കുറിപ്പ്.

സിപിഎം നടത്തുന്ന കൊലപാതകങ്ങളെ വിമർശിക്കാൻ മുട്ടുവിറച്ച് മാറി നിൽക്കുകയും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന സാം്‌സ്‌കാരിക ബുദ്ധിജീവികളെയും ഇടതു സഹയാത്രികർ എന്ന് നടിക്കുന്നവരേയും ഇതേ രീതിയിൽ പൊളിച്ചടുക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയ. രണ്ട് യുവാക്കളെ അതിക്രൂരമായി സിപിഎം കൊലപ്പെടുത്തിയിട്ടും അതിനെതിരെ ശബ്ദിക്കാതിരിക്കുകയാണ് ഭൂരിപക്ഷം സാംസ്‌കാരിക നായകരും എഴുത്തുകാരും. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനം വന്നതിന് പിന്നാലെയാണ് കെആർ മീരയും ശാരദക്കുട്ടിയുമെല്ലാം അങ്ങുമിങ്ങും തൊടാതെ തങ്ങൾ പ്രതിഷേധിക്കുന്നു എന്ന് വരുത്താൻ സിപിഎമ്മിന്റെ പേരുപോലും പറയാതെ ഫേസ്‌ബുക്ക് കുറിപ്പുകളുമായി എത്തുന്നത്.

ഇതിനെയെല്ലാം ശരിക്കും പൊളിച്ചടുക്കി ശക്തമായ മറുപടി നൽകിയിരിക്കുകയാണ് ബൽറാം. ശാരദക്കുട്ടിക്ക് മറുപടിയായി ബൽറാം കുറിക്കുന്നത് ഇങ്ങനെയാണ്: 'അങ്ങനെ ആരെങ്കിലും അല്ല ശാരദക്കുട്ടീ, ഇപ്പോഴിവിടത്തെ കശാപ്പുകാർ സിപിഎമ്മാണ്. അത് തുറന്ന് പറയാതെയുള്ള നിങ്ങളുടെയൊക്കെ ഈ ജനറലൈസേഷൻ വെറും ഉഡായിപ്പ് ആണ്. കുഞ്ഞനന്ദനേപ്പോലുള്ള കൊടും ക്രിമിനലുകൾക്ക് വേണ്ടി അധികാരം ദുർവ്വിനിയോഗം ചെയ്യുമ്പോഴും പിണറായി വിജയന് മംഗളപത്രമെഴുതാൻ മത്സരിച്ച നിങ്ങളേപ്പോലുള്ള സാംസ്കാരിക നായകർക്കൊക്കെ ഈ ചോരയിൽ ധാർമ്മിക ഉത്തരവാദിത്തമുണ്ട്.'

-ഇതോടെ ബൽറാമിന്റെ ഈ കുറിപ്പും വൈറലായി. ശാരദക്കുട്ടിക്ക് മാത്രമല്ല, ഇടതുബുദ്ധിജീവി ചമഞ്ഞും ഇടതുപക്ഷ എഴുത്തുകാർ ചമഞ്ഞും സൂത്രത്തിൽ പറ്റിക്കൂടി ഓരോ സ്ഥാനങ്ങൾ അടിച്ചുമാറ്റാൻ നോക്കുന്ന നിരവധിപേർക്ക് ഉള്ള മറുപടിയാണ് ബൽറാം കുറിച്ചതെന്ന നിലയിലാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്.

ശാരദക്കുട്ടിയുടെ കുറിപ്പും ബൽറാമിന്റെ മറുപടിയും:

കഴിഞ്ഞദിവസം സമാനരീതിയിൽ പൃഥ്വിരാജിനെതിരെയും ശാരദക്കുട്ടി കുറിപ്പ് നൽകിയിരുന്നു. ഇതും വിവാദമായിരുന്നു. സ്ത്രീകൾ എന്തിനാണ് ഇത്രയും പ്രശ്‌നമുണ്ടാക്കാൻ ശബരിമലയിൽ തന്നെ പോകുന്നതെന്നും യഥാർത്ഥ ഭക്തരാണോ അവിടെ പോകണമെന്ന് വാശിപിടിക്കുന്നതെന്നും ആയിരുന്നു നടന്റെ പ്രതികരണം. അങ്ങനെ ഭക്തികൊണ്ടാണെങ്കിൽ അവർക്ക് പോകാൻ എത്ര അയ്യപ്പക്ഷേത്രങ്ങളുണ്ടെന്നും താരം ചോദിച്ചിരുന്നു.
ഇതിന് മറുപടിയായി പൃഥ്വിരാജിന്റെ 'പിതാവിനെ സ്മരിക്കുന്നു' എന്ന നിലയിലാണ് നിലവാരം കുറഞ്ഞ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി എത്തിയത്. ഇതോടെ പൃഥ്ി ആരാധകർ മാത്രമല്ല, നിരവധി പേർ ശാരദക്കുട്ടിക്ക് പൊങ്കാലയുമായി എത്തി. ഇതിന് പിന്നാലെ, ഇന്ന് കാസർകോട്ടെ ഇരട്ടക്കൊലപാതകത്തിൽ സാഹിത്യകാരി 'മനസ്സു തുറന്ന'പ്പോഴും അതിലിരട്ടി പൊങ്കാലയാണ് ശാരദക്കുട്ടിയുടെ പോസ്റ്റിന് കീഴെ വന്നു മറിയുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP