Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോക്‌സോ കേസിൽ പെട്ട വളാഞ്ചേരി ഇടതുകൗൺസിലർ ഷംസുദ്ദീൻ വെറും നാട്ടുകാരൻ മാത്രമെന്ന് പറഞ്ഞ് മന്ത്രി കെ.ടി.ജലീൽ ഒഴിയാൻ വരട്ടെ! നിയമസഭ ഔദ്യോഗിക ഭാഷാ സമിതിയുടെ അഖിലേന്ത്യാ പര്യടനത്തിൽ ജലീലിനൊപ്പം ഷംസുദ്ദീനും; മന്ത്രി പലപ്പോഴും വിനോദയാത്ര പോയിരുന്നത് ഷംസുദ്ദീന്റെ ഇന്നോവ കാറിൽ; നിയമസഭാ പര്യടനത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് വി.ടി.ബൽറാം: പീഡോ ജലീൽ എന്ന പേര് കൂടി വീഴാതിരിക്കാൻ ജലീൽ ശ്രദ്ധിച്ചാൽ നന്നെന്നും ബൽറാം

പോക്‌സോ കേസിൽ പെട്ട വളാഞ്ചേരി ഇടതുകൗൺസിലർ ഷംസുദ്ദീൻ വെറും നാട്ടുകാരൻ മാത്രമെന്ന് പറഞ്ഞ് മന്ത്രി കെ.ടി.ജലീൽ ഒഴിയാൻ വരട്ടെ! നിയമസഭ ഔദ്യോഗിക ഭാഷാ സമിതിയുടെ അഖിലേന്ത്യാ പര്യടനത്തിൽ ജലീലിനൊപ്പം ഷംസുദ്ദീനും; മന്ത്രി പലപ്പോഴും വിനോദയാത്ര പോയിരുന്നത് ഷംസുദ്ദീന്റെ ഇന്നോവ കാറിൽ; നിയമസഭാ പര്യടനത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് വി.ടി.ബൽറാം: പീഡോ ജലീൽ എന്ന പേര് കൂടി വീഴാതിരിക്കാൻ ജലീൽ ശ്രദ്ധിച്ചാൽ നന്നെന്നും ബൽറാം

മറുനാടൻ ഡെസ്‌ക്‌

 പാലക്കാട്: 17 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച 44കാരനായ ഇടത് കൗൺസിലർ ഷംസുദ്ദീനെ രക്ഷപ്പെടാൻ സഹായിച്ചത് മന്ത്രി കെ ടി ജലീലെന്ന് ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തുവന്നിരിക്കുകയാണ്. എന്നാൽ ഈ വിവരം മന്ത്രി ജലീലിനെ അറിയിച്ചിട്ടും പൊലീസിൽ ് വിളിച്ച് പറഞ്ഞ് നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ പോലും മന്ത്രി തയ്യാറായില്ലെന്നും ഇത് ഷംസുദ്ദീനുമായി ജലീലിന് അടുത്ത ബന്ധുള്ളത ്കൊണ്ടാണ് എന്നുമാണ് പെൺകുട്ടിയുടെ സഹോദരി ആരോപിക്കുന്നത്.പ്രതിയായ ഷംസുദ്ദീൻ വളാഞ്ചേരി നഗരസഭാ ഇടത് കൗൺസിലറും സിപിഐഎം പ്രാദേശിക നേതാവുമാണ്. ജലീലും ഷംസുദ്ദീനും ഉറ്റ സുഹൃത്തുക്കളാണെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. മന്ത്രിയും ഷംസുദ്ദീനും ഉറ്റസുഹൃത്തുക്കളാണെന്ന് തെളിയിക്കുന്ന ഫോട്ടോകൾ വി.ടി.ബൽറാം എംഎൽഎ പുറത്തുവിട്ടു.

നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തിൽ ജലീലിന്റെ കൂടെ അദ്ദേഹത്തിന്റെ കുടുംബാംഗമല്ലാത്ത പേഴ്‌സണൽ സ്റ്റാഫ് അംഗം അല്ലാത്ത ഷംസുദ്ദീൻ എങ്ങനെ ഉൾപ്പെട്ടുവെന്നത് ദുരൂഹമാണെന്ന് ബൽറാം പറഞ്ഞു. നിയമസഭയെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക യാത്രയിൽ കൂടെ കൊണ്ടുപോകാൻ മാത്രം എന്തുബന്ധമാണ് മന്ത്രിക്ക് ഷംസുദ്ദീനുമായി. വളാഞ്ചേരിയിലെ നാട്ടുകാരൻ എന്ന കേവല ബന്ധം മാത്രമേ ഉള്ളൂ എന്ന മന്ത്രിയുടെ അവകാശവാദം പൊളിയുന്നത് ഇവിടെയാണ്. ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള KL 55 ഖ1നമ്പർ ഇന്നോവ കാറിൽ MLA ബോർഡ് വച്ച് ശ്രീ കെ.ടി.ജലീൽ സ്ഥിരമായി വിനോദയാത്രകൾക്ക് പോയിരുന്നു എന്ന് തെളിയിക്കുന്ന ഫോട്ടോകളും പുറത്തു വന്നു കഴിഞ്ഞിരിക്കുന്നു.

കേസ് വന്നപ്പോൾ ഷംസുദ്ദീനെ വിദേശത്തേക്ക് കടക്കാൻ അനുവദിച്ചത് സത്യമെങ്കിൽ ഗുരുതരമായ സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയിട്ടുള്ളത്. പോക്‌സോ കേസിൽ മന്ത്രിയെ കൂട്ടുപ്രതിയാക്കാനാണ് പൊലീസ് തയ്യാറാവേണ്ടത്. 'സൈബർ വെട്ടുകിളികളെ ആവേശം കൊള്ളിക്കുന്നതിനായി എകെജിയുടേയും നായനാരുടേയുമൊക്കെ പേരെടുത്തുപയോഗിക്കുന്ന ശ്രീ കെ.ടി.ജലീൽ എന്ന കേരള സംസ്ഥാനത്തിലെ മന്ത്രി തനിക്കെതിരെ മാന്യമായ ഭാഷയിൽ വസ്തുതാപരമായ ആരോപണമുന്നയിച്ച പ്രതിപക്ഷ എംഎൽഎയെ അധിക്ഷേപിക്കുന്നത് 'തൃത്താലത്തുർക്കി ', 'തൃത്താല രാമൻ' എന്നൊക്കെ വിളിച്ചാണ് എന്നത് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. തിരിച്ച് അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ നിലവിലുള്ള ആട്, ചേക്കോഴി, കൊന്നപ്പൂ ചേർത്തുള്ള ഇരട്ടപ്പേരുകൾ വിളിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. എന്നാൽ അതിന്റെ കൂടെ പീഡോ ജലീൽ എന്ന ഒരു പേര് കൂടി അദ്ദേഹത്തിന് വീഴാതിരിക്കാൻ അദ്ദേഹം തന്നെ ശ്രദ്ധിച്ചാൽ നന്ന്, ബൽറാം കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

നിയമസഭാ സമിതികളുടെ ഭാഗമായി രണ്ടര വർഷത്തിലൊരിക്കൽ എംഎൽഎമാർക്ക് കുടുംബസമേതം അഖിലേന്ത്യാ പര്യടനം അനുവദിച്ചിട്ടുണ്ട്. എംഎൽഎയുടെ ചെലവ് നിയമസഭയിൽ നിന്ന് എടുക്കും. കൂടെയുള്ള കുടുംബാംഗങ്ങളുടെ ചെലവ് അതത് എംഎൽഎ സ്വന്തം നിലക്ക് വഹിക്കണം. കുടുംബത്തേയാണ് സാധാരണ ഗതിയിൽ കൂടെ കൂട്ടുക എങ്കിലും ചിലപ്പോൾ എംഎൽഎക്ക് വളരെയധികം അടുപ്പമുള്ള സുഹൃത്തുക്കളേയോ പേഴ്‌സണൽ സ്റ്റാഫിനേയോ ചിലർ കൊണ്ടു പോകാറുണ്ട്. ടിക്കറ്റ് മാത്രം സ്വയം എടുത്താൽ മതി, ബാക്കി ചെലവൊക്കെ കൂട്ടത്തിൽ നടന്നുപോവും. ഔദ്യോഗിക സ്വഭാവത്തോടെ മറ്റ് സംസ്ഥാനങ്ങളുടെ ആതിഥേയത്വം സ്വീകരിച്ച് നാടുകാണാം എന്നതാണിതിന്റെ സൗകര്യം.

2015ൽ ശ്രീ കെ.ടി.ജലീൽ അംഗമായ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തിന്റെ ഫോട്ടോസ് ആണിവ. ഇതിൽ ശ്രീ ജലീലിന്റെ കൂടെ അദ്ദേഹത്തിന്റെ കുടുംബാംഗമല്ലാത്ത, പേഴ്‌സണൽ സ്റ്റാഫ് അല്ലാത്ത ഷംസുദ്ദീൻ എങ്ങനെ ഉൾപ്പെട്ടു എന്നത് ദുരൂഹമാണ്. സംസ്ഥാന നിയമസഭയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു ഔദ്യോഗിക യാത്രയിൽ കൂടെ കൊണ്ടുപോകാൻ മാത്രം എന്ത് അടുപ്പമാണ് ശ്രീ ജലീലിന് ഈപ്പറയുന്ന ഷംസുദ്ദീനുമായി ഉള്ളത്? വളാഞ്ചേരിയിലെ നാട്ടുകാരൻ എന്ന കേവല ബന്ധം മാത്രമേ ഉള്ളൂ എന്ന മന്ത്രിയുടെ അവകാശവാദം പൊളിയുന്നത് ഇവിടെയാണ്. ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള KL 55 J1നമ്പർ ഇന്നോവ കാറിൽ MLA ബോർഡ് വച്ച് ശ്രീ കെ.ടി.ജലീൽ സ്ഥിരമായി വിനോദയാത്രകൾക്ക് പോയിരുന്നു എന്ന് തെളിയിക്കുന്ന ഫോട്ടോകളും പുറത്തു വന്നു കഴിഞ്ഞിരിക്കുന്നു.

പോക്‌സോ കേസിൽ പ്രതി ചേർക്കപ്പെട്ട ഷംസുദീനെതിരെ ഇരയായ പെൺകുട്ടിയുടെ ബന്ധുക്കൾ വിവരമറിയിച്ചിട്ടും പൊലീസ് അന്വേഷണത്തെ അട്ടിമറിച്ച് പ്രതിക്ക് വിദേശത്തേക്ക് കടക്കാനുള്ള ഒത്താശ ചെയ്തു കൊടുത്തു എന്ന ഗുരുതരമായ ആക്ഷേപമാണ് മന്ത്രി ശ്രീ കെ.ടി.ജലീലിനെതിരെ ഉയർന്നിരിക്കുന്നത്. ആരോപണം ഉന്നയിച്ചത് വി.ടി ബൽറാമല്ല, മന്ത്രിയുടെ നാട്ടുകാരായ പെൺകുട്ടിയുടെ ബന്ധുക്കൾ തന്നെയാണ്. സംഭവം സത്യമെങ്കിൽ ഗുരുതരമായ സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയിട്ടുള്ളത്. പോക്‌സോ കേസിൽ മന്ത്രിയെ കൂട്ടുപ്രതിയാക്കാനാണ് പൊലീസ് തയ്യാറാവേണ്ടത്.

ഇതിനൊന്നും മറുപടി പറയാനാവാതെ സമനില തെറ്റിയാണ് മന്ത്രി ശ്രീ കെ.ടി.ജലീൽ ഇപ്പോൾ കല്യാണച്ചടങ്ങുകളിലും മറ്റ് പൊതു പരിപാടികളിലുമൊക്കെ പങ്കെടുക്കുന്ന എന്റേതും അബ്ദുസ്സമദ് സമദാനിയുടേതുമടക്കമുള്ള ഫോട്ടോകൾ പുറത്തുവിട്ട് എന്തൊക്കെയോ തെളിയിക്കാനെന്ന മട്ടിൽ തത്രപ്പെടുന്നത്. കല്യാണച്ചടങ്ങുകളിലെ ഗ്രൂപ്പ് ഫോട്ടോകൾ പോലെയല്ല, മന്ത്രിയും ഈ പോക്‌സോ പ്രതിയും തമ്മിലുള്ള ദീർഘനാളത്തെ ആത്മബന്ധം തെളിയിക്കുന്ന മറ്റ് ഫോട്ടോകൾ എന്ന് ഏതൊരാൾക്കും എളുപ്പത്തിൽ ബോധ്യപ്പെടാവുന്നതേയുള്ളൂ. ഒളിവിലിരിക്കുന്ന പ്രതിയുടെ വീട്ടിലെ വിവാഹ ആൽബത്തിൽ നിന്നുള്ള ക്ലാരിറ്റിയുള്ള ഫോട്ടോകൾ പോലും മന്ത്രിക്ക് ഇപ്പോഴും ഞൊടിയിടയിൽ ലഭ്യമാവുന്നുണ്ടെന്നുള്ളത് ഇവർ തമ്മിൽ ഇപ്പോഴും തുടരുന്ന അന്തർധാരയെ കൂടുതൽ വെളിപ്പെടുത്തുന്നു.

സൈബർ വെട്ടുകിളികളെ ആവേശം കൊള്ളിക്കുന്നതിനായി എകെജിയുടേയും നായനാരുടേയുമൊക്കെ പേരെടുത്തുപയോഗിക്കുന്ന ശ്രീ കെ.ടി.ജലീൽ എന്ന കേരള സംസ്ഥാനത്തിലെ മന്ത്രി തനിക്കെതിരെ മാന്യമായ ഭാഷയിൽ വസ്തുതാപരമായ ആരോപണമുന്നയിച്ച പ്രതിപക്ഷ എംഎൽഎയെ അധിക്ഷേപിക്കുന്നത് 'തൃത്താലത്തുർക്കി ', 'തൃത്താല രാമൻ' എന്നൊക്കെ വിളിച്ചാണ് എന്നത് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. തിരിച്ച് അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ നിലവിലുള്ള ആട്, ചേക്കോഴി, കൊന്നപ്പൂ ചേർത്തുള്ള ഇരട്ടപ്പേരുകൾ വിളിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. എന്നാൽ അതിന്റെ കൂടെ പീഡോ ജലീൽ എന്ന ഒരു പേര് കൂടി അദ്ദേഹത്തിന് വീഴാതിരിക്കാൻ അദ്ദേഹം തന്നെ ശ്രദ്ധിച്ചാൽ നന്ന്.

ഒപ്പം നിൽക്കുന്ന ഫോട്ടോകൾ തെളിവുകളെങ്കിൽ ഇതാ ഒരുകൂട്ടം ഫോട്ടോകളെന്ന് പറഞ്ഞ് കെ.ടി.ജലീൽ നേരത്തെ പോസ്റ്റിട്ടിരുന്നു. വി.ടി.ബൽറാമിനും, അബ്ദുസമദ് സമദാനിക്കുമൊപ്പമുള്ള ഷംസുദ്ദീന്റെ ഫോട്ടോകളാണ് ജലീൽ ഫേസ്‌ബുക്കിൽ ഇട്ടത്.

ജലിലീന്റെ ഫേസബുക്ക് കുറിപ്പ് ഇങ്ങനെ:

ഒപ്പം നിൽക്കുന്ന ഫോട്ടോ തെളിവെങ്കിൽ ഇതാ ഒരു കൂട്ടം ഫോട്ടോകൾ

വളാഞ്ചേരി എന്റെ ജന്മനാടാണ്. ഇവിടെ എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്. അതിൽ കക്ഷിയോ മതമോ പാർട്ടിയോ ഒന്നും ബാധകമല്ല. ആ വിശാലമായ സൗഹൃദമാണ് 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്ക് തുണയായത്. പോക്‌സോ കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വളാഞ്ചേരി മുനിസിപ്പൽ കൗൺസിലറായ ഷംസുദ്ദീൻ വർഷങ്ങൾക്ക് മുമ്പ് എന്റെ കൂടെ നിന്നെടുത്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് വ്യക്തിപരമായി എന്നെ താറടിക്കാനുള്ള ശ്രമം ലീഗു സൈബറുകാർ നടത്തുന്നുണ്ട്. അക്കൂട്ടത്തിൽ തൃത്താല എംഎ‍ൽഎ യും ഉൾപ്പെട്ടത് സ്വാഭാവികം. മഹാനായ എ.കെ.ജിയെ ബാലപീഡകനെന്നും ജനമനസ്സിൽ ഇന്നും ജ്വലിച്ചു നിൽക്കുന്ന നായനാരെ സ്ത്രീ വിരുദ്ധനെന്നും വിളിച്ചാക്ഷേപിച്ച 'തൃത്താലത്തുർക്കി' ഇങ്ങിനെ തരംതാണില്ലെങ്കിലേ അൽഭുതമുള്ളൂ.

പീഡനത്തിനിരയായ പെൺകുട്ടിയുടെ ജേഷ്ഠ സഹോദരി തന്റെ അനുജത്തിയെ കാണാനില്ലെന്ന് പറഞ്ഞ് ഒരു വൈകുന്നേരം വിളിച്ചിരുന്നു. ഉടനെ തന്നെ വിവരം ബന്ധപ്പെട്ട പൊലീസുദ്യോഗസ്ഥനെ വിളിച്ചു പറയുകയും ചെയ്തു. ആരാണ് തട്ടിക്കൊണ്ട് പോയതെന്നോ ആരെയെങ്കിലും സംശയമുണ്ടെന്നോ ആ സഹോദരി എന്നോട് പറഞ്ഞിരുന്നുമില്ല. പിറ്റേ ദിവസം രാവിലെ കുട്ടിയെ രാത്രി തന്നെ അവരുടെ വീട്ടിൽ നിന്നോ ബന്ധുക്കളുടെ വീട്ടിൽ നിന്നോ മറ്റോ കിട്ടിയെന്ന് പൊലീസ് എന്നെ അറിയിക്കുകയും ചെയ്തു. വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധമായി അവർ നൽകിയ പരാതിയും അതിന്റെ അനന്തര നടപടികളും പരിശോധിച്ചാൽ ഏതൊരാൾക്കും നിജസ്ഥിതി ബോദ്ധ്യമാകും. ഒരാൾക്കും വഴിവിട്ട് ഒരു സഹായവും ഞാൻ ഇന്നുവരെ ചെയ്തുകൊടുത്തിട്ടില്ലെന്ന് പടച്ച തമ്പുരാനെ സാക്ഷിയാക്കി പറയാനാകും. ഷംസുദ്ദീൻ, ഞാനുമായുള്ള അടുപ്പം പാർവ്വതീകരിച്ച് അവരോട് പറഞ്ഞ് കൊടുത്തിട്ടോ, അതല്ലെങ്കിൽ പ്രാദേശിക ലീഗ് നേതൃത്വത്താലോ പൂക്കാട്ടിരിയിലെ ജമാഅത്തെ ഇസ്ലാമിയുടെ ഉത്തരവാദപ്പെട്ടവരാലോ സ്വാധീനിക്കപ്പെട്ടിട്ടോ ആകാം പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ ജേഷ്ഠത്തി ഞാൻ അവരെ ഗൗനിച്ചില്ലെന്ന മട്ടിൽ പറഞ്ഞത്. ഇത്ര ഗൗരവമുള്ള കാര്യമായിരുന്നെങ്കിൽ ഒരിക്കലെങ്കിലും നേരിൽ വന്ന് യഥാർത്ഥ വസ്തുതകൾ എന്നോട് അവർക്ക് പറയാമായിരുന്നു. ഒരിക്കലും അവരത് ചെയ്തില്ല. ഞാൻ മന്ത്രിയോ എന്റെ ചങ്ങാതിമാരുടെ കൂട്ടുകാരനോ മാത്രമല്ല രണ്ട് പെൺകുട്ടികളുടെ പിതാവ് കൂടിയാണ്. ഇത്തരമൊരു തെമ്മാടിത്തത്തിന് ഒരിക്കലും ഞാൻ കൂട്ടുനിൽക്കില്ലെന്ന് എന്നെ അറിയുന്ന എല്ലാവർക്കും ബോദ്ധ്യമാകുമെന്ന് എനിക്കുറപ്പുണ്ട്. മറിച്ചൊരനുഭവം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കത് തുറന്നു പറയാം. എടപ്പാളിലെ തിയ്യേറ്ററിൽ ഒരു തൃത്താലക്കാരൻ പോക്‌സോ കേസിൽ പിടിക്കപ്പെട്ടപ്പോഴും ലീഗും കോൺഗ്രസ്സും എന്റെ മണ്ഡലത്തിലാണ് സംഭവം നടന്നതെന്ന പേരിൽ എന്നെ അതിലേക്ക് വലിച്ചിഴക്കാൻ നോക്കിയത് ജനങ്ങൾ മറന്നിട്ടുണ്ടാവില്ല. ബന്ധു നിയമന വിവാദമെന്ന കള്ളക്കഥ മെനഞ്ഞ് പോരിനിറങ്ങിയവർക്ക് അവസാനം വാലും ചുരുട്ടി പോകേണ്ടി വന്നതും ഇത്തരുണത്തിൽ ഓർക്കുക. ഒന്നിലും ക്ലച്ച് പിടിക്കാതെ വന്നപ്പോൾ ഇതിലൊന്ന് കയറിപ്പിടിച്ച് കാര്യം സാധിക്കാനാകുമോ എന്നാകും എന്റെ രാഷ്ട്രീയ എതിരാളികൾ നോക്കുന്നത്. കുമ്പളങ്ങ കട്ടവന്റെ കൈയിലല്ലേ പൊടിയുണ്ടാവുകയുള്ളൂ. കുറ്റം ചെയ്യാത്തവനെന്ത് ഭയപ്പാട്. ഷംസുദ്ദീൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ മതിയാകൂ.

ഇടതുപക്ഷ കൗൺസിലർ ഷംസുദ്ദീന്റെ മകളുടെ വിവാഹത്തിന് തൃത്താല രാമൻ പറന്നെത്തിയത് എന്ത് സുഹൃദ് ബന്ധത്തിന്റെ പേരിലായിരുന്നു. ഏകദേശം ഒരു വർഷം മുമ്പാണ് പ്രസ്തുത ചടങ്ങ് നടന്നത്. സ്ഥലം എംഎ‍ൽഎ പോലും രാഷ്ട്രീയ വൈരത്തിന്റെ പേരിൽ മാറിനിന്ന വിവാഹ സൽക്കാരത്തിൽ മറുജില്ലക്കാരനായ യു.ഡി.എഫ് സിങ്കം പഞ്ഞെത്തി സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങിയത് ഏത് അടുപ്പത്തിന്റെ പേരിലായിരുന്നു. തൃത്താലരാമാ മലർന്ന് കിടന്ന് തുപ്പരുത്.

പോക്സോ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. വളാഞ്ചേരി എസ്എച്ച് ഒ എസ്‌പി.സുധീരനാണ് അന്വേഷണച്ചുമതല. പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. പ്രതിക്ക് പെൺകുട്ടിയുടെ ബന്ധുവായ മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നുവെന്നും, പിന്നീട് ഇവർ വഴിയാണ് പെൺകുട്ടിയെ ഷംസുദ്ദീൻ പരിചയപ്പെട്ടതെന്നും പറയുന്നു. പണക്കാരനായ പ്രതി ഷംസുദ്ദീൻ വിവാഹ വാഗ്ദാനത്തിൽനിന്നും പിന്മാറിയതോടെ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സും, ചില വസ്തുവകകളും ഇവരുടെ പേരിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടു ബന്ധുവായ സ്ത്രീ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, പല തവണ ഇത്തര്ത്തിൽ ബന്ധുവായ സ്ത്രീ പ്രതിയിൽ നിന്നും സ്വത്തുവകകൾ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും ഇതിനെ സമ്മതിക്കാത്തതിനെ തുടർന്നാണ് പെൺകുട്ടിയെ കൊണ്ടുകേസ് കൊടുപ്പിച്ചതെന്നും ആരോപണമുയർന്നിട്ടുണ്ട്,

അതേ സമയം തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീനെ മുൻസിപ്പൽ കൗൺസിലർ സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് യു.ഡി.എഫ് വളാഞ്ചേരി മൂൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഷംസീദ്ദിനെതിരെ പ്രതിഷേധവുമായി വെൽഫെയർ പാർട്ടിയും രംഗത്തുവന്നു, പ്രതിയെ ഉടൻ പുറത്താക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മുൻസിപ്പൽ കൗൺസിൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രി വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചു,

അതേ സമയം സംഭവം കേസായതോടെ വിദേശത്തേക്ക് മുങ്ങിയ ഷംസുദ്ദീൻ മുൻസിപ്പൽ കൗൺസിലർ സ്ഥാനം രാജിവെക്കുന്നതിനായി പാർട്ടിക്ക് വെള്ളപേപ്പറിൽ ഒപ്പിട്ടു നൽകിതായുള്ള സൂചനകൾ പാർട്ടി തലങ്ങളിൽനിന്നും ലഭിച്ചു. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പാർട്ടി സ്വാധീനവും, പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം തടയണമെന്നും മുൻസിപ്പൽ യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതിനാൽതന്നെ പോക്സോകേസിൽ ശക്തമായ വകുപ്പിലാണ് കേസെടുത്തിട്ടുള്ളത്, പ്രതിയെ ഉടൻ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP