Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൽമാനൊപ്പം നിൽക്കുന്നത് 'അഭിപ്രായ സർവേ'...എന്നോടൊപ്പം നിൽക്കുന്നത് 'എക്‌സിറ്റ് പോൾ'...അഭിഷേകിനൊപ്പം കുടുംബമായി നിൽക്കുന്നത് തിരഞ്ഞെടുപ്പ് ഫലം; ബോളിവുഡ് റാണി ഐശ്വര്യ റായിയെ അവഹേളിക്കുന്ന തരത്തിലുള്ള എക്‌സിറ്റ് പോൾ ട്രോൾ പങ്കുവെച്ച വിവേക് ഓബ്രോയ്ക്ക് സമൂഹ മാധ്യമത്തിൽ കനത്ത വിമർശനം; ട്രോൾ 'ക്രിയേറ്റീവാണെന്നും' ലൂസിഫർ വില്ലന്റെ വക ക്യാപ്ഷൻ

സൽമാനൊപ്പം നിൽക്കുന്നത് 'അഭിപ്രായ സർവേ'...എന്നോടൊപ്പം നിൽക്കുന്നത് 'എക്‌സിറ്റ് പോൾ'...അഭിഷേകിനൊപ്പം കുടുംബമായി നിൽക്കുന്നത് തിരഞ്ഞെടുപ്പ് ഫലം; ബോളിവുഡ് റാണി ഐശ്വര്യ റായിയെ അവഹേളിക്കുന്ന തരത്തിലുള്ള എക്‌സിറ്റ് പോൾ ട്രോൾ പങ്കുവെച്ച വിവേക് ഓബ്രോയ്ക്ക് സമൂഹ മാധ്യമത്തിൽ കനത്ത വിമർശനം; ട്രോൾ 'ക്രിയേറ്റീവാണെന്നും' ലൂസിഫർ വില്ലന്റെ വക ക്യാപ്ഷൻ

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുന്ന വേളയിൽ ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം ചർച്ചയാകുന്നത് എക്‌സിറ്റ് പോൾ സർവേ ഫലങ്ങളാണ്. എൻഡിഎയ്ക്ക് വൻ മുൻഗണന നൽകുന്നതായിരുന്നു മിക്ക സർവേ ഫലങ്ങളും. സമൂഹ മാധ്യമങ്ങളിലടക്കം ഇവ ചൂടേറിയ ചർച്ചയായിരിക്കേയാണ് ഇത് സംബന്ധിച്ചുള്ള ട്രോൾ പോസ്റ്റ് ബോളിവുഡ് താരം വിവേക് ഒബ്‌റോയ്ക്ക് തലവേദനയായിരിക്കുന്നത്. നടി ഐശ്വര്യാറായിയെ അപമാനിക്കുന്ന വിധമുള്ള ട്രോൾ പോസ്റ്റാണ് വിവേക് പങ്കുവെച്ചതെന്ന് കാട്ടിയാണ് താരത്തിനെതിരെ സമൂഹ മാധ്യമത്തിൽ വിമർശനം ഉയരുന്നത്.

ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും മകൾ ആരാധ്യയുടേയും പടം ഉപയോഗിച്ചുണ്ടാക്കിയ ട്വിറ്റർ ട്രോൾ ഷെയർ ചെയ്താണ് വിവേക് ഒബ്രോയി ചർച്ചയ്ക്കിടയാക്കിയത്. സൽമാൻ ഖാനും താനും ഉൾപ്പെടുന്ന എക്സിറ്റ് പോൾ ട്രോളാണ് ഐശ്വര്യയെ കേന്ദ്ര കഥാപാത്രമാക്കി വിവേക് ഷെയർ ചെയ്തത്.

രാഷ്ട്രീയമല്ല ഇത് ജീവിതമാണ് എന്ന തലക്കെട്ടോടെയാണ് ഐശ്വര്യയുടെ പ്രണയവും വിവാഹവും കഥയാക്കിയ ട്രോൾ വിവേക് ഷെയർ ചെയ്തത്. സൽമാൻ ഖാനുമായും വിവേക് ഒബ്രോയിയുമായും ഐശ്വര്യ നിൽക്കുന്ന ചിത്രത്തിനൊപ്പം കുടുംബചിത്രവും ചേർത്ത് ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ കളിയാക്കുന്ന ട്രോൾ പവൻ സിങ് എന്നൊരാൾ ഉണ്ടാക്കിയതാണ്. ക്രിയേറ്റീവാണ് ട്രോളെന്നും ചിരിച്ചുകൊണ്ട് വിവേക് ക്യാപ്ഷനിട്ടിട്ടുണ്ട്.

അഭിപ്രായ സർവ്വേ, എക്സിറ്റ് പോൾ, തിരഞ്ഞെടുപ്പ് ഫലം എന്നിവ വ്യത്യസ്തമായിരിക്കും എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ട്രോൾ. വിവേക് ഇത് ഷെയർ ചെയ്തതിന് പിന്നാലെ സോനം കപൂറും ജ്വാല ഗുട്ടയും അടക്കമുള്ളവർ ഇതിനെ വിമർശിച്ച് രംഗത്തെത്തുകയും ട്വിറ്ററിലൂടെ തന്നെ ഇത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP