Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ട്വിറ്ററിൽ ട്രെൻഡിങ്ങായി കോഹ്ലി അനുഷ്‌ക വിവിഹമോചനം; കാര്യമറിയാതെ തിരക്കിയെത്തിയവർ ഫൂളായി; സോഷ്യൽ മീഡിയയിൽ ട്രോളായ താരജോഡികളുടെ വിവാഹമോചന വാർത്തയിലെ സത്യമിതാണ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശർമയും വിവാഹ മോചിതരാകുന്നുവെന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്! തീർത്തും അപ്രതീക്ഷിതമായാണ് കോലിയും അനുഷ്‌കയും വേർപിരിയുന്നുവെന്ന് വ്യക്തമാക്കുന്ന ഹാഷ്ടാഗ് ട്വിറ്ററിൽ പ്രചരിച്ചത്. ഒരു ദേശീയ മാധ്യമത്തിൽ വന്ന വാർത്തയെ ആധാരമാക്കിയാണ് #VirushkaDivorce എന്ന ഹാഷ്ടാഗ് തരംഗമായത്. സംഭവം വൈറലായതോടെ എന്താണ് സംഭവമെന്ന് അറിയാതെ ആരാധകരും അന്ധാളിച്ചു.

സത്യത്തിൽ നാലു വർഷം മുൻപ് വന്ന വാർത്തയാണ് പുതിയ വാർത്തയെന്ന പേരിൽ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചത്. കോലിയും അനുഷ്‌കയും പ്രണയത്തിലായിരുന്ന സമയത്ത് ഇരുവരും പിരിയുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന വാർത്തയാണ് പുതിയ വാർത്തയായി തെറ്റിദ്ധരിച്ച് #VirushkaDivorce ഹാഷ്ടാഗ് തരംഗമാക്കിയത്. വാർത്ത ശരിയല്ലെന്ന് വ്യക്തമായതോടെ ട്രെൻഡിങ്ങായ ഹാഷ്ടാഗ് ട്രോളുകൾക്ക് വഴിമാറി. കോലിയും അനുഷ്‌കയും സംഭവത്തേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

നേരത്തെ, പാതാൾ ലോക് വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ഭാര്യ അനുഷ്‌ക ശർമയുമായുള്ള ബന്ധം വേർപെടുത്തണമെന്ന നിർദേശവുമായി ബിജെപി എംഎൽഎ രംഗത്തെത്തിയത് വാർത്തയായിരുന്നു. ഉത്തർപ്രദേശിൽനിന്നുള്ള എംഎൽഎയായ നന്ദകിഷോർ ഗുർജറാണ് കോലി വിവാഹമോചനം നടത്തണമെന്നു വാദിച്ച് രംഗത്തെത്തിയത്. വെബ് സീരീസിന്റെ പ്രൊഡ്യൂസറും നടിയുമായ അനുഷ്‌ക ശർമയ്‌ക്കെതിരെ നന്ദകിഷോർ പൊലീസിലും പരാതിപ്പെട്ടിട്ടുണ്ട്. എംഎൽഎയുടെ ചിത്രം അനുമതിയില്ലാതെ വെബ് സീരീസിൽ ഉപയോഗിച്ചുവെന്നാണു പരാതി.

സീരീസ് വർഗീയ പ്രശ്‌നങ്ങൾക്കും കാരണമാകുന്നുവെന്നും നാഷനൽ സുരക്ഷാ ആക്ട് പ്രകാരം നൽകിയ പരാതിയിൽ പറയുന്നു. രാജ്യത്തിനായി ക്രിക്കറ്റ് കളിക്കുന്ന വിരാട് കോലി ഭാര്യയിൽനിന്നുണ്ടായ ഇത്തരം കാര്യം സമ്മതിച്ചുകൊടുക്കരുതെന്നും വിവാഹമോചനം തേടണമെന്നും മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുന്നതിനിടെയാണ് ബിജെപി നേതാവ് വിചിത്രമായ ആവശ്യം ഉയർത്തിയത്.

ആരും രാജ്യത്തേക്കാളും വലുതല്ല. ഇന്ത്യയ്ക്കായി കളിക്കുന്ന വിരാട് കോലി ഇത് അനുവദിച്ചുകൊടുക്കരുത്. എത്രയും പെട്ടെന്ന് കോലി അനുഷ്‌കയെ ഡിവോഴ്‌സ് ചെയ്യണം. ഇന്ത്യൻ ക്യാപ്റ്റനിൽനിന്ന് ഇത്തരമൊരു നീക്കമുണ്ടായാൽ അത് എല്ലാവർക്കുമുള്ള ശക്തമായ സന്ദേശമാകും. അതേസമയം വെബ്‌സീരീസ് പ്രദർശിപ്പിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനും ബിജെപി എംഎൽഎ കത്തെഴുതി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP