Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെന്നൈ ഏകദിനത്തിൽ ഡോട്ട് ബോളെറിഞ്ഞ ശേഷം നടന്നുപോകുമ്പോൾ തമ്മിൽ കൂട്ടിയിടിച്ചു; മാർകസ് സ്റ്റോയ്‌നിസിനെ തുറിച്ചുനോക്കി വിരാട് കോലി; ഇന്ത്യൻ ബാറ്ററുടെ മുഖത്തേക്കു നോക്കാതെ ചിരിച്ചുകൊണ്ട് ഓസിസ് താരം; വീഡിയോ വൈറൽ

ചെന്നൈ ഏകദിനത്തിൽ ഡോട്ട് ബോളെറിഞ്ഞ ശേഷം നടന്നുപോകുമ്പോൾ തമ്മിൽ കൂട്ടിയിടിച്ചു; മാർകസ് സ്റ്റോയ്‌നിസിനെ തുറിച്ചുനോക്കി വിരാട് കോലി; ഇന്ത്യൻ ബാറ്ററുടെ മുഖത്തേക്കു നോക്കാതെ ചിരിച്ചുകൊണ്ട് ഓസിസ് താരം; വീഡിയോ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മൈതാനത്ത് വളരെ അഗ്രസീവായി പെരുമാറുന്ന താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഇതിന്റെ പേരിൽ പ്രശംസയോടൊപ്പം വിമർശനങ്ങളും അദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. ചില ഘട്ടങ്ങിൽ കോലിയുടെ പെരുമാറ്റം അതിരു കടക്കുന്നതായാണ് വിമർശകരുടെ ആരോപണം. എങ്കിലും കോലി ഇതൊന്നും അത്ര കാര്യമാക്കാറില്ല. പല എതിർ ടീം താരങ്ങളെയും കോലി കളിക്കിടെ സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാനും താരം ശ്രമിക്കാറുണ്ട്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ചെന്നൈയിൽ നടന്ന മൂന്നാം ഏകദിന മത്സരത്തിനിടെ ഓസീസ് ഓൾ റൗണ്ടർ മാർകസ് സ്റ്റോയ്‌നിസിനെ തുറിച്ചുനോക്കുന്ന ഇന്ത്യൻ താരം വിരാട് കോലിയുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ത്യൻ ബാറ്റിങ്ങിനിടെ ക്രീസിലേക്കു നടന്നുപോകുമ്പോൾ വിരാട് കോലി പന്തെറിയുകയായിരുന്ന മാർകസ് സ്റ്റോയ്‌നിസുമായി കൂട്ടിയിടിച്ചിരുന്നു. തുടർന്നാണ് കോലി സ്റ്റോയ്‌നിസിനെ തുറിച്ചുനോക്കിയത്. എന്നാൽ ചിരിച്ചുകൊണ്ടു മുന്നോട്ട് നടന്നു പോകുകയായാണ് സ്റ്റോയ്‌നിസ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഇന്ത്യൻ ബാറ്റിങ്ങിനിടെ 21ാം ഓവറിലായിരുന്നു സംഭവം. കെ.എൽ. രാഹുലിനു നേരെ ഡോട്ട് ബോളെറിഞ്ഞ സ്റ്റോയ്‌നിസ് പന്തെറിയുന്നതിനായി നടന്നുപോകുമ്പോഴാണ് കോലിയുമായി കൂട്ടിയിടിച്ചത്. ഇന്ത്യൻ ബാറ്ററുടെ മുഖത്തേക്കു നോക്കാതെ ചിരിച്ചുകൊണ്ട് നടക്കുകയാണു ഈ സമയത്ത് സ്റ്റോയ്‌നിസ് ചെയ്തത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. മത്സരത്തിൽ 72 പന്തുകൾ നേരിട്ട വിരാട് കോലി 54 റൺസെടുത്തിരുന്നു.

9.1 ഓവർ പന്തെറിഞ്ഞ മാർകസ് സ്റ്റോയ്‌നിസ് 43 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റു വീഴ്‌ത്തി. മൂന്നാം ഏകദിന മത്സരത്തിൽ 21 റൺസിന് ഇന്ത്യയെ കീഴടക്കിയ ഓസ്‌ട്രേലിയ 3 മത്സരങ്ങളുടെ പരമ്പര 2 - 1നാണ് സ്വന്തമാക്കിയത്. 270 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 248 റൺസിന് ഓൾഔട്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP